Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightവരുന്നു,...

വരുന്നു, കുട്ടികൾക്കായി 'ദാദു' മ്യൂസിയം

text_fields
bookmark_border
വരുന്നു, കുട്ടികൾക്കായി ദാദു മ്യൂസിയം
cancel
camera_alt

കുട്ടികൾക്കായി ഖത്തർ മ്യൂസിയംസ്​ ഒരുക്കുന്ന ‘ദാദൂ’ മ്യൂസിയത്തിൻെറ ലോഗോ 

ദോഹ: വിനോദങ്ങളിലൂടെയും പരീക്ഷണ, നിരീക്ഷണങ്ങളിലൂടെയും കുട്ടികൾക്ക് വിജ്ഞാനത്തിെൻറ പുതിയ വാതിലുകൾ തുറന്ന് ഖത്തർ മ്യൂസിയം. 'ദാദൂ' എന്ന പേരിൽ കുട്ടികൾക്കും അവരുടെ കുടുംബങ്ങൾക്കും മാത്രമായുള്ള പുതിയ മ്യൂസിയത്തിനാണ് ഖത്തർ മ്യൂസിയം തുടക്കംകുറിക്കുന്നത്. മ്യൂസിയത്തിൻെറ ലോഗോയും പേരും കഴിഞ്ഞ ദിവസം അധികൃതർ പുറത്തുവിട്ടു.

ദോഹയുടെ ഹൃദയഭാഗത്ത് ഒരുക്കുന്ന മ്യൂസിയത്തിൽ കുട്ടികൾക്കായി ഇൻഡോർ, ഔട്ട്ഡോർ പ്രവർത്തനങ്ങൾ ആവിഷ്കരിച്ചിട്ടുണ്ട്.കുട്ടികളുടെ ആകാംക്ഷ ഉണർത്തുക, ആശയവിനിമയത്തിന് േപ്രാത്സാഹനം നൽകുക, കുട്ടികളിലെ കഴിവുകൾ വികസിപ്പിക്കുന്നതിന് കൂടുതൽ േപ്രരണനൽകുക, സാമൂഹിക പ്രതിബദ്ധത വളർത്തിയെടുക്കുക തുടങ്ങിയവയാണ് 'ദാദൂ' മ്യൂസിയത്തിലൂടെ ലക്ഷ്യംവെക്കുന്നത്. ക്ലാസിക്കൽ അറബിപദമായ 'ദാദു' എന്നതിൽനിന്നാണ് കുട്ടികളുടെ മ്യൂസിയത്തിന് ആ പേരിട്ടിരിക്കുന്നത്.

കളിക്കിടെ രൂപപ്പെടുന്ന അടയാളങ്ങളെയോ അല്ലെങ്കിൽ, സർഗാത്മകമായ പ്രവർത്തനങ്ങളെയോ ആണ് ദാദു എന്ന് പറയപ്പെടുന്നത്.കുട്ടികൾക്കായുള്ള ചിൽഡ്രൻസ്​ മ്യൂസിയം ഓഫ് ഖത്തറിൻെറ ഔദ്യോഗിക നാമമായി ദാദു പ്രകാശനം ചെയ്യുന്നതിൽ ഏറെ സന്തോഷമുണ്ടെന്ന്​ ഡയറക്​ടർ ഈസ്സ അൽ മന്നാഈ പറഞ്ഞു. കുട്ടികളുടെ വളർന്നുവരുന്ന മനശ്ശാസ്​ത്രം, മസ്​തിഷ്ക ശാസ്​ത്രം, പ്രവർത്തനമേഖല തുടങ്ങിയവയെ അടിസ്​ഥാനമാക്കിയാണ് ദാദു മ്യൂസിയത്തിലെ പ്രവർത്തനങ്ങളും മറ്റും സജ്ജീകരിച്ചിട്ടുള്ളത്​.

സർഗാത്മകത, അനുകമ്പ, ഉദാരമനസ്​കത, ഉത്തരവാദിത്തം തുടങ്ങിയ മൂല്യങ്ങളിൽ ദാദുവിൻെറ പ്രവർത്തനം കേന്ദ്രീകരിച്ചിരിക്കുന്നുവെന്നും ഈസ്സ അൽ മന്നാഈ പറഞ്ഞു.ദാദുവിൻെറ ഒൺലൈൻ പരിപാടികളിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർ @DaduQatar എന്ന ഓഫീഷ്യൽ ഇൻസ്​റ്റഗ്രാം അക്കൗണ്ടുമായി ബന്ധപ്പെടണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Qatar Dadu Museum
News Summary - Coming up, ‘Dadu’ Museum for Kids
Next Story