സൂപ്പർ പോരിൽ സിറ്റി എക്സ്ചേഞ്ചിന് കിരീടം
text_fieldsഖിയ ചാമ്പ്യൻസ് ലീഗ് ഫുട്ബാൾ കിരീടം നേടിയ സിറ്റി എക്സ്ചേഞ്ച് ടീം േട്രാഫിയുമായി
ദോഹ: ദോഹ സ്റ്റേഡിയത്തിലെ നിറഗാലറിക്ക് കാൽപന്തുകളിയുടെ മനോഹരമായ കാഴ്ചകൾ സമ്മാനിച്ച് ഖിയ ചാമ്പ്യൻസ് ലീഗ് ഫുട്ബാളിൽ സിറ്റി എക്സ്ചേഞ്ചിന്റെ കിരീടമുത്തം. ആവേശകരമായ ഫൈനലിൽ ഇന്ത്യൻ ലീഗ് ഫുട്ബാളിലെ ഒരു പിടി താരങ്ങൾ അണിനിരന്ന ഗ്രാൻഡ്മാൾ എഫ്.സിയെ ഏകപക്ഷീയമായ ഒരു ഗോളിന് തോൽപിച്ചാണ് സിറ്റി ഖത്തറിന്റെ ഇന്ത്യൻ ഫുട്ബാൾ ആവേശത്തിൽ ജേതാക്കളായി മാറിയത്.
പ്രതിരോധം മുതൽ മുന്നേറ്റം വരെ താരസാന്നിധ്യം നിറഞ്ഞ കളിയിൽ, 30ാം മിനിറ്റിൽ ഇന്ത്യൻ താരം കെ.പി. രാഹുൽ വിജയ ഗോൾ കുറിച്ചു. ഇരുനിരയിലും മികച്ച താരങ്ങൾ അണിനിരന്നപ്പോൾ കളത്തിലും കളിയഴക് പ്രകടമായി. ഒന്നാം മിനിറ്റ് മുതൽ മാറിമറിഞ്ഞ മുന്നേറ്റങ്ങളാൽ സമ്പന്നമായിരുന്നു കളം.
റാഷിദ് മുണ്ടേകാട്ടായിരുന്നു ഗ്രാൻഡ്മാൾ വല കാത്തത്. ഇന്ത്യൻ സൂപ്പർ ലീഗിലെ താരങ്ങളായ ഗനി അഹമ്മദ് നിഗം, മുഹമ്മദ് സലാഹ്, ക്യാപ്റ്റൻ റിഷാദ്, അജ്സൽ, ജോൺസൺ സിങ് ലയ്ഷറാം എന്നിവർ നയിച്ച ഗ്രാൻഡിനെതിരെ, രാഹുലിന്റെ നേതൃത്വത്തിൽ ക്ലാരൻസ് സാവിയോ, മുഹമ്മദ് സുഹൈൽ, മുഹമ്മദ് അർഷാസ്, മിഥിലാജ്, ഇസ്മയിൽ എന്നിവർ കളം ഭരിച്ചപ്പോൾ വലക്കു മുന്നിൽ ഷഹീൻ കബീർ ഉജ്ജ്വല ഫോമിൽ നിറഞ്ഞു.
30ാം മിനിറ്റിൽ ഗ്രാൻഡിന് അനുകൂലമായ കോർണർ കിക്കിൽനിന്നും ലഭിച്ച പന്ത് പ്രത്യാക്രമണത്തിലൂടെ നയിച്ചാണ് സിറ്റി വിജയഗോൾ കുറിച്ചത്. മധ്യവര കടന്നുവന്ന പന്ത് മനോഹരമായ സോളോ റണ്ണിലൂടെ കെ.പി. രാഹുൽ വലയിലേക്ക് അടിച്ചുകയറ്റി. ഈ ഒരു ഗോളിൽ പിടിച്ചുനിന്നായിരുന്നു സിറ്റിയുടെ വിജയം ഉറപ്പിച്ചത്. മധ്യനിരയിൽ മികച്ച മുന്നേറ്റം കാഴ്ച വെച്ചെങ്കിലും ഗ്രാൻഡ് മാൾ നിരക്ക് പ്രതിരോധം ഭേദിക്കാനായില്ല.
മുഹമ്മദ് സുഹൈൽ െപ്ലയർ ഓഫ് ദ മാച്ചായി. ഗ്രാൻഡ്മാൾ എഫ്.സിയുടെ റിഷാദ് ടൂർണമെൻറിലെ താരമായി. സിറ്റിയുടെ ഷഹീൻ മികച്ച ഗോൾകീപ്പറും സിറ്റിയുടെതന്നെ ഷിജിൻ ടോപ് സ്കോററുമായി. ഗ്രാൻഡ്മാളിനാണ് ഫെയർേപ്ല പുരസ്കാരം. അൽവഹ കൈയ് മാർക്കറ്റിങ് മാനേജർ ജേതാക്കൾക്ക് േട്രാഫി സമ്മാനിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

