കോൺകകാഫ് ഗോൾഡ്: ഖത്തറിന് രണ്ടാം അങ്കം
text_fieldsദേശീയ ടീമിൽ 100 മത്സരം പൂർത്തിയാക്കുന്ന അബ്ദുൽ കരീം ഹസന് ഖത്തർ ഫുട്ബാൾ അസോസിയേഷൻ പ്രസിഡൻറ് ശൈഖ് ഹമദ് ബിൻ ഖലിഫ ബിൻ അഹ്മദ് ആൽഥാനി ജഴ്സി കൈമാറുന്നു
ദോഹ: കോൺകകാഫ് ഗോൾഡ്കപ്പ് ഫുട്ബാളിൽ ഖത്തറിന് രണ്ടാം അങ്കം. ആദ്യ മത്സരത്തിൽ പാനമയോട് തലനാരിഴ വ്യത്യാസത്തിൽ സമനില വഴങ്ങിയ (3-3) ടീം വിജയ വഴിയിൽ തിരികെയെത്താനാണ് 'ഗ്രൂപ് ഡി'യിൽ ഗ്രനഡയെ നേരിടുന്നത്. ഖത്തർ സമയം ഞായറാഴ്ച പുലർച്ച 2.30നാണ് മത്സരം. ഈ മത്സരത്തിൽ ജയിച്ചാൽ മാത്രമേ ഏഷ്യൻ ചാമ്പ്യന്മാർക്ക് നോക്കൗട്ട് പ്രതീക്ഷകൾക്ക് സാധ്യതയുള്ളൂ.
പാനമക്കെതിരെ ആദ്യം ഗോൾ നേടി മൂന്നു തവണയും മുന്നിൽ നിന്നെങ്കിലും അവസാന മിനിറ്റുകളിലെ നിർഭാഗ്യം തിരിച്ചടിയാവുകയായിരുന്നു.പ്രതിരോധ താരം അബ്ദുൽ കരീം ഹസ്സൻ ഇന്ന് രാജ്യാന്തര ജഴ്സിയിൽ 100 മത്സരം തികക്കുന്ന പ്രത്യേകത കൂടി ഇന്നത്തെ പോരാട്ടത്തിനുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.