കുടൽ അർബുദം; സൗജന്യ പരിശോധനയുമായി പി.എച്ച്.സി.സി
text_fieldsസ്ക്രീനിങ് പ്രോഗ്രാം ഡയറക്ടർ ഡോ. ശൈഖ അബൂ ശൈഖ
ദോഹ: സ്ത്രീകൾക്കും പുരുഷന്മാർക്കും ഇടയിൽ വർധിച്ചുവരുന്ന കുടൽ അർബുദത്തിനെതിരെ പോരാട്ടവുമായി ഖത്തർ പ്രാഥമികാരോഗ്യ കേന്ദ്രം. സ്ക്രീൻ ഫോർ ലൈഫ് പ്രോഗ്രാം എന്ന പേരിൽ ബോധവത്കരണ കാമ്പയിന് തുടക്കംകുറിച്ചുകൊണ്ടാണ് കുടൽ അർബുദത്തെ തടയാനുള്ള ശ്രമങ്ങൾക്ക് നേതൃത്വം നൽകുന്നത്.
അർബുദം മുൻകൂട്ടി തിരിച്ചറിയാൻ സാധിക്കുന്ന ഫെക്കൽ ഇമ്യൂണോകെമിക്കൽ ടെസ്റ്റ് (എഫ്.ഐ.ടി) എന്ന സൗജന്യ സ്ക്രീനിങ് ടെസ്റ്റിൽ പങ്കെടുക്കുന്നത് ആളുകളെ പ്രോത്സാഹിപ്പിക്കുക എന്നതാണ് കാമ്പയിനിലൂടെ ലക്ഷ്യമിടുന്നതെന്ന് പ്രൈമറി ഹെൽത്ത് കെയർ കോർപറേഷൻ അധികൃതർ അറിയിച്ചു.
നേരത്തേയുള്ള രോഗനിർണയം വിജയകരമായ ചികിത്സക്കുള്ള സാധ്യത വർധിപ്പിക്കുമെന്നും അതിജീവന നിരക്ക് 90 ശതമാനം വരെ ഉയർന്നേക്കാമെന്നും സ്ക്രീനിങ് പ്രോഗ്രാം ഡയറക്ടർ ഡോ. ശൈഖ അബൂ ശൈഖ പറഞ്ഞു.
ഖത്തറിലെ 50നും 74നുമിടയിൽ പ്രായമുള്ളവരെ ഫെക്കൽ ഇമ്യുണോകെമിക്കൽ ടെസ്റ്റ് എന്ന സൗജന്യ സ്ക്രീനിങ് പരിശോധനയിൽ പങ്കെടുക്കാൻ പ്രേരിപ്പിക്കുകയാണ് കാമ്പയിനിലൂടെ ലക്ഷ്യമിടുന്നത്.
അൽ വക്റ, റൗദത്ത് അൽ ഖൈൽ, മുഐതർ, ലൈബീബ്, അൽ സദ്ദ് എന്നിവിടങ്ങളിലെ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ കുടൽ കാൻസർ സ്ക്രീനിങ് സൗകര്യം ലഭ്യമാണ്. സ്തനാർബുദം പരിശോധനയും ഇവിടെ ലഭ്യമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

