അബ്ദുല്ലക്കുട്ടി ഹാജിയെ അനുസ്മരിച്ച് പ്രവാസികൾ
text_fieldsഎം.ഇ.എസ് സ്കൂളിൽ നടന്ന ഹാജി കെ.വി. അബ്ദുല്ലക്കുട്ടി അനുശോചന യോഗത്തിന്റെ സദസ്സ്
ദോഹ: അന്തരിച്ച ഹാജി കെ.വി. അബ്ദുല്ലക്കുട്ടി അനുശോചന യോഗവും അനുസ്മരണ സംഗമവും എം.ഇ.എസ് സ്കൂളിൽ നടന്നു. സിജി ദോഹ ചാപ്റ്റർ സംഘടിപ്പിച്ച പരിപാടിയിൽ വിവിധ സംഘടന പ്രതിനിധികൾ സംബന്ധിച്ചു.
സാമൂഹിക, വിദ്യാഭ്യാസ, സാംസ്കാരിക രംഗത്തെ നിറസാന്നിധ്യമായിരുന്ന അബ്ദുല്ലക്കുട്ടിയുടെ ജീവിതം പുതുതലമുറ ആവർത്തിച്ച് പഠിക്കേണ്ട പാഠപുസ്തകമാണെന്ന് പങ്കെടുത്തവർ അഭിപ്രായപ്പെട്ടു. സേവനം മുഖമുദ്രയാക്കിയ അദ്ദേഹം ജീവിതാന്ത്യം വരെ പ്രവർത്തന രംഗത്ത് നിറഞ്ഞുനിൽക്കുകയായിരുന്നു. വലുപ്പച്ചെറുപ്പമില്ലാതെ പരിചയപ്പെട്ടവരോട് മുഴുവൻ സൗഹൃദം സൂക്ഷിക്കാൻ സാധിച്ചതിന്റെ അനുഭവം എല്ലാവരും പങ്കുവെച്ചത് ഹൃദ്യമായി.
ചന്ദ്രിക ദിനപത്രത്തിന്റെ ദോഹയിൽ നിന്നുള്ള ആദ്യകാല റിപ്പോർട്ടറും കേരള മുസ്ലിം കൾചറൽ സെന്ററിന്റെ ആദ്യ രൂപമായ ചന്ദ്രിക റീഡേഴ്സ് ഫോറത്തിന്റെ പ്രഥമ ഭാരവാഹിയുമായിരുന്ന അദ്ദേഹം ദോഹയിലെ പ്രവാസി സമൂഹത്തിന് അർപ്പിച്ച സംഭാവനകൾ ചരിത്രത്തിൽ രേഖപ്പെടുത്തപ്പെടുമെന്ന് വിവിധ പ്രതിനിധികൾ അഭിപ്രായപ്പെട്ടു.
സിജി ദോഹ ചാപ്റ്റർ ചെയർമാൻ ഇ.പി അബ്ദുൽ റഹിമാൻ അധ്യക്ഷതവഹിച്ച ചടങ്ങിൽ എം.പി ഷാഫി ഹാജി, കെ.സി അബ്ദുൽ ലത്തീഫ്, എസ്.എ.എം ബഷീർ, മുനീർ സലഫി, മൊയ്തീൻ, ഖലീൽ എ.പി, മഷ്ഹൂദ് തിരുത്തിയാട്, ഹബീബുർറഹ്മാൻ കിഴിശ്ശേരി, സക്കരിയ മാണിയൂർ, നിസാർ തൗഫീഖ്, മുസ്തഫ എലത്തൂർ, റഷീദ് അഹ്മദ് എന്നിവർ സംസാരിച്ചു. അഡ്വ. ഇസുദ്ദീൻ സ്വാഗതവും ഫൈസൽ നിയാസ് ഹുദവി നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

