Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightവരുന്നു, മെഗാ സൗരോർജ...

വരുന്നു, മെഗാ സൗരോർജ പ്ലാന്‍റ്

text_fields
bookmark_border
വരുന്നു, മെഗാ സൗരോർജ പ്ലാന്‍റ്
cancel
camera_alt

മെ​ഗാ സൗ​രോ​ർ​ജ പ്ലാ​ന്‍റ്​ നി​ർ​മാ​ണ പ​ദ്ധ​തി സം​ബ​ന്ധി​ച്ച ക​രാ​റി​ൽ ഖ​ത്ത​ർ എ​ന​ർ​ജി​യും സാം​സ​ങ് സി ​ആ​ൻ​ഡ് ടി​യും ഒ​പ്പു​വെ​ക്കു​ന്നു. ഊ​ർ​ജ​കാ​ര്യ സ​ഹ​മ​ന്ത്രി സാ​ദ്​ ഷെ​രി​ദ അ​ൽ​ക​അ​ബി സ​മീ​പം

ദോഹ: ഊർജ മേഖലയിലെ സുസ്ഥിരതയെന്ന ലക്ഷ്യത്തിന്‍റെ ഭാഗമായി മെഗാ സൗരോർജ പദ്ധതിക്ക് തുടക്കംകുറിച്ച് ഖത്തർ. മിസഈദ്, റാസ് ലഫാന്‍ ഇന്‍ഡസ്ട്രിയല്‍ സിറ്റികളോട് ചേര്‍ന്ന് നടപ്പാക്കുന്ന പദ്ധതിയുടെ എൻജിനീയറിങ്, നിർവഹണം, നിർമാണം സംബന്ധിച്ച കരാറിൽ കഴിഞ്ഞ ദിവസം ഒപ്പുവെച്ചു.

10 ചതുരശ്ര കിലോമീറ്ററില്‍ നടപ്പാക്കുന്ന പദ്ധതിയില്‍നിന്ന് 2024 അവസാനത്തോടെ പ്രവർത്തന ക്ഷമമാക്കുന്ന രീതിയിലാണ് നിർമാണം. ഊര്‍ജമേഖലയില്‍ സുസ്ഥിരത ലക്ഷ്യമിട്ട് ഖത്തര്‍ നടത്തുന്ന നീക്കങ്ങളില്‍ പ്രധാനമാണ് മെഗാ സൗരോര്‍ജ പ്രൊജക്ട്. പുനരുപയോഗിക്കാവുന്ന ഊര്‍ജ സ്രോതസ്സുകളെ പരമാവധി ഉപയോഗപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് മിസയീദ് ഇന്‍ഡസ്ട്രിയല്‍ സിറ്റി, റാസ് ലഫാന്‍ ഇന്‍ഡസ്ട്രിയല്‍ സിറ്റി എന്നിവിടങ്ങളില്‍ പദ്ധതി നടപ്പാക്കുന്നത്. 10 ചതുരശ്ര കി.മീറ്ററിൽ രണ്ടിടങ്ങളിലുമായി സോളാര്‍ പാനലുകള്‍ സ്ഥാപിക്കും. മിസയീദ് പ്ലാന്റിന് 417 മെഗാവാട്ട് ശേഷിയും റാസ് ലഫാന്‍ പ്ലാന്റിന് 458 മെഗാവാട്ട് ശേഷിയുമാണ് ഉണ്ടാവുക. ഏതാണ്ട് 230 കോടി ഖത്തര്‍ റിയാലാണ് പദ്ധതി ചെലവ്. ഖത്തര്‍ എനര്‍ജിക്ക് കീഴിലുള്ള ഖത്തര്‍ എനര്‍ജി റിന്യൂവബിള്‍ സൊലൂഷന്‍ പദ്ധതി സംബന്ധിച്ച് ദക്ഷിണ കൊറിയന്‍ കമ്പനിയായ സാംസങ് സി ആൻഡ് ടി കമ്പനിയുമായി എൻജിനീയറിങ് പ്രൊക്യുയര്‍മെന്റ് ആൻഡ് കണ്‍സ്ട്രക്ഷന്‍ കരാറില്‍ ഒപ്പുവെച്ചു.

ഖത്തര്‍ ഊർജകാര്യ സഹമന്ത്രിയും ഖത്തർ എനർജി പ്രസിഡന്‍റും സി.ഇ.ഒയുമായ സാദ് ഷെരിദ അല്‍ കഅബി, സാംസങ് കോർപറേഷൻ പ്രസിഡന്‍റ് സെചൽ ഓ, മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർ ചടങ്ങിൽ സന്നിഹിതരായി. 2035ഓടെ സൗരോര്‍ജ ഉല്‍പാദനം അഞ്ച് ജിഗാവാട്ട് ഉയര്‍ത്തുകയാണ് ഖത്തറിന്റെ ലക്ഷ്യമെന്ന് സാദ് ഷെരീദ അൽ കഅബി പറഞ്ഞു.

രാജ്യത്തിന്‍റെ ഊർജസ്രോതസ്സുകളെ വൈവിധ്യവത്കരിച്ച് പരമാവധി പ്രയോജനപ്പെടുത്തുക എന്ന ലക്ഷ്യത്തിലെ സുപ്രധാന പദ്ധതിയാണ് ഇൻഡസ്ട്രിയൽ സിറ്റി സോളാർ പ്രോജക്ട്. ഇതുവഴി പുനരുപയോഗ ഊർജ സംവിധാനങ്ങൾ ഉപയോഗപ്പെടുത്തുന്നത് വർധിപ്പിക്കുകയും സുസ്ഥിരതക്ക് ഊന്നൽ നൽകുകയുമാണ് ലക്ഷ്യം. ഖത്തർ എനർജി റിന്യൂവബിൾ സൊലൂഷൻസ് എന്ന ഉപസ്ഥാപനത്തിന്‍റെ ആദ്യ നിക്ഷേപ പദ്ധതി എന്ന നിലയിൽ സന്തോഷം നൽകുന്നു -ഊർജ സഹമന്ത്രി വിശദീകരിച്ചു.

നിലവിൽ നിർമാണം നടക്കുന്ന അൽഖർസ സോളാർ പി.വി പവർപ്ലാന്‍റിനു പുറമെയുള്ള രണ്ടാമത്തെ സൗരോർജ പദ്ധതിയാണിത്. ഐ.സി പദ്ധതികൂടി പ്രാവർത്തികമാവുന്നതോടെ 2024ൽ രാജ്യത്തിന്‍റെ പുനരുപയോഗ ഊർജശേഷി 1.675 ജിഗാ വാട്ട് ആയി മാറും. 230 കോടി റിയാൽ ചെലവിൽ പണിപൂർത്തിയാവുന്ന പദ്ധതി പ്രവർത്തന സജ്ജമാവുന്നതോടെ രാജ്യത്തെ കാർബൺ ബഹിർഗമനത്തിലും കാര്യമായ കുറവുണ്ടാവും. ഊർജ സ്രോതസ്സ് മാറുന്നതുവഴി 28 ശദലക്ഷം കാർബൺഡയോക്സൈഡ് പുറന്തള്ളുന്നത് കുറക്കാൻ കഴിയും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Solar Power Plant
News Summary - Coming up, mega solar power plant
Next Story