Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കളർഫുൾ ആയി 'മീഡിയവൺ' പെയിൻറിങ്​ മത്സരം

text_fields
bookmark_border
മൂന്നു വിഭാഗങ്ങളിലായി അഞ്ഞൂറില്‍ പരം വിദ്യാർഥികൾ മാറ്റുരച്ചു
കളർഫുൾ ആയി മീഡിയവൺ പെയിൻറിങ്​ മത്സരം
cancel
camera_alt

‘മീഡിയവൺ’ ഓൺ​ൈലൻ പെയിൻറിങ്​ മത്സരത്തിൽനിന്ന്​ 

ദോഹ: പ്രവാസി വിദ്യാർഥികൾക്കായി 'മീഡിയവണ്‍' ഖത്തറില്‍ നടത്തിയ ഓണ്‍ലൈന്‍ ലൈവ് ചിത്രരചനാ മത്സരം വര്‍ധിച്ച വിദ്യാർഥി പങ്കാളിത്തത്താല്‍ ആവേശകരമായി. വിവിധ വിഭാഗങ്ങളിലായി രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കിയ 800 വിദ്യാർഥികളില്‍ 555 പേരാണ്​ മത്സരത്തില്‍ പങ്കെടുത്തത്.

ആറു മുതല്‍ ഒമ്പതു വയസ്സ് വരെയുള്ള ജൂനിയര്‍ വിഭാഗത്തിൽ 335 പേര്‍ മാറ്റുരച്ചു. സബ് ജൂനിയര്‍ വിഭാഗത്തില്‍ 110 ഉം സീനിയര്‍ വിഭാഗത്തില്‍ 110 പേരും പങ്കെടുത്തു. വെള്ളിയാഴ്​ച രാവിലെ ഒമ്പതു മുതല്‍ ഉച്ച തിരിഞ്ഞ് മൂന്നുവരെയായിരുന്നു മത്സരം. ഓരോ വിഭാഗത്തിനും 45 മിനിറ്റ്​ വീതം സമയം നല്‍കി.


വാടസ്​ആപ്​ ആയി അയച്ച ചിത്രങ്ങളുടെ ഒറിജിനൽ കോപ്പി നാലു ദിവസത്തിനകം ചിത്രം വരച്ച ചാര്‍ട്ട് പേപ്പര്‍ 'മീഡിയവണ്‍' ടി.വിയുടെ ദോഹ ഓഫിസില്‍ നേരിട്ട് എത്തിക്കണം. ആര്‍ട്ടിസ്​റ്റ്​ മദനന്‍, ആര്‍ട്ടിസ്​റ്റ്​ സഗീര്‍ എന്നിവര്‍ മത്സരത്തിനു മുമ്പായി വിദ്യാർഥികളുമായി സംവദിച്ചു.

ഐ.സി.സി പ്രസിഡൻറ്​ പി.എന്‍. ബാബുരാജന്‍ ഉദ്ഘാടനം നിര്‍വഹിച്ച ചടങ്ങില്‍ 'മീഡിയവണ്‍-മാധ്യമം' ഖത്തര്‍ എക്​സിക്യൂട്ടിവ് കമ്മിറ്റി ചെയര്‍മാന്‍ റഹീം ഓമശ്ശേരി, വൈസ് ചെയര്‍മാന്‍ നാസര്‍ ആലുവ, മിഡിലീസ്​റ്റ്​ ഹെഡ് എം.സി.എ നാസര്‍, മിഡിലീസ്​റ്റ്​ മാർക്കറ്റിങ് ഹെഡ് ഷെബീര്‍ ബക്കര്‍, പേള്‍ സ്​കൂള്‍ പ്രസിഡൻറ്​ സാം, ബ്രില്യൻസ് എജുക്കേഷന്‍ സെൻറർ എം.ഡി മുഹമ്മദ് അഷ്റഫ് ഖത്തര്‍ മാർക്കറ്റിങ് മാനേജര്‍ നിഷാന്ത് തറമ്മേല്‍ തുടങ്ങിയവര്‍ ആശംസകൾ നേര്‍ന്നു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Colorful 'MediaOne' painting competition
Next Story