കോവിഡ് കുത്തിവെപ്പ് : പ്രായമായവർക്ക് ഉറപ്പുവരുത്തൂ, അത് നമ്മുടെ കടമയാണ്
text_fieldsദോഹ: കുടുംബത്തിലെ പ്രായമായവരെ കോവിഡ് പ്രതിരോധ കുത്തിവെപ്പ് നടത്താന്‍ മറ്റുള്ളവർ സഹായിക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടു. പ്രതിരോധ കുത്തിവെപ്പ് നടത്താന്‍ പ്രായമായവരെ സഹായിക്കേണ്ട ബാധ്യത കുട്ടികള്‍ക്കും കുടുംബാംഗങ്ങള്‍ക്കും ഉണ്ടെന്ന് നാഷനല്‍ ഹെല്‍ത്ത് സ്ട്രാറ്റജി ഫോര്‍ ഹെല്‍ത്തി ഏജിങ് മേധാവി ഡോ. ഹനാദി അല്‍ ഹമദ് ആവശ്യപ്പെട്ടു.
വാക്സിനുകള്‍ അംഗീകരിക്കുകയും ഫലപ്രദമാക്കുകയും ചെയ്തതിനാല്‍ പ്രായമായവര്‍ക്ക് കൊറോണ വൈറസ് ഭീഷണിയില്‍നിന്ന് സംരക്ഷിതരാകാനും ജീവിക്കാനും അവസരമുണ്ടാകും. ഇതുവരെ കുത്തിവെപ്പ് എടുത്തിട്ടില്ലാത്ത പ്രായമായ ബന്ധുക്കളെയും മാതാപിതാക്കളെയും പ്രതിരോധ കുത്തിവെപ്പിന് സജ്ജരാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
കോവിഡിനെ തുടര്‍ന്ന് പ്രായമായവര്‍ക്ക് അപകടസാധ്യതയുണ്ട്. 60 വയസ്സിന് മുകളിലുള്ളവര്‍ക്ക് അസുഖം വരാനുള്ള സാധ്യത കൂടുതലാണ്. ചികിത്സയും ആശുപത്രിവാസവും മാത്രമല്ല ഗുരുതരമായ സങ്കീര്‍ണതകളെ തുടര്‍ന്ന് മരിക്കാനുള്ള സാധ്യതയുമുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ദേശീയ വാക്സിനേഷന് പദ്ധതി വേഗത്തില്‍ മുമ്പോട്ടു പോകുകയാണ്. ഖത്തറിലെ പ്രായമായവരില്‍ പകുതിപ്പേര്‍ക്കും ഒരു ഡോസ് വാക്സിന് ലഭിച്ചിട്ടുണ്ടെന്നത് സന്തോഷകരമാണ്. 70 വയസ്സിന് മുകളിലുള്ള 61 ശതമാനം പേര്‍ക്കും 60 വയസ്സിന് മുകളിലുള്ള 55 ശതമാനം പേര്‍ക്കും ഒരു ഡോസ് ഇതിനകം നൽകിയിട്ടുണ്ട്. 27 പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലും വാക്സിനുകള്‍ ലഭ്യമാണ്. ഹമദ് മെഡിക്കല്‍ കോര്പറേഷന് ഹോം കെയര്‍ സംഘം വീടുകളില്‍ നിന്നുള്ള രോഗികള്‍ക്ക് സ്വന്തം വീടിെൻറ സുരക്ഷയിലും സൗകര്യത്തിലും വാക്സിനേഷന് നൽകുന്നുണ്ട്. 60 വയസ്സിന് മുകളിലുള്ളവര്‍ക്ക് പ്രൈമറി ഹെല്‍ത്ത് കെയര്‍ കോര്‍പറേഷെൻറ 4027 7077 എന്ന നമ്പറില്‍ വിളിച്ച് വാക്സിനേഷന് അപ്പോയിൻമെൻറ് ബുക്ക് ചെയ്യാവുന്നതാണ്.
കോവിഡ് വാക്സിൻ സ്വീകരിക്കാനുള്ളവരുടെ മുൻഗണനപ്പട്ടികയിൽ കഴിഞ്ഞദിവസം 50 വയസ്സുകായെും ഉൾെപ്പടുത്തിയിരുന്നു. 50 വയസ്സുള്ളയാൾക്കും അതിന് മുകളിലുള്ളവർക്കും ഇനിമുതൽ കോവിഡ് വാക്സിൻ സ്വീകരിക്കാൻ മുൻഗണന നൽകും. നേരത്തേ ഈ പ്രായപരിധിയിൽ ഉള്ള ദീർഘകാല അസുഖങ്ങൾ ഉള്ളവർക്കായിരുന്നു മുൻഗണന. ഇനിമുതൽ അത്തരം കാര്യങ്ങൾ പരിഗണിക്കാതെതന്നെ അവർക്ക് വാക്സിൻ നൽകുകയാണ് ചെയ്യുക. രാജ്യത്ത് നിലവിൽ ഫൈസർ വാക്സിനും മൊഡേണ വാക്സിനുമാണ് നൽകുന്നത്. മുമ്പത്തേതിൽ നിന്നും വ്യത്യസ്തമായി വാക്സിൻ സ്ഥിരമായി ഖത്തറിലേക്ക് എത്തുന്നുണ്ടെന്നും കോവിഡ് ദേശീയ പദ്ധതി മേധാവി ഡോ. അബ്ദുല്ലത്തീഫ് അൽ ഖാൽ പറഞ്ഞിരുന്നു.
പുതുക്കിയത് പ്രകാരം 50 വയസ്സും അതിന് മുകളിലും പ്രായമുള്ളവർ, ദീർഘകാലരോഗമുള്ളവർ, ആേരാഗ്യപ്രവർത്തകർ, അനുബന്ധമേഖലയിൽ ഉള്ളവർ, വിവിധ മന്ത്രാലയങ്ങളിലും സർക്കാർ വകുപ്പുകളിലും പ്രധാന സ്ഥാനത്തുള്ളവർ, സ്കൂൾ അധ്യാപകരും ജീവനക്കാരും എന്നിവരാണ് കോവിഡ് വാക്സിൻ സ്വീകരിക്കാനുള്ള മുൻഗണനപ്പട്ടിയിൽ ഉള്ളത്. ഇൗ ഗണത്തിലുള്ളവരെ പ്രാഥമികാരോഗ്യകേന്ദ്രങ്ങളിൽ നിന്ന് നേരിട്ട് ബന്ധപ്പെടും. ഇതിനുശേഷമാണ് അവർ എപ്പോഴാണ് വാക്സിൻ സ്വീകരിക്കാനായി ആശുപത്രിയിൽ എത്തേണ്ടത് എന്ന് അറിയിക്കുക. പൊതുജനാരോഗ്യമന്ത്രാലയത്തിെൻറ വെബ്സൈറ്റിലൂടെ വാക്സിനേഷൻ അപ്പോയിൻമെൻറിനായി രജിസ്റ്റർ ചെയ്യാം.
നാലുഘട്ടമായി രാജ്യത്തെ എല്ലാവർക്കും വാകസിൻ നൽകുകയാണ് ആരോഗ്യമന്ത്രാലയത്തിെൻറ ലക്ഷ്യം. ഇതിെൻറ ഭാഗമായാണ് കഴിഞ്ഞദിവസം ഖത്തർ നാഷനൽ കൺവെൻഷൻ സെൻററിൽ (ക്യു.എൻ.സി.സി) പ്രത്യേക കേന്ദ്രം തുറന്നത്. വിപുലമായ സൗകര്യങ്ങളാണ് ഇവിടെയുള്ളത്. മുൻഗണനപ്പട്ടികയിൽ ഉൾെപ്പട്ട മുൻകൂട്ടി അറിയിപ്പ് ലഭിക്കുന്നവർക്കുമാത്രമേ ഇവിടെനിന്ന് വാക്സിൻ നൽകൂവെന്നാണ് അധികൃതർ പറയുന്നത്. എന്നാൽ നേരിട്ട് വരുന്നവർക്കും നിയന്ത്രണങ്ങൾക്ക് വിധേയമായി ഇവിടെനിന്ന് വാക്സിൻ നൽകുന്നുണ്ട്. കോവിഡ് വാക്സിെൻറ രണ്ട് ഡോസും സ്വീകരിച്ചവർ രാജ്യത്തുനിന്ന് പുറത്തുപോയി ആറുമാസത്തിനുള്ളിൽ തിരിച്ചെത്തുേമ്പാൾ നിലവിൽ ക്വാറൻറീൻ വേണ്ട. വാക്സിൻ സ്വീകരിച്ചവർക്ക് കൂടുതൽ ഇളവുകൾ വരാനും സാധ്യതയുണ്ട്. ഇതിനാൽ വാക്സിൻ കുത്തിവെപ്പെടുക്കാൻ നിരവധി പേരാണ് മുന്നോട്ടുവരുന്നത്.
കോവിഡ്: വയോജനങ്ങൾക്ക് വീടുകളിൽ വേണം സേഫ് സോണുകൾ
ദോഹ: വീടുകളിൽ പ്രായമേറിയവർക്ക് കോവിഡിൽ നിന്നും സംരക്ഷണം നൽകുന്നതിന് 'സേഫ് സോണു'കൾ ഉണ്ടാക്കണമെന്ന് ആരോഗ്യ മന്ത്രാലയം ആഹ്വാനം ചെയ്യുന്നു. ഇതുമായി ഹമദ് മെഡിക്കൽ കോർപറേഷൻ മാർഗനിർദേശങ്ങൾ നൽകിയിരുന്നു.
വീടുകളിൽ സുരക്ഷിത മേഖല രൂപപ്പെടുത്തിയാൽ പ്രായമേറിയവർക്കും കൂടാതെ മാറാരോഗങ്ങളാൽ പ്രയാസപ്പെടുന്നവർക്കും കോവിഡിൽ നിന്നും ആവശ്യമായ സംരക്ഷണം നൽകാനാകുമെന്ന് ആരോഗ്യ വിദഗ്ധർ വ്യക്തമാക്കുന്നു.
സേഫ് സോണുകളിൽ പ്രവേശിക്കുന്നവർ നിർബന്ധമായും കൈകൾ വൃത്തിയാക്കുകയും അണുമുക്തമാക്കുകയും ചെയ്യണം. മാസ്ക് ധരിക്കുകയും അവരുമായി ശാരീരിക അകലം പാലിക്കുകയും ചെയ്യണം. കൂടാതെ ഈ ഭാഗം കൂടക്കൂടെ സാധ്യമാകുന്ന രീതിയിൽ വൃത്തിയായി പരിപാലിക്കണം.
പ്രായമേറിയവരെയും മാറാരോഗങ്ങളുള്ളവരെയും സന്ദർശിക്കാനെത്തുന്നവരെ പരമാവധി നിയന്ത്രിക്കുക. സന്ദർശകരുടെ എണ്ണം കുറക്കുക. സന്ദർശിക്കാനെത്തുന്നവർ എല്ലാ സുരക്ഷ മുൻകരുതലുകളും പാലിക്കുന്നുവെന്ന് സ്വയം ഉറപ്പുവരുത്തേണ്ടതാണ്. ഏതെങ്കിലും തരത്തിൽ രോഗലക്ഷണങ്ങൾ പ്രകടമാകുകയാണെങ്കിൽ സാധ്യമാകുന്ന വേഗത്തിൽ അവരെ ഐസൊലേറ്റ് ചെയ്യുകയും ബന്ധപ്പെട്ടവരെ വിവരമറിയിക്കുകയും വേണം. പ്രായമേറിയവർക്കും മാറാരോഗങ്ങളുള്ളവർക്കും വീടുകളിൽ സുരക്ഷിത മേഖല സജ്ജമാക്കണം.
രാജ്യത്ത് കോവിഡ് വ്യാപനം റിപ്പോർട്ട് ചെയ്ത ഉടൻതന്നെ പ്രായമേറിയവരുടെയും മാറാരോഗമുള്ളവരുടെയും സംരക്ഷണം ഉറപ്പാക്കാൻ മതിയായ സുരക്ഷ മുൻകരുതലുകളും നടപടികളും ഖത്തർ സ്വീകരിച്ചിരുന്നു.
കോവിഡ് എല്ലാ പ്രായക്കാരെയും ബാധിക്കുമെങ്കിലും പ്രായമേറിയവരിൽ അതിെൻറ അപകടസാധ്യത വളരെ കൂടുതലാണെന്ന് ലോകംതന്നെ സാക്ഷ്യപ്പെടുത്തിയിട്ടുള്ളതാണ്.
രാജ്യത്ത് വയോജനങ്ങളുടെയും വിവിധ രോഗങ്ങളാൽ പ്രയാസമനുഭവിക്കുന്നവരുടെയും സുരക്ഷയും സംരക്ഷണവും ഉറപ്പാക്കാൻ ൈപ്രമറി ഹെൽത്ത് കെയർ കോർപറേഷൻ, പൊതുജനാരോഗ്യ മന്ത്രാലയം എന്നിവയുമായി സഹകരിച്ച് ഹമദ് മെഡിക്കൽ കോർപറേഷൻ സമഗ്രമായ പദ്ധതി തന്നെ നടപ്പാക്കുന്നുമുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.