Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightമേ​ഖ​ല​യി​ലെ...

മേ​ഖ​ല​യി​ലെ സം​ഘ​ർ​ഷം; ഖ​ത്ത​ർ-​ഇ​റാ​ൻ ച​ർ​ച്ച

text_fields
bookmark_border
മേ​ഖ​ല​യി​ലെ സം​ഘ​ർ​ഷം; ഖ​ത്ത​ർ-​ഇ​റാ​ൻ ച​ർ​ച്ച
cancel
camera_alt

ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ൻ അ​ബ്ദു​ർ​റ​ഹ്മാ​ൻ ബി​ൻ ജാ​സിം ആ​ൽ ഥാ​നി, അ​ബ്ബാ​സ് അ​റാ​ഗ്ചി

​ദോ​ഹ: മേ​ഖ​ല​യി​ലെ സം​ഘ​ർ​ഷ​ങ്ങ​ൾ ല​ഘൂ​ക​രി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ളെ​ക്കു​റി​ച്ച് ച​ർ​ച്ച​ചെ​യ്ത് ഖ​ത്ത​ർ പ്ര​ധാ​ന​മ​ന്ത്രി​യും വി​ദേ​ശ​കാ​ര്യ മ​ന്ത്രി​യു​മാ​യ ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ൻ അ​ബ്ദു​ർ​റ​ഹ്മാ​ൻ ബി​ൻ ജാ​സിം ആ​ൽ ഥാ​നി​യും ഇ​റാ​ൻ വി​ദേ​ശ​കാ​ര്യ മ​ന്ത്രി അ​ബ്ബാ​സ് അ​റാ​ഗ്ചി​യും ഫോ​ണി​ൽ സം​സാ​രി​ച്ചു. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ ജ​നീ​വ​യി​ൽ ഇ​റാ​ന്റെ ആ​ണ​വ പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​മേ​രി​ക്ക​യു​മാ​യി ന​ട​ത്തി​യ ച​ർ​ച്ച​യി​ൽ കൃ​ത്യ​മാ​യ പ​രി​ഹാ​രം ഉ​ണ്ടാ​യി​രു​ന്നി​ല്ല. തു​ട​ർ​ന്ന് യു.​എ​സ് സൈ​നി​ക നീ​ക്കം സ​ജീ​വ​മാ​ക്കാ​നൊ​രു​ങ്ങു​ന്നു​വെ​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഇ​രു​നേ​താ​ക്ക​ളും ത​മ്മി​ലു​ള്ള ഫോ​ൺ സം​ഭാ​ഷ​ണം.

ച​ർ​ച്ച​യി​ൽ യു.​എ​സും ഇ​റാ​നും ത​മ്മി​ലു​ള്ള ച​ർ​ച്ച തു​ട​രേ​ണ്ട​തി​ന്റെ പ്രാ​ധാ​ന്യം ഇ​രു നേ​താ​ക്ക​ളും ഊ​ന്നി​പ്പ​റ​ഞ്ഞു. മേ​ഖ​ല​യി​ൽ സു​ര​ക്ഷ​യും സ്ഥി​ര​ത​യും വ​ർ​ധി​പ്പി​ക്കു​ന്ന​തി​നും സ​മാ​ധാ​ന​പ​ര​മാ​യ പ​രി​ഹാ​രം ക​ണ്ടെ​ത്തു​ന്ന​തി​നു​മു​ള്ള എ​ല്ലാ ശ്ര​മ​ങ്ങ​ൾ​ക്കും പ്ര​ധാ​ന​മ​ന്ത്രി ശൈ​ഖ് മു​ഹ​മ്മ​ദ് ബി​ൻ അ​ബ്ദു​ർ​റ​ഹ്മാ​ൻ ബി​ൻ ജാ​സിം ആ​ൽ ഥാ​നി പി​ന്തു​ണ ആ​വ​ർ​ത്തി​ച്ചു. മേ​ഖ​ല​യി​ലെ ജ​ന​ങ്ങ​ളെ യു​ദ്ധ​ത്തി​ന്റെ​യും സം​ഘ​ർ​ഷ​ങ്ങ​ളു​ടെ​യും പ്ര​ത്യാ​ഘാ​ത​ങ്ങ​ളി​ൽ​നി​ന്ന് ഒ​ഴി​വാ​ക്കാ​ൻ യോ​ജി​ച്ച ശ്ര​മം അ​നി​വാ​ര്യ​മാ​ണ്. ഭി​ന്ന​ത പ​രി​ഹ​രി​ക്കു​ന്ന​തി​ന് ന​യ​ത​ന്ത്ര മാ​ർ​ഗ​ങ്ങ​ളി​ലൂ​ടെ സൗ​ഹൃ​ദ രാ​ജ്യ​ങ്ങ​ളു​മാ​യി ചേ​ർ​ന്ന് പ്ര​വ​ർ​ത്തി​ക്കേ​ണ്ട​തി​ന്റെ പ്രാ​ധാ​ന്യ​വും അ​ദ്ദേ​ഹം വി​ശ​ദീ​ക​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsqatar​gulfnewsmalayalam
News Summary - Conflict in the region; Qatar-Iran talks
Next Story