Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightലോകകപ്പിന്​...

ലോകകപ്പിന്​ വരുന്നോ... നെഗറ്റീവായിരിക്കണം

text_fields
bookmark_border
ലോകകപ്പിന്​ വരുന്നോ... നെഗറ്റീവായിരിക്കണം
cancel

ദോ​ഹ: ലോ​ക​ക​പ്പി​നാ​യി ഖ​ത്ത​റി​ലേ​ക്ക്​ വി​മാ​നം ക​യ​റാ​ൻ ഒ​രു​ങ്ങു​ന്ന കാ​ണി​ക​ൾ ശ്ര​ദ്ധി​ക്കു​ക. ഖ​ത്ത​റി​േ​ല​ക്ക്​ പു​റ​പ്പെ​ടും മു​േ​മ്പ കോ​വി​ഡ്​ നെ​ഗ​റ്റി​വ്​ പ​രി​ശോ​ധ​ന ഫ​ലം നി​ർ​ബ​ന്ധ​മാ​ണ്. യാ​ത്ര പു​റ​പ്പെ​ടു​ന്ന​തി​ന്​ 48 മ​ണി​ക്കൂ​റി​നു​ള്ളി​ലെ ആ​ർ.​ടി.​പി.​സി.​ആ​ർ നെ​ഗ​റ്റി​വ്​ പ​രി​ശോ​ധ​ന ഫ​ല​മോ അ​ല്ലെ​ങ്കി​ൽ 24 മ​ണി​ക്കൂ​റി​നു​ള്ളി​ലെ റാ​പി​ഡ്​ ആ​ൻ​റി​ജ​ൻ പ​രി​ശോ​ധ​ന ഫ​ല​മോ കൈ​യി​ൽ ക​രു​ത​ണം. ഫ​ലം നെ​ഗ​റ്റി​വ്​ ആ​ണെ​ങ്കി​ൽ മാ​ത്ര​മേ രാ​ജ്യ​ത്തേ​ക്ക്​ വി​മാ​ന​യാ​ത്ര അ​നു​വ​ദി​ക്കൂ. പു​റ​പ്പെ​ടു​ന്ന വി​മാ​ന​ത്താ​വ​ള​ത്തി​ലെ ചെ​ക്​ ഇ​ൻ കൗ​ണ്ട​റി​ൽ ഫ​ലം കാ​ണി​ച്ച​ശേ​ഷ​മേ യാ​ത്ര ആ​രം​ഭി​ക്കാ​ൻ ക​ഴി​യൂ. ആ​റു വ​യ​സ്സി​നു മു​ക​ളി​ലു​ള്ള എ​ല്ലാ​വ​ർ​ക്കും കോ​വി​ഡ്​ പ​രി​ശോ​ധ​ന വേ​ണ​മെ​ന്നാ​ണ്​ നി​ർ​ദേ​ശം. ആ​ഗ​സ്​​റ്റ്​ 31ന്​ ​നി​ല​വി​ലു​ള്ള ​ഖ​ത്ത​ർ പൊ​തു​ജ​നാ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തി​ന്റെ യാ​ത്രാ​ന​യം ത​ന്നെ​യാ​വും ലോ​ക​ക​പ്പ്​ വേ​ള​യി​ലും ബാ​ധ​ക​മാ​വു​ക. ഖ​ത്ത​റി​ലെ​ത്തി​യ​ശേ​ഷം ക്വാ​റ​ൻ​റീ​നോ കോ​വി​ഡ്​ പ​രി​ശോ​ധ​ന​യോ ആ​വ​ശ്യ​മി​ല്ലെ​ന്നും നി​ർ​ദേ​ശി​ച്ചു.

18ന്​ ​മു​ക​ളി​ൽ പ്രാ​യ​മു​ള്ള എ​ല്ലാ സ​ന്ദ​ർ​ശ​ക​രും കോ​വി​ഡ്​ സ്​​റ്റാ​റ്റ​സ്​ ആ​പ്ലി​ക്കേ​ഷ​നാ​യ ഇ​ഹ്​​തി​റാ​സ്​ (EHTERAZ) മൊ​ബൈ​ൽ ഫോ​ണി​ൽ ​ഡൗ​ൺ​ലോ​ഡ്​ ചെ​യ്യ​ണം. കോ​വി​ഡ്​ ബാ​ധി​ത​ന​ല്ലെ​ന്ന്​ തെ​ളി​യി​ക്കു​ന്ന ഗ്രീ​ൻ സ്​​റ്റാ​റ്റ​സ്​ ഉ​ള്ള​വ​ർ​ക്കു മാ​ത്ര​മാ​വും പൊ​തു ഇ​ട​ങ്ങ​ളി​ലേ​ക്കും മ​റ്റും പ്ര​വേ​ശ​നം അ​നു​വ​ദി​ക്കു​കഎ​ല്ലാ​വ​ർ​ക്കും ആ​രോ​ഗ്യ പ​രി​ച​ര​ണ​വും ചി​കി​ത്സ​യും ഉ​റ​പ്പു​ന​ൽ​കു​​ന്നു​ണ്ടെ​ങ്കി​ലും സ​ന്ദ​ർ​ശ​ക​ർ ആ​രോ​ഗ്യ പ​രി​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന ട്രാ​വ​ൽ ഇ​ൻ​ഷു​റ​ൻ​സ്​ എ​ടു​ക്കാ​ൻ അ​ധി​കൃ​ത​ർ നി​ർ​ദേ​ശി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatar world cupqatar worldcup 2022
News Summary - Coming to the World Cup... should be negative
Next Story