കുട്ടികൾക്കായി കളറിങ് മത്സരം
text_fieldsഗ്രാൻഡ് മാൾ ഹൈപ്പർമാർക്കറ്റ് കുട്ടികൾക്കായി സംഘടിപ്പിച്ച കളറിങ് മത്സരത്തിലെ വിജയികൾ സമ്മാനങ്ങളുമായി
ദോഹ: രാജ്യത്തെ പ്രമുഖ റീട്ടെയിൽ ശൃംഖലയായ ഗ്രാൻഡ് മാൾ ഹൈപ്പർമാർക്കറ്റ് കുട്ടികൾക്കായി കളറിങ് മത്സരം സംഘടിപ്പിച്ചു. ഗ്രാൻഡ് എക്സ്പ്രസ് വുകൈർ സ്റ്റോറിൽ നടത്തിയ മത്സരത്തിൽ മുൻകൂട്ടി രജിസ്റ്റർ ചെയ്ത വിദ്യാർഥികൾ പങ്കെടുത്തു.
വിജയികളായവർക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. കുട്ടികളിലെ കലാപരമായ കഴിവുകൾ കണ്ടെത്തുകയും അർഹരായവരെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് ഗ്രാൻഡ് മാൾ പരിപാടി സംഘടിപ്പിച്ചതെന്ന് റീജനൽ ഡയറക്ടർ അഷ്റഫ് ചിറക്കൽ അറിയിച്ചു. അവരുടെ ഭാവി കൂടുതൽ തിളക്കമുള്ളതാക്കുന്നതിൽ ഇത്തരം ചെറിയ വേദികൾ നിർണായക പങ്ക് വഹിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിദ്യാർഥികളുടെ താൽപര്യത്തെയും മാതാപിതാക്കളുടെ പ്രതീക്ഷയെയും അഭിനന്ദിക്കുന്നതോടൊപ്പം ഇത്തരത്തിൽ ഉപഭോക്താക്കളുടെ പങ്കാളിത്തം ഉറപ്പാക്കുന്ന പരിപാടികൾ തുടർന്നും സംഘടിപ്പിക്കുമെന്ന് ഗ്രാൻഡ് മാൾ അധികൃതർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

