സുലൈമാൻ സേട്ട് മാതൃകയായ പോരാളി -എളമരം കരീം എം.പി
text_fieldsദോഹ: ഇന്ത്യൻ രാഷ്ട്രീയത്തിൽ ആറ് പതിറ്റാണ്ടിലേറെ ന്യൂനപക്ഷ അവകാശങ്ങൾക്കും ജനാധിപത്യ സംരക്ഷണത്തിനും വേണ്ടി നിരന്തരം പോരാടിയ മതനിരപേക്ഷ പോരാളിയായിരുന്നു ഇബ്രാഹിം സുലൈമാൻ സേട്ടെന്ന് അനുസ്മരണയോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം എളമരം കരീം എം.പി പറഞ്ഞു. ഐ.എം.സി.സി ജി.സി.സി ചെയർമാൻ എ.എം അബ്ദുല്ലകുട്ടി അധ്യക്ഷത വഹിച്ചു. മുൻ മന്ത്രിയും സിപിഐ നേതാവുമായ വിഎസ് സുനിൽകുമാർ മുഖ്യപ്രഭാഷണം നടത്തി. ന്യൂനപക്ഷ വിഭാഗത്തിന്റെ പോരാളി എന്നതിനപ്പുറം, രാജ്യത്തെ മതനിരപേക്ഷ സമൂഹം ഒന്നടങ്കം എക്കാലവും ഓർക്കുന്ന നേതാവാണ് സേട്ട് സാഹിബെന്ന് മുതിർന്ന മാധ്യമപ്രവർത്തകനും മീഡിയവൺ ഗൾഫ് ബ്യൂറോ ചീഫുമായ എം.സി.എ. നാസർ അനുസ്മരിച്ചു.
