Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightകോ​വി​ഡ്-19...

കോ​വി​ഡ്-19 പ്ര​തി​രോ​ധം: ഫേ​സ്​ മാ​സ്​​ക്കി​ന് പ്ര​ധാ​ന പ​ങ്ക്​

text_fields
bookmark_border
കോ​വി​ഡ്-19 പ്ര​തി​രോ​ധം: ഫേ​സ്​ മാ​സ്​​ക്കി​ന് പ്ര​ധാ​ന പ​ങ്ക്​
cancel
camera_alt

വെ​യി​ൽ കോ​ർ​ണെ​ൽ മെ​ഡി​സി​ൻ-​ഖ​ത്ത​ർ അ​ധി​കൃ​ത​ർ 

ദോ​ഹ: കോ​വി​ഡ്-19 പോ​ലെ​യു​ള്ള ശ്വാ​സ​കോ​ശ സം​ബ​ന്ധ​മാ​യ രോ​ഗ​ബാ​ധ​യെ പ്ര​തി​രോ​ധി​ക്കു​ന്ന​തി​ൽ മെ​ഡി​ക്ക​ൽ മാ​സ്​​ക്കു​ക​ൾ കാ​ര്യ​ക്ഷ​മ​മാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​ത് വ​ള​രെ നി​ർ​ണാ​യ​ക​മാ​ണെ​ന്ന് പ​ഠ​നം. രോ​ഗ​വ്യാ​പ​നം ത​ട​യു​ന്ന​തി​നാ​യി മ​റ്റു പ്ര​തി​രോ​ധ മാ​ർ​ഗ​ങ്ങ​ൾ സ്വീ​ക​രി​ക്കു​ന്ന പൊ​തു​ജ​ന​ങ്ങ​ൾ മാ​സ്​​ക് ധ​രി​ക്കു​ന്ന​തി​ൽ വി​മു​ഖ​ത കാ​ണി​ക്ക​രു​തെ​ന്നും വെ​യി​ൽ കോ​ർ​ണെ​ൽ മെ​ഡി​സി​ൻ-​ഖ​ത്ത​ർ പു​റ​ത്തി​റ​ക്കി​യ പ​ഠ​ന​ത്തി​ൽ വ്യ​ക്ത​മാ​ക്കു​ന്നു.​

വെ​യി​ൽ കോ​ർ​ണെ​ൽ മെ​ഡി​സി​ൻ കോ​ള​ജ് ഇ​ൻ​സ്​​റ്റി​റ്റ്യൂ​ഷ​ൻ ഓ​ഫ് പോ​പ്പു​ലേ​ഷ​ൻ ഹെ​ൽ​ത്ത് ഫാ​ക്ക​ൽ​റ്റി പു​റ​ത്തി​റ​ക്കി​യ പ​ഠ​നം ഇ​ൻ​ഫ​ക്​​ഷ്യ​സ്​ ഡി​സീ​സ്​ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ ജേ​ണ​ലി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ണ്ട്. മാ​സ്​​ക് ധ​രി​ക്കു​ന്ന​തി​ലെ ജാ​ഗ്ര​ത നി​ര​വ​ധി രോ​ഗ​ങ്ങ​ളി​ൽ നി​ന്നും പ്ര​തി​രോ​ധി​ക്കു​ന്ന​താ​യും ഫ്ലൂ ​പോ​ലെ​യു​ള്ള മ​റ്റു പ​ക​ർ​ച്ച​വ്യാ​ധി​ക​ൾ, സാ​ർ​സ്, കോ​വി​ഡ്-19 പോ​ലെ​യു​ള്ള ശ്വാ​സ​കോ​ശ സം​ബ​ന്ധ​മാ​യ രോ​ഗ​ങ്ങ​ൾ എ​ന്നി​വ​യെ​യെ​ല്ലാം മാ​സ്​​ക് ധ​രി​ക്കു​ന്ന​തി​ലൂ​ടെ അ​ക​റ്റി​നി​ർ​ത്താ​നാ​കു​മെ​ന്നും പ​ഠ​ന​ത്തി​ൽ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. ഐ.​പി.​എ​ച്ച് പോ​പ്പു​ലേ​ഷ​ൻ ഹെ​ൽ​ത്ത് ആ​ൻ​ഡ് ക​മ്യൂ​ണി​ക്കേ​ഷ​ൻ സ്​​പെ​ഷ​ലി​സ്​​റ്റും പോ​പ്പു​ലേ​ഷ​ൻ ഹെ​ൽ​ത്ത് സ​യ​ൻ​സി​ൽ ഇ​ൻ​സ്​​ട്ര​ക്ട​റു​മാ​യ ഡോ. ​ക​രീ​മ ഷ​അ​ബ​ന, ഐ.​പി.​എ​ച്ച് അ​സി. ഡ​യ​റ​ക്ട​റാ​യ ഡോ. ​സ​ത്യ​നാ​രാ​യ​ണ​ൻ ദു​രൈ​സ്വാ​മി, സ്​​റ്റു​ഡ​ൻ​റ് അ​ഫ​യേ​ഴ്സ്​-​അ​ഡ്മി​ഷ​ൻ വൈ​സ്​ ഡീ​നും പോ​പ്പു​ലേ​ഷ​ൻ ഹെ​ൽ​ത്ത് സ​യ​ൻ​സ്​ പ്ര​ഫ​സ​റു​മാ​യ ഡോ. ​ര​വീ​ന്ദ​ർ മം​താ​നി, ഐ.​പി.​എ​ച്ച് അ​സി. ഡീ​നും പോ​പ്പു​ലേ​ഷ​ൻ ഹെ​ൽ​ത്ത് സ​യ​ൻ​സ്​ അ​സി. പ്ര​ഫ​സ​റു​മാ​യ ഡോ. ​സൊ​ഹൈ​ലി​യ ചീ​മ തു​ട​ങ്ങി​യ​വ​രു​ൾ​പ്പെ​ടു​ന്ന സം​ഘ​മാ​ണ് പ​ഠ​ന​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി​യ​ത്.

കോ​വി​ഡ്-19 ബാ​ധി​ച്ച വ്യ​ക്തി​യു​മാ​യി നേ​രി​ട്ട്​ ഇ​ട​പ​ഴ​കു​ന്ന​തി​ലൂ​ടെ​യോ രോ​ഗാ​ണു​ക്ക​ളു​ള്ള പ്ര​ത​ല​ങ്ങ​ളു​മാ​യി സ​മ്പ​ർ​ക്കം പു​ല​ർ​ത്തി​ലൂ​ടെ​യോ രോ​ഗം പ​ക​രാ​നു​ള്ള സാ​ധ്യ​ത ഏ​റെ​യു​ണ്ടാ​കു​മ്പോ​ഴും ഫേ​സ്​ മാ​സ്​​ക് ഉ​പ​യോ​ഗി​ക്കു​ന്ന​തി​ലൂ​ടെ അ​തി​നെ പ്ര​തി​രോ​ധി​ക്കാ​നാ​കു​മെ​ന്നും പ​ഠ​നം രേ​ഖ​പ്പെ​ടു​ത്തു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:face maskCovid 19
Next Story