കമ്മ്യൂണിറ്റി സർവേയിൽ പങ്കെടുത്ത 11.9 ശതമാനം പേർക്കും കോവിഡ്
text_fieldsദോഹ: കോവിഡ്–19െൻറ സാമൂഹിക വ്യാപന തോത് കണ്ടെത്തുന്നതിന് പൊതുജനാരോഗ്യ മന്ത്രാലയത്തിന് കീഴിൽ സംഘടിപ്പിച്ച കമ്മ്യൂണിറ്റി സർവേയിൽ പങ്കെടുത്ത 11.9 പേർക്കും കോവിഡ്–19 പോസിറ്റീവെന്ന് കോവിഡ്–19 ദേശീയ സ്ട്രാറ്റജി ഗ്രൂപ്പ് അധ്യക്ഷൻ ഡോ. അബ്ദുല്ലതീഫ് അൽ ഖാൽ പറഞ്ഞു. മെയ് ആറ്, ഏഴ് തിയ്യതികളിലായി രാജ്യത്തെ മൂന്ന് ഹെൽത്ത് സെൻററുകളിലാണ് മന്ത്രാലയം പ്രത്യേകം ക്ഷണിക്കപ്പെട്ടവരിൽ കമ്മ്യൂണിറ്റി സർവേ നടത്തിയതും സാംപിളുകൾ പരിശോധിച്ചതും. കമ്മ്യൂണിറ്റി സർവേയിൽ 1308 പേർ പങ്കെടുത്തതായും ഇതിൽ 156 പേരിൽ കോവിഡ്–19 സ്ഥിരീകരിച്ചതായും ഖത്തർ ടി വിയിൽ നടത്തിയ പത്രസമ്മേളനത്തിൽ അദ്ദേഹം വ്യക്തമാക്കി. 1035 പുരുഷൻമാരും 273 സ്ത്രീകളുമാണ് സർവേയിൽ പങ്കെടുത്തത്. അൽ തുമാമ ഹെൽത്ത് സെൻററിൽ 567 പേർ പരിശോധനക്കെത്തിയപ്പോൾ അൽ വഅബ് ഹെൽത്ത് സെൻററിൽ 441 പേരും ലെഅബൈബ് ഹെൽത്ത് സെൻററിൽ 300 പേരും പരിശോധനയിലും സർവേയിലും പങ്കെടുത്തു.
രാജ്യത്ത് കോവിഡ്–19 കേസുകളുടെ വ്യാപനവും വൈറസ് ബാധയുടെ പകർച്ചയും കണ്ടെത്തുന്നതിനും രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കാത്തവരിലെ വൈറസ് സാന്നിദ്ധ്യവും കണ്ടെത്തുന്നതിനായാണ് പൊതു ജനാരോഗ്യ മന്ത്രാലയം കമ്മ്യൂണിറ്റി സർവേയുമായി രംഗത്ത് വന്നത്. പ്രായ, ലിംഗ, ദേശ ഭേദമന്യേ ജനങ്ങളിൽ നിന്നും ക്രമരഹിതമായാണ് കമ്മ്യൂണിറ്റി സർവേയിൽ പങ്കെടുക്കുന്നതിനുള്ള ആളുകളെ തെരഞ്ഞെടുക്കുന്നതും ക്ഷണിച്ച് കൊണ്ടുള്ള സന്ദേശം അയക്കുന്നതും.
വരും ദിവസങ്ങളിലും കമ്മ്യൂണിറ്റി സർവേ തുടരുമെന്നും മന്ത്രാലയത്തിൽ നിന്നുള്ള ക്ഷണം ലഭിച്ചവർ അതത് ഹെൽത്ത് സെൻററുകളിലെത്തി സർവേയിൽ പങ്കെടുക്കണമെന്ന് നേരത്തെ പൊതുജനാരോഗ്യ മന്ത്രാലയം പൊതുജനങ്ങളോടാവശ്യപ്പെട്ടിരുന്നു. ൈപ്രമറി ഹെൽത്ത് കെയർ കോർപറേഷൻ, ഖത്തർ യൂനിവേഴ്സിറ്റി എന്നിവയുമായി സഹകരിച്ചാണ് സർവേ നടത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
