വര്‍ണാഭമായി ഓണാഘോഷം
text_fieldsഓണാഘോഷ പരിപാടിയിൽനിന്ന്
ദോഹ: ഐക്യത്തിന്റെയും സൗഹൃദത്തിന്റെയും കൂട്ടായ്മയുടെയും സന്ദേശമുയര്‍ത്തി ഗൾഫ് മാധ്യമം -മീഡിയ വൺ ഓഫിസ് ബിൽഡിങ്ങിൽ ഓണാഘോഷം 'മിസ് രിലെ ഓണം' വൈവിധ്യമാര്‍ന്ന പരിപാടികളോടെ സംഘടിപ്പിച്ചു. വിവിധ സ്ഥാപനങ്ങളിലെ ജീവനക്കാരും മറ്റ് ദേശക്കാരും ആവേശപൂര്‍വം പങ്കെടുത്ത പരിപാടിയിൽ വിവിധ കലാപരിപാടികളും ലെമൺ സ്പൂൺ, മ്യൂസിക്കൽ ചെയർ, ബലൂൺ പൊട്ടിക്കൽ തുടങ്ങിയ ഗെയിമുകളും സംഘടിപ്പിച്ചു. കൂടാതെ, വര്‍ണാഭമായ ഓണപ്പൂക്കളവും സദ്യയും ഒരുക്കിയിരുന്നു.
തുടർന്ന്, നടന്ന സംഗമത്തിൽ ഹാരിസ് വല്ലിയിൽ, സജീവൻ, സൂരജ് സുഭദ്ര, റഈസ്, ജാബിർ, ദിയ, ആൽഫിയ, മേഴ്സി എന്നിവർ സംസാരിച്ചു. ഓണാഘോഷം ഒരുമയുടെയും പങ്കുവെക്കലിന്റെയും സൗഹാര്‍ദത്തിന്റെയും മഹത്തായ സന്ദേശമാണ് മുന്നോട്ടുവെക്കുന്നതെന്ന് സംഗമത്തിൽ സംസാരിച്ചവർ പറഞ്ഞു.
വ്യത്യസ്ത സാംസ്കാരിക പശ്ചാത്തലങ്ങളില്‍ നിന്നുള്ളവർക്ക് ഒരുമിച്ചുകൂടാനും ആഘോഷങ്ങളില്‍ പങ്കുചേരാനും പരിപാടി അവസരമൊരുക്കിയെന്നും അഭിപ്രായപ്പെട്ടു. വിവിധ ഗെയിമുകളിൽ വിജയികളായവർക്ക് സമ്മാനം വിതരണം ചെയ്തു. അബ്ബാസ് മുഹമ്മദ്, ആസിഫ് കരീം, ഷഹീൻ, ഉമർ സാദ്, ദർശന, മേഴ്സി, നസീഹ്, പ്രതീപ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

