Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightയാ​ത്ര​ക്കാ​ർ​ക്ക്...

യാ​ത്ര​ക്കാ​ർ​ക്ക് ക്വാ​റ​ന്‍റീ​ൻ തു​ക തി​രി​ച്ചു​ ന​ൽ​ക​ണ​മെ​ന്ന് സി​വി​ൽ ഏ​വി​യേ​ഷ​ൻ അ​തോ​റി​റ്റി

text_fields
bookmark_border
യാ​ത്ര​ക്കാ​ർ​ക്ക് ക്വാ​റ​ന്‍റീ​ൻ തു​ക തി​രി​ച്ചു​ ന​ൽ​ക​ണ​മെ​ന്ന് സി​വി​ൽ ഏ​വി​യേ​ഷ​ൻ അ​തോ​റി​റ്റി
cancel

ജി​ദ്ദ: സൗ​ദി അ​റേ​ബ്യ​യി​ലേ​ക്ക് വ​രാ​നി​രി​ക്കു​ന്ന യാ​ത്ര​ക്കാ​രി​ൽ​നി​ന്ന് നേ​ര​ത്തേ ക്വാ​റ​ന്‍റീ​ൻ പാ​ക്കേ​ജ് സ​ഹി​ത​മു​ള്ള ടി​ക്ക​റ്റ് നി​ര​ക്ക് ഈ​ടാ​ക്കി​യ വി​മാ​ന ക​മ്പ​നി​ക​ൾ ക്വാ​റ​ന്‍റീ​ൻ പ​ണം തി​രി​ച്ചു​ന​ൽ​ക​ണ​മെ​ന്ന് സൗ​ദി സി​വി​ൽ ഏ​വി​യേ​ഷ​ൻ അ​തോ​റി​റ്റി (ഗാ​ക) ആ​വ​ശ്യ​പ്പെ​ട്ടു.

എ​ല്ലാ ക​മ്പ​നി​ക​ളും ഈ ​നി​ർ​ദേ​ശം പാ​ലി​ക്ക​ണ​മെ​ന്നും വ്യ​വ​സ്ഥ ലം​ഘി​ച്ചാ​ൽ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും അ​തോ​റി​റ്റി വി​മാ​ന​ക​മ്പ​നി​ക​ൾ​ക്ക് അ​യ​ച്ച സ​ർ​ക്കു​ല​റി​ൽ മു​ന്ന​റി​യി​പ്പ് ന​ൽ​കി.

ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം പു​റ​പ്പെ​ടു​വി​ച്ച പു​തി​യ കോ​വി​ഡ് നി​യ​ന്ത്ര​ണ ഇ​ള​വു​ക​ളി​ലെ പ്ര​ധാ​ന പ്ര​ഖ്യാ​പ​ന​മാ​ണ് രാ​ജ്യ​ത്തേ​ക്ക് പ്ര​വേ​ശി​ക്കു​ന്ന യാ​ത്ര​ക്കാ​രു​ടെ ഹോ​ട്ട​ൽ, ഹോം ​ക്വാ​റ​ന്‍റീ​ൻ ഒ​ഴി​വാ​ക്കി എ​ന്ന​ത്.

ഇ​ത​നു​സ​രി​ച്ചാ​ണ് സൗ​ദി സി​വി​ൽ ഏ​വി​യേ​ഷ​ൻ അ​തോ​റി​റ്റി വി​മാ​ന​ക​മ്പ​നി​ക​ൾ​ക്ക് സ​ർ​ക്കു​ല​ർ അ​യ​ച്ച​ത്. ആ​ർ.​ടി.​പി.​സി.​ആ​ർ, ആ​ന്‍റി​ജ​ൻ പ​രി​ശോ​ധ​ന ഫ​ല​വും ഇ​നി മു​ത​ൽ ആ​വ​ശ്യ​മി​ല്ലെ​ന്ന് അ​തോ​റി​റ്റി വി​മാ​ന​ക​മ്പ​നി​ക​ൾ​ക്ക​യ​ച്ച സ​ർ​ക്കു​ല​റി​ൽ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

നേ​ര​ത്തേ സൗ​ദി​യി​ലേ​ക്ക് പ്ര​വേ​ശ​ന​വി​ല​ക്ക് നി​ല​നി​ൽ​ക്കു​ന്ന രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള വി​ല​ക്ക് എ​ടു​ത്തു​ക​ള​ഞ്ഞ​താ​യും രാ​ജ്യ​ത്തേ​ക്ക് സ​ന്ദ​ർ​ശ​ക വി​സ​യി​ൽ വ​രു​ന്ന​വ​ർ കോ​വി​ഡ് ചി​കി​ത്സ ക​വ​ർ ചെ​യ്യു​ന്ന ഇ​ൻ​ഷു​റ​ൻ​സ് പോ​ളി​സി എ​ടു​ത്തി​രി​ക്ക​ണ​മെ​ന്നും സി​വി​ൽ ഏ​വി​യേ​ഷ​ൻ അ​തോ​റി​റ്റി സ​ർ​ക്കു​ല​ർ മു​ഖേ​ന അ​റി​യി​ച്ചി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Civil Aviation
Next Story