Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightനിറങ്ങളിൽ നീരാടി ദോഹ

നിറങ്ങളിൽ നീരാടി ദോഹ

text_fields
bookmark_border
നിറങ്ങളിൽ നീരാടി ദോഹ
cancel

ദോ​ഹ: വ​ർ​ണ​ങ്ങ​ൾ വാ​രി​വി​ത​റി​യു​ള്ള ആ​റാ​മ​ത് ക​ള​ർ റ​ണ്ണി​ൽ പ​ങ്കെ​ടു​ത്ത​ത് പ​തി​നാ​യി​ര​ത്തി​ലേ​റ െ പേ​ർ. വെ​യി​ൽ കോ​ർ​ണ​ൽ മെ​ഡി​സി​െൻറ സ​ഹ്ത​ക് അ​വ്വ​ല​ൻ (ആ​ദ്യം നി​ങ്ങ​ളു​ടെ ആ​രോ​ഗ്യം) സം​രം​ഭ​ത്തി​െൻറ ഭ ാ​ഗ​മാ​യാ​ണ് ക​ള​ർ റ​ൺ സം​ഘ​ടി​പ്പി​ച്ച​ത്. ല​വ് ടൂ​ർ എ​ന്ന പ്ര​മേ​യ​ത്തി​ലൂ​ന്നി​യാ​ണ് ഇ​ത്ത​വ​ണ ക​ള​ർ റ​ൺ സം​ഘ​ടി​പ്പി​ച്ച​ത്. പ​രി​പാ​ടി​യു​ടെ ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ക​ള​ർ റ​ണ്ണി​നാ​ണ് എ​ജു​ക്കേ​ഷ​ൻ സി​റ്റി സാ​ക്ഷ്യം വ​ഹി​ച്ച​ത്.

സ​ജീ​വ​മാ​യ ജീ​വി​ത​ശെ​ലി​യി​ലൂ​ടെ ആ​രോ​ഗ്യ​ക​ര​മാ​യ ജീ​വി​തം സം​ബ​ന്ധി​ച്ച് ബോ​ധ​വ​ത്​​ക​ര​ണം ന​ട​ത്തു​ക​യെ​ന്ന ല​ക്ഷ്യം വെ​ച്ചാ​ണ് വ​ർ​ഷം തോ​റും ക​ള​ർ റ​ൺ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. പ​ല നി​റ​ങ്ങ​ളി​ൽ മു​ങ്ങി​യു​ള്ള അ​ഞ്ച് കി​ലോ​മീ​റ്റ​ർ ഓ​ട്ട​മാ​ണ് പ്ര​ധാ​ന​മാ​യും ക​ള​ർ റ​ൺ. ഓ​രോ കി​ലോ​മീ​റ്റ​ർ പി​ന്നി​ടു​മ്പോ​ഴും വ്യ​ത്യ​സ്ത​മാ​യ നി​റ​ങ്ങ​ൾ ഓ​ടു​ന്ന​വ​രി​ലേ​ക്ക് വാ​രി​വി​ത​റു​ന്ന മ​നോ​ഹ​ര കാ​ഴ്ച​യാ​ണ് റ​ണ്ണി​ലു​ട​നീ​ളം ക​ണ്ട​ത്. വി​വി​ധ ആ​ഘോ​ഷ​ങ്ങ​ളോ​ടെ​യും മ​ത്സ​ര​ങ്ങ​ളോ​ടെ​യും ന​ട​ക്കു​ന്ന പ​രി​പാ​ടി​യി​ല്‍ ആ​രോ​ഗ്യം സം​ര​ക്ഷി​ക്കേ​ണ്ട​ത് സം​ബ​ന്ധി​ച്ചും ന​ല്ല ജീ​വി​ത ശൈ​ലി ചി​ട്ട​പ്പെ​ടു​ത്തേ​ണ്ട​തി​നെ​കു​റി​ച്ചും ബോ​ധ​വ​ത്ക​ണ​വും ന​ട​ന്നു. പ​രി​പാ​ടി​യു​ടെ അ​വ​സാ​ന​ത്തി​ല്‍ സ​മ്മാ​ന​ങ്ങ​ള്‍ കൈ​മാ​റാ​നും പാ​ട്ടു​പാ​ടാ​നും ഫോ​ട്ടോ ഷൂ​ട്ടി​നു​മെ​ല്ലാം അ​വ​സ​ര​മൊ​രു​ക്കി​യി​രു​ന്നു.

സം​ഗീ​തം, നൃ​ത്തം, ഫോ​ട്ടോ എ​ടു​ക്കാ​നു​ള്ള അ​വ​സ​രം, ആ​ക്ടി​വി​റ്റി ബൂ​ത്തു​ക​ൾ തു​ട​ങ്ങി​യ​വ​യെ​ല്ലാം ക​ള​ർ റ​ണ്ണി​െൻറ ഭാ​ഗ​മാ​യി ന​ട​ന്നു. വൈ​വി​ധ്യ​മാ​ർ​ന്ന ആ​ഘോ​ഷ​ങ്ങ​ളു​ടെ​യും മ​ത്സ​ര​ങ്ങ​ളു​ടെ​യും അ​ക​മ്പ​ടി​യോ​ടെ ന​ട​ന്ന ക​ള​ർ റ​ണ്ണി​ൽ ആ​രോ​ഗ്യ​ക​ര​മാ​യ ജീ​വി​ത​ശൈ​ലി സം​ബ​ന്ധി​ച്ച് പ​ങ്കെ​ടു​ത്ത​വ​ർ​ക്ക് ബോ​ധ​വ​ത്​​ക​ര​ണം ന​ൽ​കി. ഒ​രി​ക്ക​ൽ കൂ​ടി വ​ൻ വി​ജ​യ​ക​ര​മാ​യി പ​രി​പാ​ടി സം​ഘ​ടി​പ്പി​ക്കാ​ൻ ക​ഴി​ഞ്ഞ​തി​ൽ സ​ന്തോ​ഷ​മു​ണ്ടെ​ന്ന് വെ​യി​ൽ കോ​ർ​ണ​ൽ മെ​ഡി​സി​ൻ ചീ​ഫ് ക​മ്യൂ​ണി​ക്കേ​ഷ​ൻ ഓ​ഫി​സ​ർ ന​സ്​​റീ​ൻ അ​ൽ രി​ഫാ​ഇ പ​റ​ഞ്ഞു. വെ​യി​ൽ കോ​ർ​ണ​ൽ മെ​ഡി​സി​ൻ ഖ​ത്ത​ർ വി​ദ്യാ​ർ​ഥി​യും യൂ​ത്ത് ഹെ​ൽ​ത്ത് ഫ​സ്​​റ്റ് അം​ബാ​സ​ഡ​റു​മാ​യ ദാ​ന അ​ൽ അ​ലി​യാ​ണ് ക​ള​ർ റ​ണ്ണി​ന് ഫ്ലാ​ഗ് ഓ​ഫ് ചെ​യ്ത​ത്. 2012ലാ​ണ് ആ​ദ്യ ക​ള​ർ റ​ൺ സം​ഘ​ടി​പ്പി​ച്ച​ത്.

ഇ​തി​ന​കം​ത​ന്നെ ആ​ഗോ​ള പ്ര​തി​ഭാ​സ​മാ​യും ആ​വേ​ശ​മാ​യും ക​ള​ർ റ​ൺ മാ​റി​ക്ക​ഴി​ഞ്ഞു. ഇ​തു​വ​രെ​യാ​യി 40 രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള ഏ​ഴ് മി​ല്യ​ൻ ജ​ന​ങ്ങ​ൾ ഇ​തി​െൻറ ഭാ​ഗ​മാ​യി​ക്ക​ഴി​ഞ്ഞി​ട്ടു​ണ്ട്. ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി ക​ള​ർ റ​ണ്ണി​ൽ​നി​ന്നും ഇ​തു​വ​രെ ന​ൽ​കി​യ​ത് 50 ല​ക്ഷം ഡോ​ള​റാ​ണ്.

Show Full Article
TAGS:color run qatar gulf news 
Web Title - color run-qatar-gulf news
Next Story