വരൂ, ഖത്തറിലെ ഹാപ്പിനസ് കാലത്തിൽ പങ്കുചേരാം
text_fieldsദോഹ: എല്ലാംകൊണ്ടും ഖത്തറിനിത് സന്തോഷത്തിെൻറ ദിനങ്ങളാണ്. ഏറെക്കാലമായുള്ള ഉപരോധം അവസാനിച്ച് ജി.സി.സി രാജ്യങ്ങളെല്ലാം വീണ്ടും ഒന്നിച്ചിരിക്കുന്നു. കോവിഡ് മഹാമാരിയെ നിയന്ത്രണവിധേയമാക്കി, വാക്സിൻ കുത്തിവെപ്പും തുടങ്ങി. ഖത്തറിെൻറ ഹാപ്പിനസ് കൂട്ടാൻ ഇനി മാധ്യമം 'കുടുംബം' മാഗസിനും. രാജ്യത്ത് ഇന്നുമുതൽ കൂടുതൽ ഹാപ്പിനസ് ദിനങ്ങളാണ്. കുടുംബം മാഗസിെൻറ ഹാപ്പിനസ് എഡിഷൻ 2021 ആണ് ഇനി ദോഹയിൽ ഹാപ്പിനസിെൻറ പുതിയ സീക്രട്ടുകൾ പറഞ്ഞുതരുക. മാഗസിെൻറ വിതരണം ഇതിനകം തുടങ്ങിക്കഴിഞ്ഞു.
കോവിഡിനിടയിൽ സ്വന്തം ആരോഗ്യം മറന്ന് മറ്റുള്ളവർക്ക് തുണയായ ഖത്തറിലെ ആരോഗ്യ പ്രവർത്തകർക്ക് പുതുവത്സര സമ്മാനമായി കുടുംബം മാഗസിെൻറ ഹാപ്പിനസ് എഡിഷൻ നൽകുന്ന ചടങ്ങ് തിങ്കളാഴ്ച വൈകീട്ട് 5.30ന് ദോഹയിലെ 'ഗൾഫ് മാധ്യമം' ഓഫിസിൽ നടക്കും. കെട്ടിലും മട്ടിലും മനോഹരമായ 2021ലെ ഗൾഫ് മാധ്യമം കലണ്ടറും കൂടെ നൽകും.
രാജ്യത്തെ മുൻനിര കുടിവെള്ള കമ്പനിയായ സഫ വാട്ടറുമായി സഹകരിച്ചാണ് ഈ പദ്ധതി യാഥാർഥ്യമാക്കുന്നത്. ചടങ്ങിൽ സഫ വാട്ടർ ചെയർമാൻ മുഹമ്മദ് അഷ്റഫ്, ഖത്തറിലെ ഡോക്ടർമാർ, ഇന്ത്യൻ നഴ്സുമാരുടെ കൂട്ടായ്മയായ യുനീക്ക്, ഫിൻക്യു ഭാരവാഹികൾ എന്നിവർ ചടങ്ങിൽ പങ്കെടുക്കും. അതിജീവനത്തിെൻറയും സന്തോഷത്തിെൻറയും പ്രതീക്ഷയുടെയും സന്തോഷക്കാലം കൂടിയാണ് ഈ പ്രത്യേക പതിപ്പ് വായനക്കാർക്കായി നൽകുന്നത്. സന്തോഷം കണ്ടെത്താനുള്ള ഹാപ്പിനസ് സീക്രട്ട്, ആരോഗ്യം നിലനിർത്താനുള്ള വഴികൾ, ഭക്ഷണം, ഫിറ്റ്നസ്, കുടുംബാരോഗ്യം എന്നിവയിലേക്കുള്ള വഴികൾ, സമ്പാദ്യം വർധിപ്പിക്കാനുള്ള ആശയങ്ങൾ, ഉപദേശ നിർദേശങ്ങൾ, ബജറ്റ് പ്ലാനിങ്, സമ്പാദ്യശീലത്തിനുള്ള വഴികൾ, ചെലവ് ചുരുക്കലിനുള്ള വിദ്യകൾ തുടങ്ങിയവയും മാധ്യമം കുടുംബത്തിലുണ്ട്.
238 പേജുകളിലായി രണ്ടു വാല്യങ്ങളിലാണ് മാഗസിൻ പുറത്തിറങ്ങിയിരിക്കുന്നത്. കഴിഞ്ഞ കാലത്തിെൻറ കാർമേഘങ്ങൾ നീങ്ങി സന്തോഷത്തിെൻറ പുതിയ പുലരികളിലേക്കുള്ള വഴികാട്ടി കൂടിയാണ് മാഗസിെൻറ ഈ ഇരട്ട പതിപ്പ്. ഫാമിലി ഷെഡ്യൂളർ എന്ന കൈപ്പുസ്തകവും ഒപ്പമുണ്ട്. 10 റിയാലാണ് വില. ഫോൺ: 55373946, 66742974.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

