Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഷൂവിൽ ഒളിപ്പിച്ച് ഖത്തറിലേക്ക് കടത്താൻ ശ്രമിച്ച ഒന്നരകിലോ കൊക്കെയ്ൻ പിടികൂടി

text_fields
bookmark_border
ഷൂവിൽ ഒളിപ്പിച്ച് ഖത്തറിലേക്ക് കടത്താൻ ശ്രമിച്ച ഒന്നരകിലോ കൊക്കെയ്ൻ പിടികൂടി
cancel

ദോഹ: ഷൂവിനുള്ളിൽ ഒളിപ്പിച്ച് ഖത്തറിലേക്ക് കടത്താൻ ശ്രമിച്ച ഒന്നരകിലോയിലേറെ കൊക്കെയ്ൻ പിടികൂടി. ഹമദ് രാജ്യാന്തര വിമാനത്താവളത്തിൽ കസ്റ്റംസ് അധികൃതരാണ് 1553.8 ഗ്രാം കൊക്കെയ്ൻ ഷൂവിനുള്ളിൽനിന്ന് പിടിച്ചെടുത്തത്. പിടിച്ചെടുത്ത സാധനങ്ങൾ ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറിയിട്ടുണ്ട്.

മയക്കുമരുന്ന്, നിയമവിരുദ്ധ മരുന്നുകൾ, നിരോധിത വസ്തുക്കൾ തുടങ്ങിയവ രാജ്യത്തേക്ക് കടക്കുന്നില്ലെന്ന് ഉറപ്പാക്കാൻ ഖത്തർ കസ്റ്റംസ് അധികൃതർ ജാഗ്രത പുലർത്തുന്നുണ്ട്. ഏറ്റവും പുതിയ ഉപകരണങ്ങൾക്കൊപ്പം കള്ളക്കടത്തുകാർ പിന്തുടരുന്ന ഏറ്റവും പുതിയ രീതികളെക്കുറിച്ച് ബോധവാന്മാരാകാനുമുള്ള പരിശീലനവും ഉൾപ്പെടെ നൽകിയാണ് ഖത്തർ കസ്റ്റംസിനെ സജ്ജമാക്കുന്നത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - cocaine smuggle into Qatar seized
Next Story