കോവിഡ്: രണ്ടു മരണം കൂടി; ആകെ മരണം 303
text_fieldsദോഹ: ഖത്തറിൽ കോവിഡ് സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന രണ്ടു പേർകൂടി ഞായറാഴ്ച മരിച്ചു. ഇതോടെ ആകെ മരണം 303 ആയി. ഞായറാഴ് 876 പേർക്കുകൂടി പുതുതായി കോവിഡ് സ്ഥിരീകരിച്ചു. 481 പേർ കോവിഡിൽനിന്ന് മുക്തി നേടി. സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവർ 707 ആണ്. പുതിയ രോഗികളിൽ 169 പേർ വിദേശത്തുനിന്ന് തിരിച്ചെത്തിയവരുമാണ്. നിലവിലുള്ള ആകെ രോഗികൾ 17,169 ആണ്. ഇന്നലെ 13,798 പേരെയാണ് പരിശോധിച്ചത്. ആകെ 17,60,812 പേർക്ക് പരിശോധന നടത്തിയപ്പോൾ 1,83,424 പേർക്കാണ് ഇതുവരെ വൈറസ്ബാധയുണ്ടായത്. മരിച്ചവരും രോഗം ഭേദമായവരും ഉൾപ്പെടെയാണിത്. ആകെ 1,65,952 പേരാണ് രോഗമുക്തി നേടിയത്. നിലവിൽ 1696 പേരാണ് ആശുപത്രികളിൽ ചികിത്സയിലുള്ളത്. ഇതിൽ 175 പേരെ ഇന്നലെ പ്രവേശിപ്പിച്ചതാണ്. തീവ്രപരിചരണ വിഭാഗത്തിലുള്ള 402 പേരിൽ 33 പേരെ കഴിഞ്ഞ 24 മണിക്കൂറിനിടെ പ്രവേശിപ്പിച്ചതാണ്.
പുറത്തിറങ്ങുേമ്പാൾ മാസ്ക് ധരിക്കാത്ത നിയമലംഘനമാണ് കൂടുതൽ. രാജ്യത്ത് പുറത്തിറങ്ങുേമ്പാൾ മാസ്ക് ധരിക്കൽ നിർബന്ധമാണ്. മൊൈബലിൽ ഇഹ്തിറാസ് ആപ് ഇല്ലാത്തവർക്കെതിരെ നടപടിയെടുക്കുന്നുണ്ട്. ഒരേ കുടുംബത്തിൽ നിന്നുള്ളവരൊഴികെ കാറുകളിൽ നാല് പേരിൽ കൂടുതൽ പേർ യാത്ര ചെയ്യുന്നത് രാജ്യത്ത് നിരോധിച്ചതാണ്. പരിധിയിൽ കൂടുതൽ ആളുകൾ വാഹനത്തിൽ യാത്രചെയ്താൽ ചുരുങ്ങിയ പിഴ 1000 റിയാൽ ആണ്. സാമൂഹിക അകലം പാലിക്കാത്ത സംഭവങ്ങളിലും പൊലീസ് നിയമനടപടി സ്വീകരിക്കുന്നുണ്ട്. മാളുകളിലും കടകളിലും പൊലീസ് നിരീക്ഷണം ശക്തമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

