കമാൻഡോസ് മണ്ണാർക്കാട് ചാമ്പ്യന്മാർ
text_fieldsകെ.എം.സി.സി പാലക്കാട് ജില്ല സ്പോർട്സ് വിങ് ഫുട്ബാൾ ടൂർണമെന്റ് വിജയികൾക്ക് ട്രോഫി
സമ്മാനിക്കുന്നു
ദോഹ: ഖത്തർ കെ.എം.സി.സി പാലക്കാട് ജില്ല സ്പോർട്സ് വിങ് സംഘടിപ്പിച്ച ഇന്റർ കോസ്റ്റിറ്റുൻസി ഫുട്ബാൾ ടൂർണമെന്റിൽ കമാൻഡോസ് കെ.എം.സി.സി മണ്ണാർക്കാട് ചാമ്പ്യന്മാരായി. അൽവക്റ സ്പോർട്സ് ക്ലബ്ബിൽ നടന്ന മത്സരങ്ങളിൽ ജില്ലയിലെ വിവിധ മണ്ഡലങ്ങളിൽ നിന്നുള്ള 12 ടീമുകൾ പങ്കെടുത്തു.
ഫൈനൽ മത്സരത്തിൽ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് പ്രോമിസ് തൃത്താലയെ പരാജയപ്പെടുത്തിയാണ് കമാൻഡോസ് മണ്ണാർക്കാട് ചാമ്പ്യന്മാരായത്. കമാൻഡോസിന്റെ നിസാർ ടൂർണമെന്റിലെ ടോപ് സ്കോററായി ഗോൾഡൻ ബൂട്ട് അവാർഡിനും മികച്ച കളിക്കാരനായി പ്രോമിസ് തൃത്താലയുടെ മുസമ്മിൽ ഗോൾഡൻ ബാൾ അവാർഡിനും അർഹരായി.
മുഹമ്മദ് സാജിദാണ് മികച്ച ഗോൾകീപ്പർ. ഫെയർ പ്ലെ അവാർഡ് സിറ്റി എഫ്.സി പാലക്കാട് കരസ്ഥമാക്കി. ഉദ്ഘാടന ചടങ്ങിൽ സംസ്ഥാന ഭാരവാഹികളായ റയീസ് അലി വയനാട്, ഒ.എ കരീം, കോയ കൊണ്ടോട്ടി, റഹീസ് പെരുമ്പ, സ്പോർട്സ് വിങ് ഭാരവാഹികളായ സിദ്ധീഖ് വാഴക്കാട്, ഇബ്രാഹിം പുളിക്കോൽ, ഷഹബാസ് തങ്ങൾ, കെ.വി. നാസർ, എം.കെ. ബഷീർ എന്നിവർ കളിക്കാരെ പരിചയപ്പെട്ടു.
വിജയികൾക്കുള്ള ട്രോഫി ജാഫർ സാദിഖ്, കെ.വി. മുഹമ്മദ്, വി.ടി.എം. സാദിഖ്, അമീർ തലക്കശ്ശേരി, ഷാജഹാൻ മണ്ണാർക്കാട് ഷമീർ മുഹമ്മദ് സിറാജുൽ മുനീർ, മൊയ്തീൻ കുട്ടി, അസർ പള്ളിപ്പുറം എന്നിവർ കൈമാറി.
സ്പോർട്സ് വിങ് ഭാരവാഹികളായ ജെൻസർ, ഷഹീദ് പനച്ചിക്കൽ, സലാം ഒറ്റപ്പാലം, തൗഫീഖ്, സകരിയ, ഷഫീഖ് പരുതൂർ, റഷീദ് ചാലിശ്ശേരി, ആഷിഖ് അബൂബക്കർ, സുഹൈൽ കുമ്പിടി, പി.കെ. യൂസഫ്, അനസ് യമാനി, ഷബീർ, റിയാസ് പറളിയിൽ, ജലീൽ വളരാനി, സാദിഖ് കൊങ്ങാട്.
റയീസ് മണ്ണാർക്കാട്, മൊയ്തീൻ തൃത്താല, സഈദ് കോങ്ങാട്, സുലൈമാൻ ആലത്തൂർ, ഷമീർ അപ്പക്കാടൻ, ഹക്കീം പട്ടാമ്പി സുൽഫീക്കർ പാലക്കാട്, അബ്ദുല്ല കോങ്ങാട്, സൈഫുദ്ദീൻ കോങ്ങാട്, ജബ്ബാർ തൃത്താല, കുഞ്ഞുമുഹമ്മദ് തൃത്താല, ഹാഷിം ഷൊർണൂർ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

