Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightകമ്യൂണിറ്റി സ്പോർട്സ്...

കമ്യൂണിറ്റി സ്പോർട്സ് മീറ്റ്; ഖത്തര്‍ ഇന്ത്യന്‍ മാസ്റ്റേഴ്സ് ഓവറോള്‍ ചാമ്പ്യന്മാര്‍

text_fields
bookmark_border
കമ്യൂണിറ്റി സ്പോർട്സ് മീറ്റ്; ഖത്തര്‍ ഇന്ത്യന്‍ മാസ്റ്റേഴ്സ് ഓവറോള്‍ ചാമ്പ്യന്മാര്‍
cancel
camera_alt

ക​മ്യൂ​ണി​റ്റി സ്പോ​ർ​ട്സ് മീ​റ്റി​ല്‍ ഓ​വ​റോ​ള്‍ ചാ​മ്പ്യ​ന്മാ​രാ​യ ഖ​ത്ത​ര്‍ ഇ​ന്ത്യ​ന്‍ മാ​സ്റ്റേ​ഴ്സ്

ദോഹ: ദേശീയ കായികദിനാഘോഷത്തോടനുബന്ധിച്ച് എക്സ്പാറ്റ്സ് സ്പോര്‍ട്ടിവ് സംഘടിപ്പിച്ച കമ്യൂണിറ്റി സ്പോർട്സ് മീറ്റില്‍ ട്രാക്കിലും ഫീല്‍ഡിലും കരുത്ത് കാട്ടി 147 പോയന്റുകള്‍ നേടി ഖത്തര്‍ ഇന്ത്യന്‍ മാസ്റ്റേഴ്സ് ഓവറോള്‍ ചാമ്പ്യന്മാരായി. 117 പോയന്റുകള്‍ നേടി കെ.എല്‍ 10 ലെജന്റ്സ് രണ്ടാം സ്ഥാനവും 108 പോയന്റോടെ കാലിക്കറ്റ് സ്പോര്‍ട്സ് ക്ലബ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ഖത്തര്‍ കായിക യുവജന മന്ത്രാലയത്തിന്റെ കീഴിലുള്ള ഖത്തർ സ്പോർട്സ് ഫോർ ആൾ ഫെഡറേഷന്റെ അംഗീകാരത്തോടെ ആസ്പയര്‍ സോണ്‍ വാം അപ്പ് ട്രാക്ക് ആൻഡ് ഫീല്‍ഡില്‍ സംഘടിപ്പിച്ച കമ്യൂണിറ്റി സ്പോർട്സ് മീറ്റില്‍ അന്താരാഷ്ട്രാ മാസ്റ്റേഴ്സ് ടൂര്‍ണമെന്റുകളിലുള്‍പ്പടെ ഇന്ത്യക്കായി മത്സരിച്ച കായികതാരങ്ങളുള്‍പ്പടെ 750 ഓളം കായിക താരങ്ങളാണ്‌ വിവിധ ടീമുകള്‍ക്കായി കളത്തിലിറങ്ങിയത്. 100,200,800,1500 മീറ്റര്‍ ഓട്ടം, 4*100 റിലേ, ലോംഗ് ജമ്പ്, ഹൈ ജമ്പ്, ഷോട്ട്പുട്ട്, പഞ്ചഗുസ്തി, വടം വലി, ഷൂട്ടൗട്ട്, ക്രിക്കറ്റ് ബൗളിങ് എന്നിവയില്‍ 5 കാറ്റഗറികളിലായി 37 മത്സരങ്ങളാണ്‌ നടന്നത്.

പുരുഷന്മാരില്‍ 50 നു മുകളില്‍ പ്രായമുള്ളവരുടെ മാസ്റ്റേഴ്സ് കാറ്റഗറിയില്‍ കാലിക്കറ്റ് സ്പോര്‍ട്സ് ക്ലബിന്റെ അബ്ദുന്നാസര്‍ കുനിയിലും 20 മുതല്‍ 35 വയസ്സുവരെയുള്ളവരുടെ എ കാറ്റഗറിയില്‍ കെ.എല്‍ 10 ലെജന്റ്സിന്റെ മഹ്റൂഫും 35 വയസ്സിനു മുകളിലുള്ളവരുടെ ബി കാറ്റഗറിയില്‍ ഖത്തര്‍ ഇന്ത്യന്‍ മാസ്റ്റേഴ്സിന്റെ കണ്ണന്‍ സാന്റോസും വ്യക്തിഗത ചാമ്പ്യന്മാരായി. വനിതാ വിഭാഗത്തില്‍ 20 മുതല്‍ 30 വയസുവരെയുള്ളവരുടെ എ കാറ്റഗറിയില്‍ ഖത്തര്‍ ഇന്ത്യന്‍ മാസ്റ്റേവ്സിന്റെ ലിന്‍സി സുകുമാരനും 30 നു മുകളില്‍ പ്രായമുള്ളവരുടെ ബി കാറ്റഗറിയില്‍ ഖത്തര്‍ ഇന്ത്യന്‍ മാസ്റ്റേഴസിന്റെ സൂര്യ സുരേഷും വ്യക്തിഗത ചാമ്പ്യന്‍ പട്ടം കരസ്ഥമാക്കി. മികച്ച ടീമിനുള്ള പുരസ്കാരത്തിന്‌ സീറോ മലബാര്‍ കള്‍ച്ചറല്‍ അസോസിയേഷന്‍ ടീം അര്‍ഹരായി. മികച്ച ടീം മാനേജരായി കാലിക്കറ്റ് സ്പോര്‍ട്സ് ക്ലബ്ബിന്റെ മുഹ്സിന്‍ ഓമശ്ശേരിയെ തെരഞ്ഞെടുത്തു.

ഇന്ത്യന്‍ സ്പോര്‍ട്സ് സെന്റര്‍ വൈസ് പ്രസിഡന്റ് സിതേന്തു പാല്‍, ജോയന്റ് സെക്രട്ടറി കവിത, മാനേജിങ് കമ്മറ്റിയംഗം അസീം എം.ടി, ഓട്ടോ ഫാസ്റ്റ്ട്രാക് ഓപറേഷന്‍ മാനേജര്‍ അബ്ദുസലാം, ഹെക്സ ടെക് മാനേജര്‍ സി.പി. നിസാര്‍, പ്രവാസി വെല്‍ഫെയര്‍ പ്രസിഡന്റ് ആര്‍. ചന്ദ്രമോഹന്‍, മൊമന്റം മീഡിയ എം.ഡി സൈഫ് വളാഞ്ചേരി, ഇസ്ലാമിക് ഇന്‍ഷുറന്‍സ് പ്രതിനിധി നജീം ഹനീഫ, ഐ.സി.സി വനിതാ വേദി വൈസ് പ്രസിഡന്റ് ആബിദ അബ്ദുല്ല, നടുമുറ്റം പ്രസിഡന്റ് സന നസീം, കേരള എന്റര്‍പ്രണേര്‍സ് ക്ലബ് പ്രസിഡന്റ് മജീദലി, എക്സ്പാറ്റ് സ്പോര്‍ട്ടീവ് പ്രസിഡന്റ് എ.ആര്‍. അബ്ദുല്‍ ഗഫൂര്‍, ജനറല്‍ സെക്രട്ടറി മഖ്ബൂല്‍ അഹമ്മദ്, സി.ഐ.സി വൈസ് പ്രസിഡന്റ് റഹീം ഓമശ്ശേരി, സ്പോര്‍ട്ടിവ് അഡ്വൈസറി ബോര്‍ഡ് ചെയര്‍മാന്‍ സുഹൈല്‍ ശാന്തപുരം, ഗള്‍ഫ് മാധ്യമം ജനറല്‍ മാനേജര്‍ ഹാരിസ്, വെന്യു ഇന്‍ ചാര്‍ജ് മുനീര്‍ തലായി, പ്രവാസി വെല്‍ഫെയര്‍ വൈസ് പ്രസിഡന്റുമാരായ ലത കൃഷ്ണ, അനീസ് റഹ്മാന്‍, മുന്‍ പ്രസിഡന്റ് മുനീഷ് എ.സി, ജനറല്‍ സെക്രട്ടറിമാരായ താസീന്‍ അമീന്‍, ഷറഫ് വടക്കാങ്ങര, നജ്‌ല നജീബ്, പി.ആര്‍ സെക്രട്ടറി റഹീം വേങ്ങേരി, കമ്മ്യൂണിറ്റി സ്പോർട്സ് മീറ്റ് ജനറല്‍ കണ്‍വീനര്‍ അഹമ്മദ് ഷാഫി, ടെക്നികല്‍ ഹെഡ് നിഹാസ് എറിയാട്, സംഘാടക സമിതിയംഗങ്ങളായ മുഹമ്മസ് റാഫി, രാധാകൃഷ്ണന്‍ പാലക്കാട്, സജ്ന സാക്കി, ഫാതിമ തസ്നീം, സക്കീന അബ്ദുല്ല, ഷാഫി മൂഴിക്കല്‍ ഷുഐബ് അബ്ദുറഹ്മാന്‍, ടി. ഫായിസ്, ഹബീബ് വളാഞ്ചേരി, സിദ്ദീഖ് വേങ്ങര, കജന്‍ ജോണ്‍സണ്‍, ഷംസു വായേരി, അഹമ്മദ് അന്‍വര്‍ തുടങ്ങിയവര്‍ വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gulf NewsOverall ChampionsCommunity sports meet
News Summary - Community Sports Meet; Qatar Indian Masters Overall Champions
Next Story