ഇന്നും നാളെയും ചൂട് കനക്കും
text_fieldsദോഹ: വാരാന്ത്യ ദിവസങ്ങളായ ഇന്നും നാളെയും പകൽ സമയങ്ങളിലെ അന്തരീക്ഷ താപനിലയിൽ വർധനവുണ്ടാകുമെന്ന് ഖത്തർ കാലാവസ്ഥ വകുപ്പിെൻറ മുന്നറിയിപ്പ്. ചിലയിടങ്ങളിൽ അന്തരീക്ഷം പൊടിപടലങ്ങളാൽ നിറയും.
35 ഡിഗ്രി സെൽഷ്യസിനും 46 ഡിഗ്രി സെൽഷ്യസിനും ഇടയിലായിരിക്കും രണ്ട് ദിവസങ്ങളിലെ ഏറ്റവും കുറഞ്ഞതും കൂടിയതുമായ താപനിലയെന്നും കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ഇന്ന് വടക്കുപടിഞ്ഞാറൻ ദിശയിൽ നിന്ന് വടക്കോട്ട് 10 മുതൽ 20 നോട്ടിക്കൽ മൈൽ വേഗത്തിൽ കാറ്റടിക്കാൻ സാധ്യതയുണ്ട്. ഇത് 28 നോട്ടിക്കൽ മൈൽ വരെ വേഗം പ്രാപിക്കാം. ശക്തമായ കാറ്റും കടലിൽ ഉയർന്ന തിരമാലയും ഉണ്ടാകുമെന്നും വകുപ്പ് മുന്നറിയിപ്പ് നൽകി.
നാളെ വടക്കുപടിഞ്ഞാറൻ ദിശയിൽ നിന്ന് വടക്കുകിഴക്കൻ ദിശയിലേക്ക് 15 നോട്ടിക്കൽ മൈൽ വേഗത്തിൽ കാറ്റടിക്കും. 18 നോട്ടിക്കൽ മൈൽ വേഗം വരെ ഇത് പ്രാപിക്കാനിടയുണ്ട്.
ദൂരകാഴ്ചാ പരിധി നാല് മുതൽ എട്ട് കിലോമീറ്റർ വരെയായിരിക്കുമെന്നും ചിലയിടങ്ങളിൽ കുറയാനിടയുണ്ടെന്നും മുന്നറിയിപ്പുണ്ട്.

