Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സി.കെ.ജി കൂട്ടം ഈദ് മീറ്റ്

text_fields
bookmark_border
സി.കെ.ജി കൂട്ടം ഈദ് മീറ്റ്
cancel
camera_alt

സി.​കെ.​ജി കൂ​ട്ടം ഖ​ത്ത​ർ ചാ​പ്​​റ്റ​ർ ഒ​രു​വ​ട്ടം കൂ​ടി സം​ഗ​മം ഐ.​ബി.​പി.​സി വൈ​സ്​ പ്ര​സി​ഡ​ന്‍റ്​ കെ.​പി. അ​ഷ്​​റ​ഫ്​ ഉ​ദ്​​ഘാ​ട​നം ചെ​യ്യു​ന്നു

Listen to this Article

ദോഹ: കോഴിക്കോട് തിക്കോടിയിലെ ചിങ്ങപുരം സി.കെ.ജി.എം എച്ച്.എസ്.എസ് പൂർവവിദ്യാർഥി കൂട്ടായ്മ ഖത്തർ ചാപ്റ്ററിന്റെ ഈദ് മീറ്റ് സംഘടിപ്പിച്ചു. ദോഹയിലെ ഗാർഡൻ വില്ലേജ് റെറ്റാറന്‍റിൽ നടന്ന പരിപാടിയിൽ പൂർവവിദ്യാർഥികളും കുടുംബാംഗങ്ങളും പങ്കെടുത്തു.

പൂർവവിദ്യാർഥികൾക്കൊപ്പം ദോഹയിലെ കലാകാരന്മാരും വിവിധ പരിപാടികളും അവതരിപ്പിച്ചു. ഖത്തറിലെ വിവിധ സംഘടനാപ്രതിനിധികളും പങ്കെടുത്തു.

മജീദ് കുണ്ടെന്റവിട അധ്യക്ഷനായി. ഐ.ബി.പി.സി വൈസ് പ്രസിഡന്‍റ് കെ.പി. അഷ്റഫ് ഉദ്ഘാടനം ചെയ്തു. അസീസ് തയ്യുള്ളതിൽ, ഹംസ കുന്നുമ്മൽ, ഷിഹാസ് ബാബു, വിനോദ് തിക്കോടി, ഒ.എ. കരീം, റഫീഖ് ഇയ്യത്ത് കുനി, സിറാജ് പാലൂർ എന്നിവർ സംസാരിച്ചു. നാസർ വീരവഞ്ചേരി സ്വാഗതവും റാസിഖ് നന്ദിയും പറഞ്ഞു. സെപ്റ്റംബർ നാലിന് നാട്ടിൽ നടക്കുന്ന പൂർവവിദ്യാർഥി മഹാസംഗമത്തിന്റെ ഭാഗമായാണ് ഖത്തറിൽ ഈദ് മീറ്റ് സംഘടിപ്പിച്ചത്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - CKG Group Eid Meet
Next Story