വർണാഭം, വിസ്മയം
text_fieldsവ്യോമസേന വിമാനങ്ങളുടെ എയർഷോ
ദേശീയഗാനത്തോടെയായിരുന്നു രാവിലെ ചടങ്ങുകൾക്ക് തുടക്കമായത്. ദേശീയദിനാഘോഷത്തിെൻറ അടയാളമായി 18 വെടി മുഴങ്ങിയതേ ാടെ പരേഡുകൾക്ക് തുടക്കമായി. കരയിൽ വിവിധ സേനാവ്യൂഹങ്ങൾ, വ്യത്യസ്തങ്ങളായ യൂനിഫോമിൽ ചുവടുവെച്ച് നീങ്ങിയപ്പോൾ, കടലിൽ ഖത്തറിെൻറ നാവിക സേനയുടെ കരുത്തായ പടക്കപ്പലുകളും യാത്ര -ചരക്കു കപ്പലുകളും സ്പീഡ് ബോട്ടുകളും കോമ്പാറ്റ് ബോട്ടുകളും അണിനിരന്നു. വിവിധ സേനാവ്യൂഹങ്ങളുടെ മാർച്ച്പാസ്റ്റ് മിനിറ്റുകൾ നീണ്ടുനിന്നു. അമീറിെൻറ നേതൃത്വത്തിലുള്ള ഭരണാധികാരികൾക്കും വിശിഷ്ടാതിഥികൾക്കും സല്യൂട്ട് നൽകിയായിരുന്നു സേനകളുടെ പരേഡ് മുന്നേറിയത്.
കരയിലെയും കടലിലെയും പ്രകടനങ്ങൾക്കു പിന്നാലെ, ആകാശവും കളർഫുളായി. ഖത്തർ വ്യോമസേനയുടെ പുത്തൻ കരുത്തായി അണിചേർന്ന അബാബിൽ എഫ്.15, റാഫേൽ അൽ അദിയാത്ത്, മിറാഷ് സ്നിപ്പർ, ടൈഫൂൺ അൽ ദാരിയത് തുടങ്ങിയ യുദ്ധവിമാനങ്ങളും സജീൽ അപാഷെ ഹെലികോപ്ടറുകളുമെല്ലാം ഖത്തറിെൻറ ആകാശത്ത് വിസ്മയകാഴ്ചകളൊരുക്കി. ചെറു വിമാനങ്ങളും മറ്റ് ഹെലികോപ്ടറുകളും അണിനിരന്നു. സൈന്യത്തിെൻറ പാരച്യൂട്ട് വിഭാഗത്തിൻെറ അഭ്യാസ പ്രകടനവും ആകാശക്കാഴ്ചകൾക്ക് കൊഴുപ്പേകി.
സായുധസന്നാഹേത്താടെ മുന്നിൽനിന്ന ലിയോപാഡ് ടാങ്കായിരുന്നു കാലാൾപടയുടെ പരേഡിനെ നയിച്ചത്. തൊട്ടുപിന്നിലായി കവചിത സൈനിക വാഹനങ്ങളും ശേഷം, കര, വ്യോമ, നാവിക സേനാ വിഭാഗങ്ങൾ, മിലിട്ടറി പൊലീസ്, ബോർഡർ സൈന്യം, വിവിധ മിലിട്ടറി കോളജ് കാഡറ്റുകൾ, ജോയൻറ് സ്പെഷൽ ഫോഴ്സ്, അമീരി ഗാർഡ്, ആഭ്യന്തര മന്ത്രാലയത്തിെൻറയും സിവിൽ ഡിഫൻസിെൻറയും സേന, റെസ്ക്യൂ പൊലീസ് വിഭാഗം (അൽഫാസ), ഇേൻറണൽ സെക്യൂരിറ്റി ഫോഴ്സ് (ലഖ്വിയ) ഉൾപ്പെടെയുള്ള പൊലീസ് വിഭാഗങ്ങൾ, കുതിരപ്പുറത്തും ഒട്ടകപ്പുറത്തുമേറിയ സേനകൾ എന്നിവരെല്ലാം ഒന്നിനുപിന്നാലെ ഒന്നായി അണിനിരന്ന സൈനിക പരേഡ് അത്യാകർഷകമായി. ഏറ്റവും ഒടുവിലായിരുന്നു അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയും മറ്റും പരേഡിന് സാക്ഷിയാവാനെത്തിയ ആൾക്കൂട്ടത്തിനരികിലെത്തിയത്. നടന്നുനീങ്ങിയ അമീർ എല്ലാവരെയും അഭിവാദ്യം ചെയ്തുകൊണ്ട് ദേശീയ ദിനാശംസകൾ നേർന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

