വരുന്നു, രാജ്യത്തെ ആദ്യ ലാപ്ടോപ് നിർമാണ ഫാക്ടറി
text_fieldsദോഹ: രാജ്യത്തെ പ്രഥമ ലാപ്ടോപ് നിർമാണ ഫാക്ടറി ഈ വർഷം ആഗസ്റ്റിൽ പ്രവർത്തനമാരംഭിക്കും. ഖത്തർ ഫ്രീ സോൺ അതോറിറ്റിയാണ് ഇക്കാര്യം പുറത്തുവിട്ടത്. േഫ്ലാറിഡ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇൻറലിജൻറ് റോബോട്ടിക്സ്, ഇലക്േട്രാണിക് കമ്പനിയായ ഐലൈഫ് ഡിജിറ്റൽ, അലി ബിൻ അലി ഹോൾഡിങ് സഹോദര സ്ഥാപനമായ ൈപ്രം ടെക്നോളജീസ് എന്നിവയുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്.
ഉം അൽ ഹൂൽ ഫ്രീ സോണിലെ 2500 ചതുരശ്രമീറ്റർ വിസ്തൃതിയിലുള്ള ഫാക്ടറിയിലാണ് ലാപ്ടോപ് അടക്കമുള്ള ഇലക്േട്രാണിക് ഉൽപന്നങ്ങൾ നിർമിക്കുക. ലാപ്ടോപ്പിനു പുറമേ, പേഴ്സനൽ കമ്പ്യൂട്ടറുകൾ, സ്മാർട്ട് വാച്ചുകൾ, മൊബൈൽ ഫോണുകൾ തുടങ്ങിയവയും ഇവിടെ ഉൽപാദിപ്പിക്കും.
ഐലൈഫ് ബ്രാൻഡഡ് ഇലക്േട്രാണിക് ഉപകരണങ്ങളായിരിക്കും ഇവിടെ നിർമിക്കുക. ഈ വർഷം ആഗസ്റ്റിൽ ഫാക്ടറിയുടെ പ്രവർത്തനം ആരംഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രതിവർഷം 3,50,000 ഇലക് േട്രാണിക് ഉപകരണങ്ങൾ ഉൽപാദിപ്പിക്കാനാണ് പദ്ധതി. ഇലക്േട്രാണിക് ഉപകരണങ്ങളുടെ നിർമാണത്തിന് പുറമേ, ലോജിസ്റ്റിക്സ്, റിസർച് ആൻഡ് ഡെവലപ്മെൻറ്, കസ്റ്റമർ സൊലൂഷൻ സെൻറർ എന്നിവയും ഫാക്ടറിയിലുണ്ടാകും. പ്രത്യേക അധികാരങ്ങളും അവകാശങ്ങളും സ്വന്തമായുള്ള രാജ്യത്തെ പ്രത്യേക മേഖലകളാണ് ഫ്രീ സോണുകൾ.
2005ലെ 34ാം നമ്പർ നിയമം, 2017ലെ 21ാം നമ്പർ ഉത്തരവ് എന്നിവ അനുസരിച്ച് ഖത്തർ ഫ്രീ സോൺ അതോറിറ്റിക്കാണ് ലോകോത്തര സ്വതന്ത്രമേഖലകൾ ഖത്തറിെൻറ വിവിധ ഭാഗങ്ങളിൽ ഉണ്ടാക്കാനും വികസിപ്പിക്കാനുമുള്ള അധികാരം. വാണിജ്യ-വ്യവസായ-സാ േങ്കതിക മേഖലകളിൽ കൂടുതൽ നിക്ഷേപം ആകർഷിച്ച് രാജ്യത്തിെൻറ സാമ്പത്തിക മേഖല കൂടുതൽ ശക്തിപ്പെടുത്തുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
വിദേശനിക്ഷേപം ഏറെ ആകർഷിക്കാൻ ഇതിലൂടെ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. വിദേശത്തെ വിവിധ കമ്പനികൾ ഖത്തറിലെ സ്വതന്ത്രമേഖലകളിൽ അവരുടെ സ്ഥാപനങ്ങൾ കൂടുതലായി സ്ഥാപിക്കാൻ മുേന്നാട്ടുവരും. റാസ് ബുഫൊണ്ടാസ് ഫ്രീസോണിലാണ് ഖത്തറിൽ ആദ്യ ഇലക്ട്രിക് വാഹനം ഉണ്ടാക്കിയത്. ഫ്രഞ്ച് കമ്പനിയായ ഗൗസിൻ അഡ്വാൻസ് മൊബിലിറ്റിയാണ് ഇലക്ട്രിക് ടെർമിനൽ ട്രാക്ടറുകൾ അന്ന് നിർമിച്ചത്. ലാപ്ടോപ് അടക്കമുള്ള ഇലക്ട്രോണിക് ഉപകരണങ്ങൾ നിർമിക്കുന്ന പ്രഥമ ഫാക്ടറി കൂടി വരുന്നതോടെ രാജ്യത്ത് ഏറെ മുതൽക്കൂട്ടാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

