മുെഎദറിലെ പുതിയ ആരോഗ്യകേന്ദ്രം നിർമാണം പൂർത്തിയാക്കി
text_fieldsദോഹ: മുഐദറിലെ പുതിയ ഹെൽത്ത് ആൻഡ് വെൽനസ് കേന്ദ്രത്തിെൻറ നിർമ്മാണം പബ്ലിക് വർക്സ് അതോറിറ്റി അശ്ഗാൽ പൂർത്തിയാക്കി. 19000 ചതുരശ്രമീറ്ററിൽ നിർമ്മിച്ച കേന്ദ്രം ഉടൻ ൈപ്രമറി ഹെൽത്ത് കെയർ കോർപറേഷൻ (പി.എച്ച്.സി.സി) കൈമാറും.
ദന്തരോഗ ചികിത്സക്കായി 10 റൂമുകളും കുടുംബ–വിവാഹ പൂർവ പരിശോധനകൾക്കായി ആറ് ചേംബറുകളുമടക്കം 45 ക്ലിനിക്കുകളാണ് കേന്ദ്രത്തിൽ പ്രവർത്തിക്കുക.
ഇതോടൊപ്പം മറ്റു സ്പെഷ്യാലിറ്റി സേവനങ്ങളും അടിയന്തര വിഭാഗവും ഫിസിയോതെറാപ്പി വിഭാഗവും സ്പോർട്സ് ഹാളും കെട്ടിടത്തിലുണ്ട്.
പുതിയ കെട്ടിടത്തിെൻറ രൂപരേഖയും സൗകര്യങ്ങളും നിർമ്മാണത്തിലെ ഗുണനിലവാരവും കേന്ദ്രത്തിലെത്തിയ മാധ്യമസംഘം പരിശോധിക്കുകയും വിലയിരുത്തുകയും ചെയ്തു.
പ്രാദേശിക അന്തർദേശീയ നിലവാര മാനദണ്ഡങ്ങൾ പാലിച്ചാണ് കെട്ടിടം നിർമ്മിച്ചിരിക്കുന്നതെന്നും അപകടരഹിതമായി 3.5 മില്യൻ മണിക്കൂർ നിർമ്മാണം നടന്നെന്നും അൽ വഅബ്, അൽ വജബ, അൽ ജംഇയ്യ ആരോഗ്യകേന്ദ്രങ്ങൾ അവസാന ഘട്ടത്തിലേക്ക് കടക്കുകയാണെന്നും അശ്ഗാൽ ഹെൽത്ത് പദ്ധതി ആക്ടിംഗ് മേധാവി എഞ്ചിനീയർ തമാദിർ അൽ മൽകി പറഞ്ഞു.
ഈ വർഷം അവസാനത്തോടെ അൽ വഅബ്, അൽ വജബ ആരോഗ്യകേന്ദ്രങ്ങൾ നിർമ്മാണം പൂർത്തിയാക്കി കൈമാറുമെന്നും അൽ ജംഇയ്യ കേന്ദ്രം അടുത്ത വർഷം ആദ്യ പാദത്തോടെ പൂർത്തിയാക്കി കൈമാറുമെന്നും അശ്ഗാലിലെ മുതിർന്ന ഉദ്യോഗസ്ഥൻ വ്യക്തമാക്കി.
മൂന്ന് രൂപരേഖകളിലാണ് ആരോഗ്യകേന്ദ്രങ്ങൾ പണികഴിപ്പിക്കുന്നതെന്നും പുതിയ ആരോഗ്യകേന്ദ്രങ്ങളായ അൽഖോർ, അൽ ശമാൽ എന്നിവ ഉടൻ നിർമ്മാണമാരംഭിക്കുമെന്നും തമാദിർ അൽ മൽകി സൂചിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
