സി എം സി തെരഞ്ഞെടുപ്പ്: ആഭ്യന്തര മന്ത്രാലയം വെബ്സൈറ്റ് ആരംഭിച്ചു
text_fieldsദോഹ: 2019ലേക്കുള്ള ആറാമത് സെൻട്രൽ മുനിസിപ്പൽ കൗൺസിൽ തെരഞ്ഞെടുപ്പിനായുള്ള വെബ്സൈറ്റ് തെരഞ്ഞെടുപ്പ് മേൽനോട്ട സമിതി പുറത്തിറക്കി.
വിലാസം: https://portal.moi.gov.qa/wps/portal/electionsAr.
സമിതി ചെയർമാൻ മേജർ ജനറൽ മാജിദ് ഇബ്റാഹിം അൽ ഖുലൈഫിയാണ് വെബ്സൈറ്റ് ലോഞ്ചിംഗ് നിർവഹിച്ചത്. ചടങ്ങിൽ എക്സിക്യൂട്ടിവ് കമ്മിറ്റി ചെയർപേഴ്സണുമാരും സമിതി അംഗങ്ങളും പങ്കെടുത്തു.
സി എം സി(സെൻട്രൽ മുനിസിപ്പൽ കൗൺസിൽ)യിലേക്ക് മത്സരിക്കുന്ന സ്ഥാനാർഥികൾക്കും വോട്ടർമാർക്കും ഇലക്ഷൻ നടപടിക്രമങ്ങൾ എളുപ്പമാക്കുന്നതിന് വെബ്സൈറ്റ് സഹായകമാകും.
സ്ഥാനാർഥികൾക്ക് അവരവരുടെ ഇക്ട്രൽ ഡിസ്ട്രിക്ട് അറിയുന്നതിനുള്ള പുതിയ ഘടകവും വെബ്സൈറ്റിൽ ചേർത്തിട്ടുണ്ട്.
വെബ്സൈറ്റ് വഴിയുള്ള വോട്ടിംഗ് സംവിധാനം തെരഞ്ഞെടുപ്പ് നടപടിക്രമങ്ങൾ ലഘൂകരിക്കുന്നതിനും എളുപ്പമാക്കുന്നതിനും ഗുണകരമാകുമെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്.
തെരഞ്ഞെടുപ്പിനുള്ള നടപടിക്രമങ്ങൾ പൂർത്തിയായിക്കൊണ്ടിരിക്കുകയാണെന്നും ജനുവരി 13ന് തദ്ദേശീയരായ വോട്ടർമാരെ സ്വീകരിക്കുന്നതിന് പോളിംഗ് സ്റ്റേഷനുകൾ തയ്യാറാകുകയാണെന്നും അൽ ഖുലൈഫി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
