ഏപ്രിലിൽ രജിസ്റ്റർ ചെയ്തത് 2295 പുതിയ കമ്പനികൾ
text_fieldsദോഹ: അയൽരാജ്യങ്ങളുടെ കടുത്ത ഉപരോധം ഒരു വർഷം പിന്നിടുന്ന വേളയിലും കഴിഞ്ഞ മാസം 2295 പുതിയ കമ്പനികൾ രജിസ്റ്റർ ചെയ്തുവെന്ന് സാമ്പത്തിക വാണിജ്യ മന്ത്രാലയം അറിയിച്ചു. മന്ത്രാലയത്തിെൻറ ഏറ്റവും പുതിയ ബിസിനസ് െപ്രാസസ് റിപ്പോർട്ടിൽ 1703 പുതിയ വലിയ കമ്പനികളും 592 പുതിയ സഹോദര സ്ഥാപനങ്ങളും രജിസ്റ്റർ ചെയ്തുവെന്നും വ്യക്തമാക്കുന്നു.
മേജർ ബിസിനസ് രജിസ്ട്രികളിൽ 63 ശതമാനവും ലിമിറ്റഡ് ലേബലിറ്റി കമ്പനികളാണ്. 27 ശതമാനം ഏക ഉടമാ കമ്പനികളും 9 ശതമാനം വ്യക്തിഗത സ്ഥാപനങ്ങളും ഇതിൽ വരുന്നു. ഏപ്രിലിൽ ഏറ്റവും കൂടുതൽ രെജിസ്റ്റർ ചെയ്തത് നിർമ്മാണ മേഖലയിൽ നിന്നുള്ള കമ്പനികളാണ്. 356 പുതിയ കമ്പനികളാണ് നിർമ്മാണ മേഖലയിൽ രെജിസ്റ്റർ ചെയ്തിരിക്കുന്നത്. 164 ക്ലീനിംഗ് കമ്പനികളും 112 സേവന കമ്പനികളും 107 കെട്ടിട നിർമ്മാണ ഉപകരണ സ്ഥാപനങ്ങളും ഇതിന് പിന്നാലെയുണ്ട്. അതേസമയം, പുതുക്കിയതും ഭേദഗതി ചെയ്തതും പുതിയതുമായി 7985 ലൈസൻസുകളാണ് കഴിഞ്ഞ മാസം നൽകിയത്. ഇതിൽ 1623 പുതിയ ലൈസൻസുകളും 1065 ഭേദഗതി ചെയ്ത ലൈസൻസുകളും 5297 പുതുക്കിയ ലൈസൻസുകളും ഉൾപ്പെടുന്നു.
ഏപ്രിലിൽ 313 കമ്പനികൾ അടച്ചുപൂട്ടിയപ്പോൾ 13.6 ശതമാനം പുതിയ കമ്പനികൾ ഇതിൽ ഉൾപ്പെട്ടു. 50 ശ തമാനവും കോൺട്രാക്ടിംഗ് കമ്പനികളാണ് കഴിഞ്ഞ മാസം അടച്ചുപൂട്ടിയത്. 44 അപേക്ഷകളിൽ പുതിയ പേറ്റൻറ് നൽകുകയും 179 പേറ്റൻറുകൽ പുതുക്കി നൽകുകയും ചെയ്തുവെന്നും മന്ത്രാലയത്തിെൻറ റിപ്പോർട്ട് സൂചിപ്പിക്കുന്നു. 22 േട്രഡ് മാർക്ക് അപേക്ഷകൾ രെജിസ്റ്റർ ചെയ്തുവെന്നും കോപിറൈറ്റ് സംബന്ധിച്ച് 30 സാക്ഷ്യപത്രങ്ങൾ ഇഷ്യു ചെയ്തതായും റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
