കുട്ടികൾക്ക് സമ്മർ ഫിറ്റ്നസ് ക്യാമ്പുമായി സിറ്റി ജിം
text_fieldsദോഹ: സ്കൂൾ വിദ്യാർഥികൾക്ക് വേനലവധിക്കാലമെത്തിയതോടെ ചിട്ടയായ വ്യായാമം ശീലമാക്കാൻ ഫിറ്റ്നസ് ക്യാമ്പുമായി ഖത്തറിലെ പ്രശസ്ത ഫിറ്റ്നസ് സെന്ററായ സിറ്റി ജിം. ജൂൺ 25 മുതൽ ആഗസ്റ്റ് 23 വരെ നീണ്ടുനിൽക്കുന്ന സമ്മർ ഫിറ്റ്നസ് ക്യാമ്പിലേക്ക് രജിസ്ട്രേഷൻ ആരംഭിച്ചതായി അധികൃതർ അറിയിച്ചു. ഏഴു മുതൽ 14 വയസ്സുവരെയുള്ള ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും സമ്മർ ഫിറ്റ്നസ് ക്യാമ്പിൽ ചേരാം.
പ്രത്യേകം ബാച്ചുകളിലായി പരിശീലനം നൽകും. ഫിറ്റ്നസ് എന്റർടെയ്ൻമെന്റ് ഗെയിം, കിഡ്സ് സുംബ, എയ്റോബിക്സ്, സർക്യൂട്ട് ട്രെയ്നിങ്, കിഡ്സ് ബോഡി കോംപാക്റ്റ്, കോർ സ്ട്രെങ്ത് ട്രെയിനിങ്, യോഗ, െഫ്ലക്സിബിലിറ്റി എക്സർസൈസ് എന്നിവ ഉൾപ്പെടുന്നതാണ് ക്യാമ്പ്.
ശാരീരികക്ഷമതയും കരുത്തും പ്രതിരോധശേഷിയും വർധിപ്പിക്കാനും ചിട്ടയായ ജീവിതരീതി ശീലമാക്കാനും ഇതുവഴി സാധിക്കും.രജിസ്റ്റർ ചെയ്യാൻ 50117799 നമ്പറിലോ, care@citygymdoha.com ഇ-മെയിൽ വിലാസത്തിലോ ബന്ധപ്പെടാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

