ഈദ് സമ്മാനങ്ങളുമായി കമ്യൂണിറ്റി പൊലീസ്
text_fieldsഈദ് ആഘോഷങ്ങളുടെ ഭാഗമായി കുട്ടികൾക്ക് സമ്മാനങ്ങൾ നൽകുന്ന കമ്യൂണിറ്റി പൊലീസ് സംഘം
ദോഹ: പെരുന്നാളാഘോഷ വേളയിൽ പൊതുജനങ്ങളുമായി സമ്പർക്കം കൂടുതൽ ശക്തമാക്കുന്നതിനായി വിവിധ പരിപാടികളൊരുക്കി ആഭ്യന്തര മന്ത്രാലയത്തിനു കീഴിലെ കമ്യൂണിറ്റി പൊലീസ് വിഭാഗം. ആശുപത്രികൾ, വാണിജ്യ സ്ഥാപനങ്ങൾ എന്നിവ സന്ദർശിച്ച് കുട്ടികളും മുതിർന്നവരും ഉൾപ്പെടെ സമൂഹത്തിന്റെ വിവിധ വിഭാഗങ്ങളിലുള്ളവരുമായി സമ്പർക്കം സ്ഥാപിച്ചു. ബോധവത്കരണം നടത്തിയും സാമൂഹികനന്മയുടെ മൂല്യങ്ങൾ പകർന്നുമായിരുന്നു ഉന്നത ഉദ്യോഗസ്ഥരുടെ സംഘം സന്ദർശിച്ചത്. ആശുപത്രികളിലെത്തി രോഗികളെ കണ്ട് സുഖവിവരങ്ങൾ ആരായുകയും വാണിജ്യ കേന്ദ്രങ്ങളിൽ കുട്ടികൾക്ക് സമ്മാനം നൽകുകയും ചെയ്തു.

