Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightത​നി​മ റ​മ​ദാ​ൻ...

ത​നി​മ റ​മ​ദാ​ൻ പ​രി​പാ​ടി​ക​ൾ​ക്ക് സ​മാ​പ​നം

text_fields
bookmark_border
muhammed jihad, Harsha, mansoor bin rahman, ameen hussain
cancel
camera_alt

മു​ഹ​മ്മ​ദ് ജി​ഹാ​ദ്, ഹ​ർ​ഷ, മ​ൻ​സൂ​ർ ബി​ൻ റ​ഹ്മാ​ൻ, അ​മീ​ൻ ഹു​സൈ​ൻ

ദോ​ഹ: റ​മ​ദാ​നി​ൽ ത​നി​മ ഖ​ത്ത​ർ മ​ല​യാ​ളി​ക​ൾ​ക്കാ​യി സം​ഘ​ടി​പ്പി​ച്ച വി​വി​ധ പ​രി​പാ​ടി​ക​ൾ​ക്ക് സ​മാ​പ​ന​മാ​യി. കെ.​ജി. രാ​ഘ​വ​ൻ നാ​യ​ർ ര​ചി​ച്ച വി​ശു​ദ്ധ​ഖു​ർ​ആ​ൻ പ​ദ്യാ​വി​ഷ്കാ​ര​മാ​യ അ​മൃ​ത​വാ​ണി അ​ടി​സ്ഥാ​ന​മാ​ക്കി സം​ഘ​ടി​പ്പി​ച്ച വ​ച​നാ​മൃ​തം ഇ​ൻ​റ​ർ​സോ​ൺ പാ​രാ​യ​ണ​മ​ത്സ​രം വ​നി​ത​വി​ഭാ​ഗ​ത്തി​ൽ ഹ​ർ​ഷ (വ​ക്റ സോ​ൺ) ഒ​ന്നാം സ്ഥാ​നം നേ​ടി. മാ​ജി​ദ മു​ഹ് യി​ദ്ദീ​ൻ (തു​മാ​മ), ദി​ൽ​റു​ബ കൊ​ല്ലോ​ളി (വ​ക്റ) എ​ന്നി​വ​രും പു​രു​ഷ​ന്മാ​രു​ടെ വി​ഭാ​ഗ​ത്തി​ൽ ജി​ഹാ​ദ് (റ​യ്യാ​ൻ സോ​ൺ), റ​ഫീ​ഖ് (വ​ക്റ), ന​ഈം അ​ഹ്‌​മ​ദ് (മ​ദീ​ന ഖ​ലീ​ഫ) എ​ന്നി​വരും ജേതാക്കളായി. റ​മ​ദാ​ൻ ക്ലി​ക്സ്, ഫീ​ൽ​സ് ൻ ​റീ​ൽ​സ് എ​ന്നീ പേ​രു​ക​ളി​ൽ സം​ഘ​ടി​പ്പി​ച്ച ഫോ​ട്ടോ​ഗ്ര​ഫി, റീ​ൽ​സ് മ​ത്സ​ര​ങ്ങ​ളി​ൽ നി​ര​വ​ധി പേ​ർ പ​ങ്കാ​ളി​ക​ളാ​യി. ഫോ​ട്ടോ​ഗ്ര​ഫി മ​ത്സ​ര​ത്തി​ൽ മ​ൻ​സൂ​ർ ബി​ൻ റ​ഹ്‌​മാ​ൻ, അ​ഷ്ക​ർ അ​ലി എ​ന്നി​വ​ർ ഒ​ന്നും ര​ണ്ടും സ്ഥാ​ന​ങ്ങ​ൾ ക​ര​സ്ഥ​മാ​ക്കി. മു​ഹ​മ്മ​ദ് അ​ഫ്ഫാ​ൻ പ്ര​ത്യേ​ക പ​രാ​മ​ർ​ശ​ത്തി​ന​ർ​ഹ​നാ​യി.

റീ​ൽ​സ് മ​ത്സ​ര​ത്തി​ൽ അ​മീ​ൻ ഹു​സൈ​ൻ ഒ​ന്നാം സ്ഥാ​ന​വും ജ​സ്നി​യ റി​യാ​സ് ര​ണ്ടാം സ്ഥാ​ന​വും നേ​ടി. മ​ൻ​സൂ​റ സി.​ഐ.​സി ഹാ​ളി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ സി.​ഐ.​സി പ്ര​സി​ഡ​ന്റ് ടി.​കെ. ഖാ​സിം, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷ​ബീ​ർ, ത​നി​മ ഡ​യ​റ​ക്ട​ർ ഡോ. ​സ​ൽ​മാ​ൻ, അ​സി.​ഡ​യ​റ​ക്ട​ർ​മാ​രാ​യ അ​നീ​സ് കൊ​ടി​ഞ്ഞി, സി.​കെ. ജ​സിം , സെ​ക്ര​ട്ട​റി നാ​സ​ർ വേ​ളം, മു​ഹ്സി​ൻ കാ​പാ​ട​ൻ തു​ട​ങ്ങി​യ​വ​ർ വി​ജ​യി​ക​ൾ​ക്കു​ള്ള ട്രോ​ഫി​ക​ളും സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും വി​ത​ര​ണം ചെ​യ്തു. അ​മൃ​ത​വാ​ണി പാ​രാ​യ​ണ മ​ത്സ​ര​ത്തി​ൽ എം.​ടി. നി​ല​മ്പൂ​ർ, അ​സീ​സ് മ​ഞ്ഞി​യി​ൽ, അ​ൻ​വ​ർ വാ​ണി​യ​മ്പ​ലം, അ​നീ​സ് എ​ട​വ​ണ്ണ, ഹാ​രി​സ് എ​ട​വ​ന, ഷം​ല ജാ​ഫ​ർ എ​ന്നി​വ​ർ വി​ധി​ക​ർ​ത്താ​ക്ക​ളാ​യി. സാ​ലിം വേ​ളം, നാ​സ​ർ, ജ​സീം, മു​ഹ്സി​ൻ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ThanimaQatar NewsRamadan events
News Summary - Conclusion of Tanima Ramadan events
Next Story