Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightവരുന്നു, രാജ്യത്തെ...

വരുന്നു, രാജ്യത്തെ ആദ്യ ഇലക്േട്രാണിക് വാഹന ഫാക്ടറി

text_fields
bookmark_border
വരുന്നു, രാജ്യത്തെ ആദ്യ ഇലക്േട്രാണിക് വാഹന ഫാക്ടറി
cancel
camera_alt

ഖത്തറിലെ ആദ്യ ഇലക്േട്രാണിക് വാഹന അസംബ്ലി ഫാക്ടറി റാസ്​ അബൂ ഫുൻതാസ്​ ഫ്രീസോണിൽ നിർമിക്കുന്നതുമായി ബന്ധപ്പെട്ട ഓൺലൈൻ കരാർ ഒപ്പുവെക്കൽ ചടങ്ങിൽനിന്ന്​

ദോഹ: ഖത്തറിലെ ആദ്യ ഇലക്േട്രാണിക് വാഹന അസംബ്ലി ഫാക്ടറി റാസ്​ അബൂ ഫുൻതാസ്​ ഫ്രീസോണിൽ നിർമിക്കുന്നു. ഇതുമായി ബന്ധപ്പെട്ട് നിർണായക കരാറിൽ ഒപ്പുവെച്ചതായി ഖത്തർ ഫ്രീസോൺ അതോറിറ്റി (ക്യൂ.എഫ്.ഇസഡ്.എ) അറിയിച്ചു. ഫ്രഞ്ച് കമ്പനിയായ ഗൗസിൻ അഡ്വാൻസ്​ മൊബിലിറ്റിയുമായാണ് കരാർ ഒപ്പുവെച്ചിരിക്കുന്നത്.

ഗൗസിൻ കമ്പനിയും ഖത്തറിലെ അൽ അത്വിയ്യ മോട്ടോഴ്​സ്​ ആൻഡ് േട്രഡിങ്​ കമ്പനിയും ചേർന്നുള്ള 20 ദശലക്ഷം യൂറോ മൂല്യം വരുന്ന സംയുക്ത സംരംഭമാണിത്​. ഇലക്ട്രിക് വാഹനങ്ങളുടെ എണ്ണം കൂട്ടുന്നതിനും കാർബൺ പുറന്തള്ളൽ കുറഞ്ഞ വാഹനങ്ങൾ വർധിപ്പിക്കുന്നതിനുമുള്ള പദ്ധതിയാണ്​ ഇതിലൂടെ യാഥാർഥ്യമാവുക. വിഡിയോ കോൺഫറൻസ്​ വഴി നടന്ന ചടങ്ങിൽ ഖത്തർ ഫ്രീ സോൺ അതോറിറ്റി ഡെപ്യൂട്ടി സി.ഇ.ഒ അബ്​ദുല്ല അൽ മിസ്​ നാദ്, ഗൗസിൻ കമ്പനി സി.ഇ.ഒ ക്രിസ്​റ്റഫർ ഗൗസിൻ, അൽ അത്വിയ്യ മോട്ടോഴ്​സ്​ ആൻഡ് േട്രഡിങ്​ കമ്പനി സി.ഇ.ഒ മുഹമ്മദ് മആലി എന്നിവർ ചേർന്ന് കരാറിൽ ഒപ്പുവെച്ചു. റാസ്​ അബു ഫുൻതാസ്​ ഫ്രീ സോണിലെ ബിസിനസ്​ ഇന്നവേഷൻ പാർക്കിലാണ് ചടങ്ങ് നടന്നത്.

ഖത്തറിലെ ആദ്യ ഇലക്ട്രിക് വെഹിക്കിൾ അസംബ്ലി ഫാക്ടറിക്ക് അടിത്തറ പാകുന്ന ഗൗസിൻ അഡ്വാൻസ്​ മൊബിലിറ്റി കമ്പനിയെ സ്വാഗതംചെയ്യുകയാണെന്നും ഗൗസിൻ കമ്പനിയും അൽ അത്വിയ്യ മോട്ടോഴ്​സ്​ ആൻഡ് േട്രഡിങ്​ കമ്പനിയും തമ്മിലുള്ള പങ്കാളിത്തത്തെയും സ്വാഗതം ചെയ്യുന്നുവെന്നും സഹമന്ത്രിയും ഫ്രീ സോൺ അതോറിറ്റി ചെയർമാനുമായ അഹ്മദ് ബിൻ മുഹമ്മദ് അൽ സയിദ് പറഞ്ഞു.

ഏറ്റവും നിർണായകമായ മെയ്ഡ് ഇൻ ഖത്തർ സംരംഭത്തിൽ പ്രധാന പങ്കാളികളാകാൻ കഴിയുന്നതിൽ അഭിമാനിക്കുന്നതായി അൽ അത്വിയ്യ മോട്ടോഴ്​സ്​ ആൻഡ് േട്രഡിങ്​ ചെയർമാൻ അബ്​ദുൽ അസീസ്​ അൽ അത്വിയ്യ പറഞ്ഞു. ഊർജസംഭരണം ലക്ഷ്യംവെച്ചും കാർബൺപുറന്തള്ളൽ ഒഴിവാക്കാനുമാണ്​ പരിസ്​ഥിതി സൗഹൃദ വാഹനങ്ങളെ രാജ്യം പ്രോത്സാഹിപ്പിക്കുന്നത്​. ഇലക്ട്രിക് വാഹനങ്ങൾ ചാർജ് ചെയ്യുന്നതിനുമായി രാജ്യത്തെ പ്രഥമ ഫോട്ടോവേൾട്ടേക്ക് ചാർജിങ്​ സ്​റ്റേഷൻ ഈയടുത്ത്​ ഖത്തർ ജനറൽ ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ കോർപറേഷൻ (കഹ്റമ) തുറന്നിരുന്നു.

മിസൈമീറിലെ കഹ്റമാ കോംപ്ലക്സിലാണ് സൗരോർജ ചാർജിങ്​ സ്​റ്റേഷൻ പ്രവർത്തനമാരംഭിച്ചത്. 270 ചതുരശ്രമീറ്റർ വിസ്​തൃതിയിൽ സ്​ഥാപിച്ചിരിക്കുന്ന സ്​റ്റേഷനിലെ 216 ഫോട്ടോവോൾട്ടേക്ക് പാനലുകൾ വഴിയാണ് ഇലക്ട്രിക് വാഹനങ്ങൾ ചാർജ് ചെയ്യുക. പാനലുകളിൽനിന്നായി 72 കിലോവാട്ട് വൈദ്യുതിയാണ് ഉൽപാദിപ്പിക്കാൻ സാധിക്കുക.

സ്​റ്റേഷനിൽ രണ്ട​ു കാറുകൾക്ക് ഒരേസമയം ചാർജ് ചെയ്യാൻ സാധിക്കും. സൗരോർജത്തിെൻറ ഉപയോഗത്തെ േപ്രാത്സാഹിപ്പിക്കുകയും അന്തരീക്ഷത്തിലെ അപകടകരമായ കാർബൺ സാന്നിധ്യം കുറക്കുകയും ചെയ്യുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്ന് കഹ്​റമ അധികൃതർ പറയുന്നു.

കീശക്കും ​പ്രകൃതിക്കും ഇലക്ട്രിക് കാറുകൾ നല്ലത്​

പോക്കറ്റ്​ കാലിയാകില്ല എന്നതു മാത്രമല്ല, ​പ്രകൃതിക്കും നല്ലതാണ്​ ഇലക്ട്രിക് കാറുകൾ. 2022ഓടെ രാജ്യത്തെ കാർ വിൽപനയിൽ 10 ശതമാനം ഇലക്ട്രിക് കാറുകളാക്കി ഉയർത്തുകയാണ് അധികൃതർ ലക്ഷ്യമിടുന്നത്​. പാരമ്പര്യ കാറുകളെ അപേക്ഷിച്ച് കൂടുതൽ ഊർജക്ഷമതയുള്ളത് ഇലക്ട്രിക് കാറുകൾക്കാണ്.

ഒരേ അളവിൽ പ്രകൃതിവാതകം ഉപയോഗിച്ച് ഇലക്ട്രിക് കാറുകൾ 520 കിലോമീറ്റർ സഞ്ചരിക്കുമെങ്കിൽ പാരമ്പര്യ കാറുകൾ 322 കിലോമീറ്റർ മാത്രമേ സഞ്ചരിക്കൂ. 100 കിലോമീറ്റർ സഞ്ചരിക്കാൻ 5.44 റിയാൽ ചെലവിൽ 17 കിലോവാട്ട് വൈദ്യുതിയാണ് ആവശ്യമായി വരുന്നത്. എന്നാൽ, ഇത്രയും ദൂരം സഞ്ചരിക്കാൻ പാരമ്പര്യ കാറിന് 24 റിയാൽ നൽകി 12 ലിറ്റർ ഇന്ധനമാണ് വേണ്ടത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:electronic vehicle factory
Next Story