ക്ലബ് ലോകകപ്പ് ഫുട്ബാൾ: തിളങ്ങുന്നു 'മരുഭൂമിയിലെ വജ്രം'
text_fieldsഎജുക്കേഷൻ സിറ്റി സ്റ്റേഡിയം
ദോഹ: തുടർച്ചയായി രണ്ടാം തവണയും ഫിഫ ക്ലബ് ലോകകപ്പ് ദോഹയിൽ നടക്കുകയാണ്. കോവിഡിനിടയിലും എല്ലാ സുരക്ഷാകാര്യങ്ങളും ഒരുക്കിയാണ് ഖത്തർ ഒരിക്കൽക്കൂടി കായികലോകത്തിെൻറ പ്രശംസനേടുന്നത്. ഫെബ്രുവരി നാലുമുതൽ തുടങ്ങിയ ക്ലബ് ലോകകപ്പിെൻറ ഫൈനൽ വ്യാഴാഴ്ച എജുക്കേഷൻ സിറ്റി സ്റ്റേഡിയത്തിൽ നടക്കും.
വിവിധ ലോകകായികമേളകൾ ഖത്തറിൽ നടക്കുന്നതിനാൽ ലോകംമുഴുവൻ മിഡില്‍ ഈസ്റ്റിലേക്ക് കണ്ണുപായിക്കുകയാണ്. ഫിഫ ക്ലബ് ഫുട്ബാളിലും 2022 ലോകകപ്പിലും ശ്രദ്ധ കേന്ദ്രീകരിച്ച കായിക ലോകത്തിന് ഇത്തവണ ഖത്തര്‍ പരിചയപ്പെടുത്തിയത് രണ്ട് ലോകകപ്പ് വേദികളാണ്. അൽറയ്യാനിലെ അഹ്മദ് ബിൻ അലി സ്റ്റേഡിയവും എജുക്കേഷൻ സിറ്റി സ്റ്റേഡിയവും. 40,000 പേര്‍ക്ക് കളി കാണാന്‍ സാധിക്കുന്ന എജുക്കേഷൻ സിറ്റി സ്റ്റേഡിയത്തില്‍ മൂന്ന് ദിവസങ്ങളിലായി നാലു മത്സരങ്ങളാണ് അരങ്ങേറിയത്. 'മരുഭൂമിയിലെ വജ്രം' എന്നാണ് രൂപഭംഗിയുടെ പ്രത്യേകതയാൽ എജുക്കേഷൻ സിറ്റി സ്റ്റേഡിയം അറിയപ്പെടുന്നത്. ഡയമണ്ടിെൻറ മാതൃകയിലാണ് ഡിസൈന്‍. ഉൗര്‍ജ കാര്യക്ഷമത ഉറപ്പാക്കി സമ്പന്നമായ ഇസ്ലാമിക് വാസ്തുവിദ്യയും ആധുനികതയും സമന്വയിപ്പിച്ചുള്ളതാണ് സ്റ്റേഡിയത്തിെൻറ രൂപഘടന. ലോകകപ്പ് മത്സരത്തിനു ശേഷം സീറ്റ് 25,000 ആയി ചുരുക്കും. 15,000 സീറ്റുകള്‍ വികസിത രാജ്യങ്ങളിലെ കായികപരിപാടികള്‍ക്കായി നല്‍കും.
ക്ലബ് ലോകകപ്പ് മത്സരങ്ങള്‍ എജുക്കേഷന്‍ സിറ്റി സ്റ്റേഡിയത്തിനു ലോകമെമ്പാടും വലിയ പ്രചാരണമാണ് നൽകിയത്.സ്റ്റേഡിയത്തിെൻറ പണി തുടങ്ങുന്ന കാലത്ത് 2014ല്‍ ആ സ്ഥലത്ത് വലിയൊരു ദ്വാരമായി നിന്നത് തനിക്കോര്മയുണ്ടെന്നാണ് എന്‍ജിനീയര്‍ മുനീറ അല്‍ ജാബിര്‍ പറയുന്നു. എത്ര വേഗത്തിലാണ് എജുക്കേഷന്‍ സിറ്റിയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് മധ്യത്തില്‍ സ്റ്റേഡിയം വജ്രമായി മാറിയതെന്ന് താന്‍ പലപ്പോഴും ഓര്‍ക്കാറുണ്ടെന്നും അവര്‍ പറയുന്നു.
2022 ലോകകപ്പിെൻറ മൂന്നാമത്തെ വേദിയായി ജൂണില്‍ ഉദ്ഘാടനം ചെയ്തതു മുതല്‍ എജുക്കേഷന്‍ സിറ്റിയെ മികച്ച രീതിയിലാണ് ഖത്തര്‍ ഉപയോഗപ്പെടുത്തിയത്.
കോവിഡിനെ തുടര്‍ന്ന് 2020ല്‍ ഫുട്ബാള്‍ മത്സരങ്ങളുടെ ഷെഡ്യൂള്‍ പൂര്‍ത്തിയാക്കാന്‍ കേന്ദ്രീകൃതമായി കളിസ്ഥലം അനുവദിക്കാന്‍ ഖത്തര്‍ തയാറാവുകയായിരുന്നു. ഇതിനകം 23 മത്സരങ്ങള്‍ക്ക് സ്റ്റേഡിയം വേദിയായി. എ.എഫ്.സി ചാമ്പ്യന്‍സ് ലീഗ് ഉള്‍പ്പെടെ നടന്ന മത്സരങ്ങള്‍ സ്റ്റേഡിയത്തിെൻറ പ്രവര്‍ത്തനങ്ങളെ കുറിച്ചും വിവിധ വശങ്ങളില് അതെങ്ങനെ മെച്ചപ്പെടുത്താമെന്നും സംഘാടകര്‍ക്ക് വിശദമായ വിവരം നൽകി.
ഉയര്‍ന്ന തരത്തിലുള്ള മത്സരങ്ങള്‍ സംഘടിപ്പിച്ചത് സ്റ്റേഡിയം ജീവനക്കാര്‍ക്ക് ചില വെല്ലുവിളികള്‍ ഉയര്‍ത്തിയിരുന്നു. സ്റ്റേഡിയത്തില്‍ പങ്കെടുക്കുന്നവരുടെയും ജോലി ചെയ്യുന്നവരുടെയും കോവിഡ് സുരക്ഷയുമായി ബന്ധപ്പെട്ടവയായിരുന്നു പ്രധാനപ്പെട്ട വെല്ലുവിളികള്‍. പ്രസ് കോണ്‍ഫറന്‍സ് റൂം, കളിക്കാരുടെ ബെഞ്ച് ഏരിയകള്‍ തുടങ്ങിയ ഇടങ്ങളെല്ലാം ഓരോ മത്സരത്തിനും മൂന്ന് റൗണ്ട് അണുനാശിനി ഉപയോഗിച്ചു.
ഏഴ് ദിവസങ്ങളിലായി 13 മത്സരങ്ങള്‍ നടന്നത് പിച്ച് അറ്റകുറ്റപ്പണിയായിരുന്നു മറ്റൊരു വെല്ലുവിളി. പിച്ചിെൻറ ഉപയോഗം ഉയര്‍ന്നതായതോടെ ഗോള്‍ മേഖലകളില്‍ സൂക്ഷ്മമായി നിരീക്ഷിച്ച് ആവശ്യമായ സാഹചര്യങ്ങള്‍ പകരം സൃഷ്ടിക്കേണ്ടി വന്നു.
ദോഹ നഗരത്തില്‍നിന്നും 13 കിലോമീറ്റര്‍ അകലത്തിലാണ് എജുക്കേഷന്‍ സിറ്റി സ്റ്റേഡിയം സ്ഥിതി ചെയ്യുന്നത്. ക്ലബ് ലോകകപ്പ് മത്സരങ്ങളില്‍ പങ്കെടുത്ത ആരാധകര്‍ വേദിയില്‍ പെട്ടെന്ന് എത്തിച്ചേരാനാവുന്ന അനുഭവം പങ്കുവെച്ചു. ദോഹ മെട്രോയുടെ ഗ്രീന്‍ ലൈന്‍ വഴി വിദ്യാഭ്യാസ സിറ്റി സ്റ്റേഷനില്‍നിന്നും നടന്നെത്താവുന്ന ദൂരത്താണ് സ്റ്റേഡിയമുള്ളത്.
കാണികള്‍ മുതല്‍ ഫുട്ബാള്‍ കളിക്കാര്‍ വരെയുള്ള എല്ലാവരെയും ഉള്‍ക്കൊള്ളാന്‍ സാധിക്കുന്ന തരത്തിലുള്ള മികച്ച സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളത്. പ്രതിദിനം ഒന്നിലേറെ മത്സരങ്ങള്‍ ഇവിടെ നടത്താന്‍ സാധിക്കുന്ന സ്റ്റേഡിയത്തില്‍ മറ്റിടങ്ങളിലേതുപോലെ സ്റ്റാൻഡേഡ് ഡ്രസിങ് റൂം രണ്ടിനു പകരം നാലാണുള്ളത്. വേനല്‍ക്കാലങ്ങളില്‍ കാഴ്ചക്കാര്‍ക്ക് കൂളിങ് സംവിധാനം നൽകുന്നതിനാല് കൂടുതല്‍ സുഖകരമായ അവസ്ഥയാണ് പ്രദാനം ചെയ്യുക.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

