ഐ.സി.സി പരിസ്ഥിതി ദിന പരിപാടികൾക്ക് സമാപനം
text_fieldsലോക പരിസ്ഥിതി ദിനത്തിൻെറ ഭാഗമായി ഐ.സി.സി സംഘടിപ്പിച്ച വിവിധ മത്സരങ്ങളിലെ
വിജയികൾ വിശിഷ്ടാതിഥികൾക്കൊപ്പം
ദോഹ: ലോകപരിസ്ഥിതി ദിനത്തിൻെറ ഭാഗമായി ഇന്ത്യൻ കൾചറൽ സെൻററർ നേതൃത്വത്തിൽ നടന്നുവന്ന പരിപാടികൾക്ക് സമാപനമായി. വിവിധ മത്സരങ്ങളിൽ പങ്കെടുത്തവർക്ക് സമ്മാനങ്ങളും സർട്ടിഫിക്കറ്റ് വിതരണവും നടന്നു. ദോഹാ ബാങ്ക് സി.ഇ.ഒ ഡോ. ആർ. സീതാരാമൻ മുഖ്യാതിഥിയായി. എസ്. സേവ്യർ ധൻരാജ്, ഐ.സി.സി പ്രസിഡൻറ് പി.എൻ. ബാബുരാജൻ എന്നിവർ സമ്മാനങ്ങൾ വിതരണം ചെയ്തു. ഐ.സി.സി ജനറൽ സെക്രട്ടറി കൃഷ്ണകുമാർ സ്വാഗതവും വൈസ് പ്രസിഡൻറ് സുബ്രഹ്മണ്യ ഹെബ്ബഗേലു നന്ദിയും പറഞ്ഞു.
പരിസ്ഥിതി ദിനത്തിൻെറ ഭാഗമായി ജൂൺ ആദ്യവാരം വൃക്ഷത്തൈ നടൽ, സ്കൂൾ വിദ്യാർഥികൾക്ക് തൈ വിതരണം, ഉപന്യാസ മത്സരം എന്നിവ സംഘടിപ്പിച്ചു. ഉപന്യാസ രചനയിൽ അൽഖോർ ഇൻറർ നാഷനൽ സ്കൂൾ വിദ്യാർഥികളായ ശുഭശ്രീ ഗണേഷൻ, ഫഹീമ അബ്ദുൽ കരീം എന്നിവർ ഒന്നും രണ്ടും സ്ഥാനക്കാരായി.ഭവൻസ് പബ്ലിക് സ്കൂളിലെ മിഫ്താഹുൽ ഫലാഹിനാണ് മൂന്നാം സ്ഥാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

