കളർഫുളായി കോളജ് വിദ്യാർഥികളുടെ സാംസ്കാരിക മേള
text_fieldsഇന്ത്യൻ യൂനിവേഴ്സിറ്റി സാംസ്കാരിക മേളയിൽ വിദ്യാർഥികൾ അവതരിപ്പിച്ച പരിപാടിയിൽനിന്ന്
ദോഹ: ഖത്തറിലെ ഇന്ത്യൻ സർവകലാശാലാ വിദ്യാർഥികൾക്കായി ഇന്ത്യൻ എംബസിയും ഐ.സി.സിയും സംഘടിപ്പിച്ച സാംസ്കാരിക ഉത്സവം ശ്രദ്ധേയമായി. സർവകലാശാലകളിലെ വിദ്യാർഥികൾക്ക് തങ്ങളുടെ കലാ പ്രകടനങ്ങൾ അവതരിപ്പിക്കാനും, എംബസി, കമ്യൂണിറ്റി നേതാക്കളുമായി ആശയ വിനിമയം നടത്താനുമുള്ള വേദിയായിരുന്നു സാംസ്കാരിക ഉത്സവം. ഖത്തറിലെ ഇന്ത്യൻ കോളജ് വിദ്യാർഥികൾക്ക് കലാ പ്രകടനങ്ങൾ കാഴ്ചവെക്കുന്നതിനായി എല്ലാ വർഷങ്ങളിലും സമാനമായ രീതിയിൽ പരിപാടി സംഘടിപ്പിക്കുമെന്ന് അംബാസഡർ വിപുൽ പറഞ്ഞു.
എംബസിയും, കമ്യൂണിറ്റിയുമായും ചേർന്ന് വിവിധ പരിപാടികളിലൂടെ വിദ്യാർഥികൾ സജീവമാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സെമി-ക്ലാസികൽ നൃത്തങ്ങൾ, ബേഠി ബച്ചാവോ -ബേട്ടി പഠാവോ പ്രമേമായ സ്കിറ്റ്, കവിതാ പാരായണം, പ്രസംഗം, ‘കോസ്റ്റ്യൂം ഓഫ് ഇന്ത്യ’ എന്ന പേരിൽ ഇന്ത്യൻ സാംസ്കാരിക വൈവിധ്യം അവതരിപ്പിക്കുന്ന പ്രദർശനം എന്നിവ അരങ്ങേറി. എംബസി ഉദ്യോഗസ്ഥർ, ഐ.സി.സി, ഐ.സി.ബി.എഫ്, ഐ.എസ്.സി, ഐ.ബി.പി.സി ഭാരവാഹികൾഎന്നിവരും പങ്കെടുത്തു.

