കമ്യൂണിറ്റി സ്പോർട്സ് മീറ്റ് ജഴ്സി പ്രകാശനം
text_fieldsഎക്സ്പാറ്റ്സ് സ്പോർട്ടിവ് കമ്യൂണിറ്റി സ്പോർട്സ് മീറ്റ് ജഴ്സി പ്രകാശനം നിർവഹിക്കുന്നു
ദോഹ: ഖത്തർ കായിക-യുവജന മന്ത്രാലയത്തിന്റെ അംഗീകാരത്തോടെ എക്സ്പാറ്റ്സ് സ്പോർട്ടിവ് സംഘടിപ്പിക്കുന്ന കമ്യൂണിറ്റി സ്പോർട്സ് മീറ്റിന്റെ ജഴ്സി പ്രകാശനം ചെയ്തു. പ്രായോജകരായ റീഗേറ്റ് ബിൽഡേഴ്സ് ഖത്തർ ജനറൽ മാനേജർ ഹഷ്കർ പ്രകാശനം നിർവഹിച്ചു.
എക്സ്പാറ്റ് സ്പോർട്ടിവ് പ്രസിഡന്റ് അബ്ദുൽ ഗഫൂർ, സ്പോർട്സ് മീറ്റ് ജനറൽ കൺവീനർ അഹമ്മദ് ഷാഫി, കൺവീനർ എം.ടി. അസീം, കോഓഡിനേറ്റർമാരായ സി. ഷറഫുദ്ദീൻ, താസീൻ അമീൻ, ഷരീഫ് ചിറക്കൽ, റഹ്മത്തുല്ല കൊണ്ടോട്ടി തുടങ്ങിയവർ പങ്കെടുത്തു.
വെള്ളിയാഴ്ച രാവിലെ മുതല്‍ യൂനിവേഴ്സിറ്റി ഓഫ് ദോഹ സയൻസ് ആൻഡ് ടെക്നോളജി ഗ്രൗണ്ടിലാണ് മത്സരങ്ങൾ. 100, 200, 800,1500 മീറ്റര്‍ ഓട്ടം, റിലേ, ലോങ് ജംപ്, ഷോട്ട്പുട്ട്, പഞ്ചഗുസ്തി, ബാഡ്മിന്റണ്‍, വടംവലി, ഷൂട്ടൗട്ട് എന്നീ ഇനങ്ങളില്‍ കേരളത്തിലെ ജില്ലതല ടീമുകള്‍ ഏറ്റുമുട്ടും. മീറ്റിന്റെ ഭാഗമായി ഉച്ചക്കുശേഷം ജില്ലകളുടെ ടീം പരേഡും അരങ്ങേറും.

