Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightകോൺകകാഫ്​ ഗോൾഡ്​...

കോൺകകാഫ്​ ഗോൾഡ്​ കപ്പ്​: ഖത്തറിന്​ ഹോണ്ടുറാസ്​ വെല്ലുവിളി

text_fields
bookmark_border
കോൺകകാഫ്​ ഗോൾഡ്​ കപ്പ്​: ഖത്തറിന്​ ഹോണ്ടുറാസ്​ വെല്ലുവിളി
cancel
camera_alt

കോൺകകാഫ്​ ഗോൾഡ്​ കപ്പിൽ മത്സരിക്കുന്ന ഖത്തർ ടീം പരിശീലനത്തിൽ

ദോഹ: ഖത്തറിന്​ പെരുന്നാൾ സമ്മാനം നൽകാൻ ദേശീയ ഫുട്​ബാൾ ടീം ഇന്ന്​ പുലർച്ച കോൺകകാഫ്​ ഗോൾഡ്​ കപ്പിൽ നിർണായ പോരാട്ടത്തിനിറങ്ങുന്നു. ഗ്രൂപ്​ റൗണ്ടിലെ അവസാന മത്സരത്തിൽ കരുത്തരായ ഹോണ്ടുറസാണ്​ ഏഷ്യൻചാമ്പ്യന്മാരുടെ എതിരാളി. ബുധനാഴ്​ച പുലർച്ച നാലിന്​ നടക്കുന്ന കളിയിൽ ജയമോ സമനിലയോ ഖത്തറിൻെറ നോക്കൗട്ട്​ ബർത്തിന്​ അനിവാര്യമാണ്​. രണ്ടാം മത്സരത്തിൽ ഗ്രനഡയെ ഏകപക്ഷീയമായ നാല്​ ഗോളിന്​ തകർത്തതിൻെറ ആത്മവിശ്വാസത്തിലാണ്​ ടീം. എന്നാൽ, എതിരാളികളായ ഹോണ്ടുറസ്​ മേഖലയിലെ ശക്​തരാണ്​.

ആദ്യ രണ്ട്​ കളിയും ജയിച്ച നോക്കൗട്ട്​ റൗണ്ട്​ ഏതാണ്ടുറപ്പിച്ചാണ്​ അവരിറങ്ങുന്നത്​. ഗ്രനഡയെയും (4-0) പാനമയെയും (3-2)ന്​ തോൽപിച്ചാണ്​ അവർ പോയൻറ്​ നിലയിൽ മുന്നിലെത്തിയത്​. മറ്റൊരു മത്സരത്തിൽ പാനമ ഗ്രന​ഡക്കെതിരെ മികച്ച സ്​കോറിൽ ജയിക്കുകയും ഖത്തർ തോൽക്കുകയും ചെയ്​താൽ 2022 ലോകകപ്പ്​ ആതിഥേയർക്ക്​ ഗോൾഡ്​ കപ്പിൽ ഗ്രൂപ്പ്​ റൗണ്ടിൽ തന്നെ മട​ങ്ങേണ്ടിവരും. കോച്ച്​ ഫെലിക്​സ്​ സാഞ്ചസ്​ ആത്മവിശ്വാസത്തിലാണ്​. ഗ്രനഡക്കെതിരെ വിജയം കണ്ട കോമ്പിനേഷനിൽ തന്നെയാണ്​ കോച്ചിൻെറ പ്രതീക്ഷ. 'കഴിഞ്ഞ കളിയിൽ ഞങ്ങൾ ഒരുപാട്​ അവസരങ്ങൾ സൃഷ്​ടിച്ചു. ആദ്യ മത്സത്തിൽ സമനില പാലിച്ചെങ്കിലും കളിയുടെ ശൈലിയും ഗോൾ നേട്ടങ്ങളും ആത്മവിശ്വാസം പകർന്നിട്ടുണ്ട്​' -സാഞ്ചസ്​ പറഞ്ഞു. അക്രം അഫിഫി, അൽമോയസ്​ അലി, മുഹമ്മദ്​ മുൻതാരി എന്നിവരാണ്​ ആക്രമണത്തിൽ ഖത്തറിൻെറ പ്രധാന താരങ്ങൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Concacaf Gold Cup: Honduras challenge Qatar
Next Story