ൈകമെയ് മറന്ന് നാടിനായി
text_fieldsദോഹ: കൈമെയ് മറന്ന് ഏത് ആപൽഘട്ടങ്ങളിലും നാടിെൻറയും നാട്ടുകാരുടെയും രക്ഷക്കായി എത്തുന്ന വിഭാഗമാണ് സിവിൽ ഡിഫൻസ്. ആഭ്യന്തരമന്ത്രാലയത്തിെൻറ കീഴിൽ സിവിൽ ഡിഫൻസ് ഡയറക്ടറേറ്റ് ലോക സിവിൽ ഡിഫൻസ് ദിനം ആചരിച്ചു. പൊതുജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷ ഒരുക്കുന്നതിൽ സിവിൽ ഡിഫൻസിെൻറ പ്രാധാന്യം ഓർമ്മിപ്പിച്ച് കൊണ്ട് എല്ലാ വർഷവും മാർച്ച് ഒന്നിനാണ് ലോക സിവിൽ ഡിഫൻസ് ദിനം ആചരിച്ചു വരുന്നത്.
ദുരന്തരങ്ങളെ പ്രതിരോധിക്കാൻ സിവിൽ ഡിഫൻസും ദേശീയ സ്ഥാപനങ്ങളും എന്ന പ്രമേയത്തിലൂന്നിയാണ് ഈ വർഷത്തെ ദിനം ആഭ്യന്തരമന്ത്രാലയം ആചരിച്ചത്. സിവിൽ ഡിഫൻസുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളുടെയും കമ്പനികളുടെയും സഹകരണവും ഏകോപനവും ശക്തമാക്കുന്ന തരത്തിലാണ് ഈ വർഷത്തെ ആഘോഷ പരിപാടികൾ നടന്നത്.
പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും ബോധവൽകരണം വ്യാപിപ്പിക്കുന്നതിനുമുള്ള സിവിൽ ഡിഫൻസിെൻറ ശ്രമങ്ങൾക്ക് വ്യക്തികളുടെയും സ്ഥാപനങ്ങളുടെയും കമ്പനികളുടെയും പിന്തുണയും േപ്രാത്സാഹനവും വർധിപ്പിക്കുകയാണ് ഈ വർഷത്തെ പരിപാടികളിലൂടെ ലക്ഷ്യമിടുന്നതെന്ന് ചടങ്ങിൽ സംസാരിച്ച സിവിൽ ഡിഫൻസ് അസി.ഡയറക്ടർ ബ്രിഗേഡിയർ ഹമദ് ഉഥ്മാൻ അൽ ദിഹൈമി പറഞ്ഞു.
വിവിധ മേഖലകളിലെ വികസന പ്രവർത്തനങ്ങൾ ത്വരിതഗതിയിലാണ് മുന്നേറിക്കൊണ്ടിരിക്കുന്നത്. അതിനാൽ ഈ സഹകരണം അടിയന്തരമായി ആവശ്യമുണ്ട്. രാജ്യത്തിെൻറയും പൊതുജനത്തിെൻറയും സുരക്ഷ ഉറപ്പാക്കുന്നതിന് വെല്ലുവിളികളേറെയാണെന്നും ഇത് തരണം ചെയ്യുന്നതിൽ വിജയിക്കാനുള്ള ആദ്യ കടമ്പയെന്നത് ഈ സഹകരണവും പങ്കാളിത്തവുമാണെന്നും ബ്രിഗേഡിയർ അൽ ദിഹൈമി ചൂണ്ടിക്കാട്ടി.
വിവിധ തലങ്ങളിൽ നിരവധി നേട്ടങ്ങൾ സിവിൽ ഡിഫൻസ് നേടിയെടുത്ത സാഹചര്യത്തിലാണ് ഈ വർഷത്തെ പരിപാടികളെത്തിയിരിക്കുന്നത്. അത്യാധുനിക സാങ്കേതിക സംവിധാനങ്ങളാണ് സിവിൽ ഡിഫൻസിനുള്ളതെന്നും തുടർന്ന് സംസാരിച്ച ഓപറേഷൻ വിഭാഗം ഡയറക്ടർ മേജർ മുഹമ്മദ അഹ്മദ് അൽ മആറഫി വ്യക്തമാക്കി.
വ്യാവസായിക മേഖലകളിലെ അഗ്നിബാധ തടയുന്നതിനും സുരക്ഷ ഉറപ്പാക്കുന്നതിനുമായി ആധുനിക സംവിധാനങ്ങളും സിവിൽ ഡിഫൻസ് അണിയിലെത്തിച്ചിട്ടുണ്ടെന്നും അൽ മആറഫി ചൂണ്ടിക്കാട്ടി. സിവിൽ ഡിഫൻസുമായി സഹകരിച്ച് പ്രവർത്തിക്കുന്ന മന്ത്രാലയങ്ങളെയും സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളെയും സിവിൽ ഡിഫൻസ് ജനറൽ ഡയറക്ടറേറ്റ് ചടങ്ങിൽ ആദരിച്ചു. പുതിയ വാഹനങ്ങളുടെ അവതരണവും കമ്മീഷനിംഗും ചടങ്ങിൽ നടന്നു. മൊബൈൽ എസ്കലേറ്റർ വാഹനമുപയോഗിച്ചുള്ള ഒഴിപ്പിക്കൽ മോക്ഡ്രില്ലും പരിപാടിയോടനുബന്ധിച്ച് സംഘടിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
