പി.പി. തങ്കച്ചന്റെ വിയോഗത്തിൽ അനുശോചിച്ചു
text_fieldsഇൻകാസ് ഖത്തര് സംഘടിപ്പിച്ച പി.പി. തങ്കച്ചൻ അനുശോചന യോഗം കെ.കെ ഉസ്മാന് ഉദ്ഘാടനം ചെയ്യുന്നു
ദോഹ: നിയമസഭ സ്പീക്കറും കെ.പി.സി.സി പ്രസിഡന്റും യു.ഡി.ഫ് ചെയർമാനും മന്ത്രിയുമായിരുന്ന പി.പി തങ്കച്ചന്റെ നിര്യാണത്തിൽ ഇൻകാസ് ഖത്തർ അനുശോചനം രേഖപ്പെടുത്തി. ഐ.സി.സി മുംബൈ ഹാളിൽ ചേർന്ന യോഗം ഇൻകാസ് ഖത്തർ സ്ഥാപക നേതാവ് കെ.കെ. ഉസ്മാൻ ഉദ്ഘാടനം ചെയ്തു. പഴയകാല കോൺഗ്രസ് നേതാക്കളിൽ സൗമ്യത മുഖമുദ്രയായിട്ടുള്ള നേതാക്കളിൽ ഒരാളാണ് പി.പി. തങ്കച്ചൻ എന്ന് കെ.കെ. ഉസ്മാൻ ഓർമിച്ചെടുത്തു.
ഐ.സി.സി പ്രസിഡന്റ് എ.പി. മണികണ്ഠൻ അനുശോചനം രേഖപ്പെടുത്തി. പാർട്ടിപ്രവർത്തകരെയും ജനങ്ങളെയും കേൾക്കാൻ സമയം കണ്ടെത്തിയിരുന്ന ചുരുക്കം നേതാക്കളിൽ ഒരാളായിരുന്നു പി.പി. തങ്കച്ചൻ എന്ന് മണികണ്ഠൻ അഭിപ്രായപ്പെട്ടു.
ഇൻകാസ് ജനറൽ സെക്രട്ടറി ഈപ്പൻ തോമസ് സ്വാഗതം പറഞ്ഞ യോഗത്തിൽ ആക്ടിങ് പ്രസിഡന്റ് സി. താജുദ്ദീൻ അധ്യക്ഷത വഹിച്ചു. ഐ.സി.സി ജനറൽ സെക്രട്ടറി എബ്രഹാം ജോസഫ്, ഐ.എസ്.സി സെക്രട്ടറി ബഷീർ തൂവാരിക്കൽ, സെൻട്രൽ കമ്മറ്റി ഭാരവാഹികളായ ഷിബു കല്ലറ, അഡ്വ. മഞ്ജുഷ ശ്രീജിത്ത്, വനിതാ വിങ് ജനറൽ സെക്രട്ടറി അർച്ചന സജി, യൂത്ത് വിങ് പ്രസിഡന്റ് ദീപക് സി.ജി, പി.ആര്. ദിജേഷ് എറണാകുളം, സന്ദീപ് ഗോപിനാഥ് മലപ്പുറം, ജെറ്റി ജോർജ്, വർഗീസ് വർഗീസ് തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി സംസാരിച്ചു. ഇൻകാസ് സെൻട്രൽ കമ്മറ്റി ട്രഷറർ അബ്ദുറഹ്മാൻ നന്ദി പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

