ഡിയാഗോ ജോട്ടയുടെ വേർപാടിൽ ദുഃഖാചരണം
text_fieldsഡിയാഗോ ജോട്ടയുടെ വേർപാടിൽ യൂ.കെ.എഫ്.സി സംഘടിപ്പിച്ച ദുഃഖാചരണം
ദോഹ: പോർച്ചുഗീസ് ദേശീയ ടീമംഗവും ലിവർപൂൾ ടീമിന്റെ സ്ട്രൈക്കറുമായ ഡിയാഗോ ജോട്ടയുടെയും സഹോദരന്റെയും ആകസ്മികവും ദാരുണവുമായ മരണത്തിൽ ദുഖം രേഖപ്പെടുത്തി ഖത്തറിലെ മലയാളി ഫുട്ബാൾ ക്ലബായ യുനൈറ്റഡ് കേരള.വെള്ളിയാഴ്ച രാവിലെ ജെംസ് ഗ്രൗണ്ടിൽ ഫുട്ബാൾ മത്സരത്തിന് മുന്നോടിയായി നടന്ന ദുഃഖാചരണത്തിൽ യൂ.കെ.എഫ്.സി യുടെ താരങ്ങൾ പങ്കെടുത്തു.
ഇരുപത്തെട്ടുകാരനായ ജോട്ടയുടെ ആകസ്മിക മരണം ഫുട്ബാൾ ലോകത്തിനു തീരാനഷ്ടമാണ്. മുൻ സന്തോഷ് ട്രോഫി കേരള ടീമംഗം അജിത് കുമാർ, മുൻ ജൂനിയർ ഇന്ത്യൻ താരവും കാലിക്കറ്റ് യൂനിവേഴ്സിറ്റി താരവുമായ ജംഷിദ്, യൂ.കെ.എഫ്.സി പ്രസിഡന്റ് നൗഷാദ് എന്നിവർ സംസാരിച്ചു. ദുഃഖാചരണത്തിൽ ജെ.എൻ.ബി. ബഷീർ, ബിനോയ്, സന്തോഷ് കുമാർ, ഇല്യാസ്, ഷബീർ, നിസ്താർ, സിദ്ദിഖ്, ശരത്, റഷീദ്, ഷഫീഖ്, അഷ്റഫ് തുടങ്ങിയവർ പങ്കെടുത്തു. ഫുട്ബാൾ ആരാധകരുടെ ഹൃദയത്തിൽ ജോട്ടായുടെ ഓർമകൾ ഉണ്ടാകുമെന്ന് യൂ.കെ.എഫ്.സിയുടെ വൈസ് പ്രസിഡന്റ് നിസ്താർ പട്ടേൽ ദുഃഖാചരണത്തിൽ പങ്കെടുത്തു പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

