Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightQatarchevron_rightഡിജിറ്റൽ ടാക്സ്...

ഡിജിറ്റൽ ടാക്സ് സ്റ്റാമ്പുകൾ ഇല്ലാത്ത സിഗരറ്റുകൾ വിൽക്കാൻ പാടില്ല

text_fields
bookmark_border
ഡിജിറ്റൽ ടാക്സ് സ്റ്റാമ്പുകൾ ഇല്ലാത്ത സിഗരറ്റുകൾ വിൽക്കാൻ പാടില്ല
cancel

ദോ​ഹ: സാ​ധു​ത​യു​ള്ള​തും ആ​ക്ടി​വേ​റ്റ​ഡാ​യ​തു​മാ​യ ഡി​ജി​റ്റ​ൽ ടാ​ക്സ് സ്റ്റാ​മ്പു​ക​ൾ ഇ​ല്ലാ​ത്ത സി​ഗ​ര​റ്റു​ക​ളു​ടെ​യും മ​റ്റ് പു​ക​യി​ല ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ​യും വി​ൽ​പ​ന നി​രോ​ധ​നം ബു​ധ​നാ​ഴ്ച മു​ത​ൽ പ്രാ​ബ​ല്യ​ത്തി​ൽ വ​ന്ന​താ​യി ജ​ന​റ​ൽ ടാ​ക്സ് അ​തോ​റി​റ്റി (ജി.​ടി.​എ) അ​റി​യി​ച്ചു. ഡി​ജി​റ്റ​ൽ ടാ​ക്സ് സ്റ്റാ​മ്പ് ഇ​ല്ലാ​തെ ഖ​ത്ത​റി​ൽ എ​വി​ടെ​യും സി​ഗ​ര​റ്റ് വി​ൽ​ക്കു​ന്ന​തി​നും വി​ത​ര​ണം ചെ​യ്യു​ന്ന​തി​നു​മു​ള്ള നി​രോ​ധ​നം ജ​നു​വ​രി 11 മു​ത​ൽ പ്രാ​ബ​ല്യ​ത്തി​ൽ വ​രു​മെ​ന്ന് ജി.​ടി.​എ അ​റി​യി​ച്ചി​രു​ന്നു. സി​ഗ​ര​റ്റു​ക​ളു​ടെ​യും മ​റ്റ് പു​ക​യി​ല ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ​യും ഇ​റ​ക്കു​മ​തി​യി​ൽ ഡി​ജി​റ്റ​ൽ ടാ​ക്സ് സ്റ്റാ​മ്പ് സി​സ്റ്റം 2022 ഒ​ക്ടോ​ബ​റി​ൽ ജ​ന​റ​ൽ ടാ​ക്സ് അ​തോ​റി​റ്റി ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. എ​ക്സൈ​സ് നി​കു​തി​യി​ൽ ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ള്ള സി​ഗ​ര​റ്റു​ക​ളു​ടെ​യും മ​റ്റ് പു​ക​യി​ല ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ​യും ഇ​റ​ക്കു​മ​തി​ക്കാ​ർ​ക്ക് യ​ഥാ​ക്ര​മം ജൂ​ലൈ 11ഉം ​ആ​ഗ​സ്റ്റ് നാ​ലും മു​ത​ൽ ഇ​ല​ക്ട്രോ​ണി​ക് രീ​തി​യി​ലു​ള്ള പ​ർ​ച്ചേ​സി​ന് ഡി​ജി​റ്റ​ൽ ടാ​ക്സ് സ്റ്റാ​മ്പു​ക​ൾ​ക്കാ​യി അ​പേ​ക്ഷി​ക്കാ​ൻ ക​ഴി​യു​മെ​ന്ന് ജ​ന​റ​ൽ ടാ​ക്സ് അ​തോ​റി​റ്റി നേ​ര​ത്തേ അ​റി​യി​ച്ചി​രു​ന്നു. ഇ​വ പി​ന്നീ​ട് ഇ​റ​ക്കു​മ​തി​ചെ​യ്യു​ന്ന സി​ഗ​ര​റ്റു​ക​ളി​ൽ സ്ഥാ​പി​ക്കു​മെ​ന്നും ജി.​ടി.​എ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Cigarettesdigital tax
News Summary - Cigarettes without digital tax stamps should not be sold
Next Story