ഐ.സി.സി സന്ദർശിച്ച് കമ്യൂണിറ്റി പൊലീസ്
text_fieldsഐ.സി.സി സന്ദർശിച്ച കമ്യൂണിറ്റി പൊലീസ് അവേർനസ് മേധാവി ലഫ്. കേണൽ റാഷിദ് മുബാറക് അൽ ഖയാറിന് പ്രസിഡൻറ് എ.പി. മണികണ്ഠൻ ഉപഹാരം നൽകുന്നു
ദോഹ: ഖത്തർ കമ്യൂണിറ്റി പൊലീസ് വിഭാഗം പ്രതിനിധികൾ ഇന്ത്യൻ എംബസി അപ്പെക്സ് ബോഡിയായ ഐ.സി.സി സന്ദർശിച്ച് അംഗങ്ങളുമായി കൂടിക്കാഴ്ച നടത്തി.
കമ്യൂണിറ്റി പൊലീസ് ബോധവത്കരണ വിഭാഗം മേധാവി ലഫ്. കേണൽ റാഷിദ് മുബാറക് അൽ ഖയാറിൻ, കമ്യൂണിറ്റി കോഓഡിനേറ്റർ ഡോ. കെ.എം. ബഹാവുദ്ദീൻ എന്നിവരാണ് ഐ.സി.സി സന്ദർശിച്ചത്. പ്രസിഡൻറ് എ.പി. മണികണ്ഠൻ, മറ്റു ഭാരവാഹികൾ എന്നിവർ ചേർന്ന് സ്വീകരിച്ചു. പുതുതായി തെരഞ്ഞെടുക്കപ്പെട്ട കമ്മിറ്റിക്ക് വിജയാശംസ നേർന്നു.
റമദാൻ, ഈദ് ആശംസകൾ നേർന്ന സംഘം, കമ്യൂണിറ്റി വിഭാഗത്തിന് ഇന്ത്യൻ എംബസി അപെക്സ് ബോഡിയുടെ നിർലോഭ പിന്തുണക്കും സേവനത്തിനും നന്ദി അറിയിച്ചു. കമ്യൂണിറ്റിയുടെ പരിപാടികൾക്ക് പൊലീസ് വിഭാഗത്തിന്റെ പിന്തുണയും സംരക്ഷണവും വാഗ്ദാനം ചെയ്തു.

