ദോഹ: മനുഷ്യസ്നേഹംകൊണ്ട് ജീവിതം അടയാളപ്പെടുത്തിയ പത്മശ്രീ അഡ്വ. സി.കെ. മേനോെൻറ പ് രഥമ ഓർമപുസ്തകമായ ‘സി.കെ. മേനോൻ: മനുഷ്യസ്നേഹത്തിെൻറ മറുവാക്ക്’ ദോഹയിൽ പ്രക ാശനംചെയ്തു. സ്കിൽസ് െഡവലപ്മെൻറ് സെൻറർ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ സാമൂഹി ക സാംസ്കാരിക സംഘടന നേതാക്കളാണ് പുസ്തകം പ്രകാശനം ചെയ്തത്.
ഇന്ത്യൻ കൾചറൽ സെൻറർ പ്രസിഡൻറ് എ.പി. മണികണ്ഠൻ, ഇന്ത്യൻ കമ്യൂണിറ്റി ബെനവലൻറ് ഫോറം പ്രസിഡൻറ് പി.എൻ. ബാബുരാജൻ, ഒ.ഐ.സി.സി േഗ്ലാബൽ കമ്മിറ്റി വൈസ് പ്രസിഡൻറ് കെ.കെ. ഉസ്മാൻ, ജനറൽ സെക്രട്ടറി ജോപ്പച്ചൻ തെക്കേക്കുറ്റ്, ഡോ. കെ.സി. ചാക്കോ, ഭവൻസ് പബ്ലിക് സ്കൂൾ പ്രിൻസിപ്പൽ ഫിലിപ്പ്, അക്കോൺ ഗ്രൂപ്പ് വെഞ്ച്വഴ്സ് ചെയർമാൻ ഡോ. ശുക്കൂർ കിനാലൂർ, ചാലിയാർ ദോഹ പ്രസിഡൻറ് മശ്ഹൂദ് തിരുത്തിയാട്, ഇൻകാസ് നേതാക്കളായ ഹൈദർ ചുങ്കത്തറ, ജോൺ ഗിൽബർട്ട്, ആർ.ഒ. അബ്്ദുൽ ഖാദർ, ഭവൻസ് പബ്ലിക് സ്കൂൾ ജനറൽ സെക്രട്ടറി കെ.എം. അനിൽ, മുഹമ്മദ് പാറക്കടവ്, എം.ടി നിലമ്പൂർ തുടങ്ങിയവർ പങ്കെടുത്തു. മേനോെൻറ മക്കളായ ജെ.കെ. മേനോൻ, അഞ്ജന മേനോൻ എന്നിവരും പങ്കെടുത്തു.
ഖത്തറിലെ ഇന്ത്യൻ അംബാസഡർ പി. കുമരെൻറ നിർദേശാനുസരണം അടുത്തവർഷം മുതൽ മേനോെൻറ പേരിൽ വിവിധ സേവനമേഖലകളിൽ മികച്ച സംഭാവന നൽകുന്നവർക്ക് ഐ.സി.ബി.എഫ് അവാർഡ് നൽകുമെന്ന് പ്രസിഡൻറ് പി.എൻ. ബാബുരാജൻ പറഞ്ഞു. പുസ്തക എഡിറ്ററും മീഡിയ പ്ലസ് സി.ഇ.ഒയുമായ ഡോ. അമാനുല്ല വടക്കാങ്ങര പരിപാടി നിയന്ത്രിച്ചു. ലിപി പബ്ലിക്കേഷൻസാണ് പുസ്തകം പ്രസിദ്ധീകരിച്ചത്.