ഓൾഡ് പോർട്ടിൽ കളർഫുൾ ഈദ്
text_fieldsദോഹ ഓൾഡ് പോർട്ടിലെ പെരുന്നാളിനെ വരവേൽക്കുന്ന കുട്ടികൾ
ദോഹ: റമദാനിലെ ആഘോഷപൂർണമായ രാവുകൾക്കു പിന്നാലെ പെരുന്നാളും കളർഫുളാക്കാൻ ദോഹ ഓൾഡ് പോർട്ട്. ഏപ്രിൽ 20 വരെ നീളുന്ന പെരുന്നാൾ ആഘോഷങ്ങളിൽ വൈവിധ്യമാർന്ന വിനോദങ്ങൾക്കും പരിപാടികൾക്കും ഓൾഡ് പോർട്ട് വേദിയാകുമെന്ന് അധികൃതർ അറിയിച്ചു. ഒന്നാം പെരുന്നാൾ ദിനമായ ബുധനാഴ്ച തന്നെ ആഘോഷങ്ങൾക്ക് തുടക്കംകുറിക്കും. ദിവസവും വൈകുന്നേരം നാല് മുതൽ രാത്രി പത്തു വരെയാണ് പെരുന്നാൾ പരിപാടികൾ. പരമ്പരാഗത ബാൻഡ്, ഖാനുൻ ഉൾപ്പെടെ സംഗീതപരിപാടികൾ, പാരമ്പര്യ രുചിയുമായി ത്രോബാക് ഭക്ഷ്യമേള, കുട്ടികൾക്കായുള്ള ബബ്ൾ ഷോ, സയൻസ് ഷോ, ഐസ്ക്രീം ഷോ, ബലൂൺ ട്വിസ്റ്റർ, ഫേസ് പെയിന്റിങ് എന്നിവയും ഉൾപ്പെടുന്നു. മിനാ പാർക്കിലെ ഫ്ലാഗ് പ്ലാസക്ക് പിറകിലായി കോഫീ, ടീ ആൻഡ് ചോക്ലറ്റ് ഫെസ്റ്റിവലും 20 വരെ അരങ്ങേറും.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

