സിറ്റി എക്സ്ചേഞ്ച് വെൻഡോം മാളിലും
text_fieldsസിറ്റി എക്സ്ചേഞ്ചിന്റെ പുതിയ ശാഖ ലുസൈലിലെ വെൻഡോം മാളിൽ സി.ഇ.ഒ
ഷറഫ് പി. ഹമീദ് ഉദ്ഘാടനം ചെയ്യുന്നു
ദോഹ: ഖത്തറിലെ പണവിനിമയരംഗത്ത് വർഷങ്ങളുടെ പാരമ്പര്യമുള്ള സിറ്റി എക്സ്ചേഞ്ചിന്റെ പുതിയ ശാഖ ലുസൈലിലെ വെൻഡോം മാളിൽ പ്രവർത്തനമാരംഭിച്ചു. സിറ്റി എക്സ്ചേഞ്ച് സി.ഇ.ഒ ഷറഫ് പി. ഹമീദ് ഉദ്ഘാടനം നിർവഹിച്ചു. മാനേജ്‌മെന്റ് അംഗങ്ങളും ഉന്നത വ്യക്തിത്വങ്ങളും മറ്റ് ജീവനക്കാരും ചടങ്ങിൽ സംബന്ധിച്ചു.രാജ്യത്തെ ഒമ്പതാമത് ശാഖയാണ് ലുസൈലിലെ വെൻഡോം മാളിലെ താഴത്തെ നിലയിൽ യാസ്മിൻ പാലസിന് എതിർവശം പുതുതായി ആരംഭിച്ചത്.
നിലവിൽ, ദോഹയിലെ അൽ വതൻ സെന്ററിന് സമീപമുള്ള പ്രധാന ബ്രാഞ്ചിന് പുറമെ ഇൻഡസ്ട്രിയൽ ഏരിയ, റയ്യാൻ, ഗറാഫ, സൽവ റോഡ്, ഏഷ്യൻ ടൗണിലെ ഗ്രാൻഡ് മാൾ, ഷഹാനിയ, മുഐതർ എന്നിവിടങ്ങളിലാണ് സിറ്റി എക്സ്ചേഞ്ച് പ്രവർത്തിക്കുന്നത്.മൂന്ന് പതിറ്റാണ്ടിലേറെയായി ഖത്തറിൽ പ്രവർത്തിക്കുന്ന സിറ്റി എക്സ്ചേഞ്ചിൽനിന്ന് നാട്ടിലേക്കും മറ്റുരാജ്യങ്ങളിലേക്കും എളുപ്പത്തിൽ പണമയക്കാൻ മൊബൈൽ ആപ് വഴിയും സൗകര്യമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

