Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightകോഡ് ഷെയർ വിപുലീകരണം:...

കോഡ് ഷെയർ വിപുലീകരണം: ഖത്തർ എയർവേസും ഒമാൻ എയറും ധാരണയായി

text_fields
bookmark_border
കോഡ് ഷെയർ വിപുലീകരണം: ഖത്തർ എയർവേസും ഒമാൻ എയറും ധാരണയായി
cancel

ദോ​ഹ: ഖ​ത്ത​ർ എ​യ​ർ​വേ​സും ഒ​മാ​ൻ എ​യ​റും വി​പു​ലീ​ക​രി​ച്ച കോ​ഡ് ഷെ​യ​ർ ക​രാ​റി​ൽ ഒ​പ്പു​വെ​ച്ചു. ക​രാ​ർ പ്ര​കാ​രം ക​ണ​ക്ടി​വി​റ്റി വ​ർ​ധി​പ്പി​ക്കു​ക​യും ര​ണ്ട് എ​യ​ർ​ലൈ​നു​ക​ളു​ടെ​യും യാ​ത്ര​ക്കാ​ർ​ക്ക് കൂ​ടു​ത​ൽ യാ​ത്ര ഒ​പ്ഷ​നു​ക​ൾ ല​ഭി​ക്കു​ക​യും ചെ​യ്യും.

2000ത്തി​ൽ ആ​രം​ഭി​ച്ച ഖ​ത്ത​ർ എ​യ​ർ​വേ​സ്​, ഒ​മാ​ൻ എ​യ​ർ എ​ന്നി​വ ത​മ്മി​ലു​ള്ള ത​ന്ത്ര​പ​ര​മാ​യ സ​ഹ​ക​ര​ണം വ​ർ​ധി​പ്പി​ക്കു​ന്ന​തിെൻറ ഭാ​ഗ​മാ​യു​ള്ള ആ​ദ്യ ചു​വ​ടു​വെ​പ്പാ​യാ​ണ് കോ​ഡ് ഷെ​യ​ർ വി​പു​ലീ​ക​ര​ണം.

കോ​ഡ് ഷെ​യ​ർ വി​പു​ലീ​ക​രി​ച്ച​തി​ലൂ​ടെ​യു​ള്ള അ​ധി​ക ഡെ​സ്​​റ്റി​നേ​ഷ​നു​ക​ളു​ടെ വി​ൽ​പ​ന 2021ൽ ​ആ​രം​ഭി​ക്കും.

ഗ​ൾ​ഫ് മേ​ഖ​ല​യി​ലെ മു​ൻ​നി​ര വി​മാ​ന ക​മ്പ​നി​ക​ളി​ലൊ​ന്നാ​യ ഒ​മാ​ൻ എ​യ​റു​മാ​യു​ള്ള കോ​ഡ് ഷെ​യ​ർ ക​രാ​ർ വി​പു​ലീ​ക​ര​ണം ഏ​റെ സ​ന്തോ​ഷം ന​ൽ​കു​ന്നു​വെ​ന്നും ത​ങ്ങ​ളു​ടെ യാ​ത്ര​ക്കാ​ർ​ക്ക് ലോ​ക​മെ​മ്പാ​ടു​മു​ള്ള നൂ​റു​ക​ണ​ക്കി​ന് ല​ക്ഷ്യ​സ്​​ഥാ​ന​ങ്ങ​ളി​ലേ​ക്ക് ത​ട​സ്സ​മി​ല്ലാ​തെ ക​ണ​ക്ടി​വി​റ്റി ന​ൽ​കാ​ൻ ക​രാ​റി​ലൂ​ടെ സാ​ധി​ക്കു​മെ​ന്നും ഖ​ത്ത​ർ എ​യ​ർ​വേ​സ്​ സി.​ഇ.​ഒ അ​ക്ബ​ർ അ​ൽ ബാ​കി​ർ പ​റ​ഞ്ഞു. ഖ​ത്ത​ർ എ​യ​ർ​വേ​സു​മാ​യു​ള്ള കോ​ഡ് ഷെ​യ​ർ വി​പു​ലീ​ക​ര​ണ ക​രാ​ർ ഒ​പ്പു​വെ​ക്കാ​നാ​യ​തി​ൽ അ​തി​യാ​യ സ​ന്തോ​ഷ​മു​ണ്ടെ​ന്ന് ഒ​മാ​ൻ എ​യ​ർ സി.​ഇ.​ഒ അ​ബ്​​ദു​ൽ അ​സീ​സ്​ അ​ൽ റൈ​സി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Qatar Airways
News Summary - Code share extension: Qatar Airways and Oman Air reach agreement
Next Story