കതാറ അറേബ്യന്‍ ഹോഴ്സ് ഫെസ്റ്റിന് സമാപനം
text_fieldsകതാറ അറേബ്യൻ ഫെസ്റ്റിൽ ഒന്നാം സ്ഥാനം നേടിയ കുതിര
ദോഹ: കതാറയില്‍ കഴിഞ്ഞ 11 ദിവസമായി നടന്ന അറേബ്യന്‍ ഹോഴ്സ് ഫെസ്റ്റിവലിന് സമാപനമായി. 11 രാജ്യങ്ങളില്‍നിന്നായി അഞ്ഞൂറോളം കുതിരകളാണ് പങ്കെടുത്തത്. 35 കോടിയോളം രൂപയാണ് സമ്മാനത്തുകയായി നല്‍കിയത്.
ആതിഥേയരായ ഖത്തറില്‍നിന്നുള്ള കുതിരകൾ ടൈറ്റില്‍ ഷോയില്‍ മികവ് പ്രകടിപ്പിച്ചു. ആറ് ഫൈനലുകളില്‍ നിന്നായി 13 പുരസ്കാരങ്ങള്‍ ഖത്തര്‍ സ്വന്തമാക്കി. സീനിയര്‍ വിഭാഗത്തില്‍ മികച്ച ആണ്‍, പെണ്‍ കുതിരകള്‍ക്കുള്ള ഗോള്‍ഡ്, സില്‍വര്‍, ബ്രോണ്‍സ് മെഡലുകള്‍ ഖത്തറിന്‍റെ കുതിരകൾ സ്വന്തമാക്കി. യു.എ.ഇയാണ് രണ്ടാം സ്ഥാനത്ത്, ഇവിടെനിന്നുള്ള മൂന്ന് കുതിരകള്‍ പുരസ്കാരങ്ങള്‍ സ്വന്തമാക്കി. ലോകത്തിന്‍റെ വിവിധഭാഗങ്ങളില്‍ നിന്നുള്ള 11 വിധികര്‍ത്താക്കളാണ് വിജയികളെ
തെരഞ്ഞെടുത്തത്. ഏതാണ്ട് 35 കോടി ഇന്ത്യന്‍ രൂപയാണ് വിവിധ വിഭാഗങ്ങളിൽ സമ്മാനിച്ചത്. ഇതിന് പുറമെ കാറുകളും മറ്റു വിലപിടിപ്പുള്ള സമ്മാനങ്ങളും ഉടമകള്‍ക്ക് ലഭിച്ചു. ഖത്തര്‍ അമീറിന്റെ പ്രതിനിധി ശൈഖ് ജാസിം ബിന്‍ ഹമദ് ആൽഥാനി, ഖത്തര്‍ ഒളിമ്പിക് കമ്മിറ്റി പ്രസിഡന്‍റ് ശൈഖ് ജുആന്‍ ബിന്‍ ഹമദ് ആൽഥാനി തുടങ്ങിയ പ്രമുഖര്‍ സമാപന ചടങ്ങില്‍ പങ്കെടുത്തു.