വരുന്നു, ലോകനന്മക്കായി 'ദോഹ പ്ലാന്‍ ഓഫ് ആക്ഷന്‍'
text_fieldsദോഹ: ഏറ്റവും ദുര്‍ബലമായ രാജ്യങ്ങളില്‍ താമസിക്കുന്ന ദശലക്ഷക്കണക്കിന് ജനങ്ങളുടെ ജീവിതം പരിവര്‍ത്തനം ചെയ്യാനും വികസിത രാജ്യങ്ങളെ സുസ്ഥിരവും സമഗ്രവുമായ വികസന പാതയിലേക്ക് നയിക്കാനുമുള്ള 'ദോഹ പ്ലാന്‍ ഓഫ് ആക്ഷന്‍' ആരംഭിക്കുമെന്ന് ഖത്തര്‍. അഞ്ചാം യു.എന്‍ സമ്മേളനത്തിെൻറ മുന്നൊരുക്ക കമ്മിറ്റിയുടെ സംഘടന സെഷനില്‍ സംസാരിക്കവെയാണ് ഖത്തറിെൻറ യു.എന്‍ സ്ഥിരം പ്രതിനിധി ശൈഖ ഉൽയ അഹ്മദ് ബിന്‍ സെയ്ഫ് ആൽഥാനി ഇക്കാര്യം അറിയിച്ചത്. പ്രിപ്പറേറ്ററി കമ്മിറ്റി അംഗമായി തിരഞ്ഞെടുത്തതിന് ഖത്തര്‍ അംഗരാജ്യങ്ങളോട് അഭിവാദ്യം അര്‍പ്പിച്ചു.
അഞ്ചാമത് യു.എന്‍ സമ്മേളനം 2022 ജനുവരി 23 മുതല്‍ 27 വരെ ഖത്തറിലാണ് നടക്കുന്നത്. കോവിഡ് പ്രതിസന്ധികള്‍ക്കിടയില്‍ ഉയര്‍ന്ന വെല്ലുവിളികള്‍ അതിജീവിച്ച് അഞ്ചാം സമ്മേളനത്തിന് ഖത്തര്‍ സ്വീകരിച്ച നടപടികളെ കുറിച്ച് ശൈഖ ഉൽയ വിശദമാക്കി. ആസൂത്രണങ്ങളും അതുമായി ബന്ധപ്പെട്ട സന്ദര്‍ശനങ്ങളും ഉള്‍പ്പെടെ കാര്യക്ഷമവും ഫലപ്രദവുമായ രീതിയില്‍ സമ്മേളനത്തിെൻറ തയാറെടുപ്പുകള്‍ നടക്കുന്നതായും സമ്മേളനവുമായി ബന്ധപ്പെട്ട വിവിധ പദ്ധതികള്‍ പൂര്‍ത്തീകരിക്കുന്നതിന് നിരന്തര ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നും അവര്‍ അറിയിച്ചു. ഖത്തര്‍ നാഷനല്‍ കണ്വെന്ഷന് സെൻററിലാണ് സമ്മേളനം. ഈ വർഷം ഐക്യരാഷ്ട്ര സഭയുടെ വിവിധ സംഘടനകൾക്കായി ഖത്തർ ആകെ സംഭാവന നൽകുക 62.780 മില്യൺ ഡോളറാണ്. ഐക്യരാഷ്ട്ര സഭയുമായുള്ള രാജ്യത്തിെൻറ ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിെൻറയും ആഗോള തലത്തിലുള്ള വിവിധ വെല്ലുവിളികൾ നേരിടാനുമുള്ള പ്രവർത്തനത്തിെൻറ ഭാഗവുമായാണിത്. ഐക്യരാഷ്ട്രസഭയുടെ വിവിധ ഏജൻസികൾക്കായാണ് ഇത്രയധികം തുക ഖത്തർ നൽകുന്നത്. ഭീകരവിരുദ്ധ ഓഫിസിന് 15 മില്യൺ ഡോളർ, മാനുഷിക പ്രവർത്തനങ്ങൾക്കുള്ള ഓഫിസിന് 10 മില്യൺ ഡോളർ, യു.എൻ.ആർ.ഡബ്ല്യു.എക്ക് എട്ട് മില്യൺ ഡോളർ, അഭയാർഥികൾക്കുള്ള യു.എൻ ഹൈകമീഷണർക്ക് എട്ടു മില്യൺ ഡോളർ, യു.എന്നിെൻറ വികസനപ്രവൃത്തികൾക്ക് അഞ്ചു മില്യൺ ഡോളർ എന്നിങ്ങനെയാണ് സഹായം. യുനിസെഫിന് നാല് മില്യൺ, മനുഷ്യാവകാശ പ്രവർത്തനങ്ങൾക്ക് ഒരു മില്യൺ, സെൻട്രൽ എമർജൻസി റെസ്പോൺസ് ഫണ്ടിന് ഒരു മില്യൺ, റെസിഡൻറ് കോഓഡിനേറ്റർ സംവിധാനത്തിനുള്ള ഫണ്ടിനായി ഒരു മില്യൺ, കുട്ടികൾക്കും സായുധ സംഘർഷങ്ങൾക്ക് ഇരയായവർക്കും സഹായം നൽകാനായി അഞ്ച് മില്യൺ, യു.എൻ സെക്രട്ടറി ജനറലിെൻറ യുവാക്കൾക്കായുള്ള വിവിധ പ്രവർത്തനങ്ങൾക്ക് അഞ്ചു മില്യൺ തുടങ്ങിയ ഐക്യരാഷ്ട്രസഭയുടെ വിവിധ അനുബന്ധ സംഘടനകൾക്കും പദ്ധതികൾക്കുമായാണ് ഖത്തറിെൻറ സഹായം ഇത്തരത്തിൽ എത്തുക.
ഐക്യരാഷ്ട്ര സഭയുടെ മൾട്ടി പാർട്ണർ ട്രസ്റ്റ് ഫണ്ടിലേക്ക് സംഭാവന നൽകുന്ന രാജ്യങ്ങളിൽ അറബ് രാജ്യങ്ങളിൽ ഒന്നാമത് ഖത്തറാണ്. ലോകതലത്തിൽ ആറാം സ്ഥാനവുമുണ്ട്. ഐക്യരാഷ്ട്ര സഭയുെടയും അനുബന്ധ സ്ഥാപനങ്ങളുെടയും എല്ലാ സഹായ പ്രവർത്തനങ്ങൾക്കും ഖത്തർ സാമ്പത്തികമായി സഹായം നൽകുന്നുണ്ട്. ഐക്യരാഷ്ട്ര സഭയുെട നിരവധി അനുബന്ധ സ്ഥാപനങ്ങളുെട ഓഫിസുകൾ ദോഹയിൽ തുറന്നുപ്രവർത്തിക്കുന്നുണ്ട്. സഭയുമായി ബന്ധെപ്പട്ട് നടക്കുന്ന എല്ലാ യോഗങ്ങളിലും പരിപാടികളിലും ഖത്തർ എപ്പോഴും പങ്കെടുക്കാറുമുണ്ട്.
ഖത്തറിലെയും പുറത്തുള്ളവരുടെയും മനുഷ്യാവകാശങ്ങൾ സംരക്ഷിക്കുന്ന കാര്യത്തിൽ ഖത്തർ എല്ലാ കാര്യങ്ങളും ചെയ്യുന്നുണ്ട്. ഇതിനായി ഐക്യരാഷ്ട്ര സഭയുമായി യോജിച്ച് പ്രവർത്തിക്കുന്നുണ്ട്. 1971ൽ ഖത്തർ ഐക്യരാഷ്ട്ര സഭയിൽ ചേർന്നതു മുതൽ ഖത്തറും യു.എന്നും തമ്മിൽ മികച്ച ബന്ധമാണ് നിലനിർത്തിപ്പോരുന്നത്. ആ വർഷംതന്നെ ന്യൂയോർക്കിലെ സഭയിൽ ഖത്തറിെൻറ സ്ഥിരം പ്രതിനിധി സംഘവും ഉണ്ടായിട്ടുണ്ട്. ഇതിനാൽ തന്നെ ഖത്തറിൽ നടക്കുന്ന അഞ്ചാമത് യു.എന്‍ സമ്മേളനത്തിന് ഏറെ പ്രാധാന്യമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

