ആശയ ദൃഢതക്ക് ആഹ്വാനം ചെയ്ത് സി.ഐ.സി യൂനിറ്റ് സമ്മേളനങ്ങൾ
text_fieldsസി.ഐ.സി ലഖ്ത്ത യൂനിറ്റ് സമ്മേളനത്തിൽ ഖത്തർ ഇന്ത്യൻ ഇസ്ലാഹി സെന്റർ ജനറൽ സെക്രട്ടറി മുനീർ സലഫി മങ്കട സംസാരിക്കുന്നു
ദോഹ: ആശയപരമായും അല്ലാതെയും വലിയ കടന്നാക്രമണങ്ങൾക്ക് വിധേയമാക്കപ്പെടുകയും ലോക വ്യാപകമായി ഇസ്ലാം ഭീതി സ്ഥാപനവത്കരിക്കപ്പെടുകയും ചെയ്യുന്ന കാലത്ത് ആദർശദൃഢത കൊണ്ടും സംവാദ ശേഷി കൊണ്ടും ജീവിതത്തെ അർഥപൂർണമാക്കാൻ ആഹ്വാനം ചെയ്ത് സി.ഐ.സി യൂനിറ്റ് സമ്മേളനങ്ങൾ. ‘ഇസ്ലാം- ആശയ സംവാദത്തിന്റെ സൗഹൃദ നാളുകൾ’എന്ന തലക്കെട്ടിൽ നടക്കുന്ന കാമ്പയിന്റെ ഭാഗമായാണ് ദോഹയിലെ വിവിധ പ്രദേശങ്ങളിൽ സമ്മേളനങ്ങൾ സംഘടിപ്പിച്ചത്.
ആദർശപരമായ ബോധ്യത്തോടും ആത്മാഭിമാനത്തോടും കൂടി മൂല്യനിരാസത്തിനും വംശീയ മുൻവിധികൾക്കുമെതിരെ നിലകൊള്ളണമെന്ന് പരിപാടികളിൽ മുഖ്യ പ്രഭാഷണം നടത്തിയവർ ആഹ്വാനം ചെയ്തു. ഖത്തർ ഇസ്ലാഹി സെന്റർ ഹാളിൽ സംഘടിപ്പിച്ച ലഖ്ത്ത യൂനിറ്റ് സമ്മേളനം സി.ഐ.സി കേന്ദ്ര സമിതി അംഗവും മദീനത്ത് ഖലീഫ സോണൽ പ്രസിഡന്റുമായ റഹിം ഓമശ്ശേരി ഉദ്ഘാടനം ചെയ്തു. അക്ബർ വാഴക്കാട് അധ്യക്ഷത വഹിച്ചു. യുവ പണ്ഡിതൻ അബ്ദുറഹ്മാൻ അസ്ഹരി മുഖ്യ പ്രഭാഷണം നിർവഹിച്ചു. ഖത്തർ ഇന്ത്യൻ ഇസ്ലാഹി സെന്റർ ജനറൽ സെക്രട്ടറി മുനീർ സലഫി മങ്കട, വിമൻ ഇന്ത്യ പ്രതിനിധി ആമിന അബ്ദുൽ അസീസ് എന്നിവർ സംസാരിച്ചു. സനീം ഖിറാഅത്തും കബീർ ഉമരി സമാപന ഭാഷണവും നടത്തി.
തുമാമ യൂനിറ്റ് സമ്മേളനത്തിൽ ഡോ. സലിൽ ഹസ്സൻ മുഖ്യ പ്രഭാഷണം നടത്തി. വിമൻ ഇന്ത്യ തുമാമ സോണൽ ട്രഷറർ ടി.കെ. അമീന സംസാരിച്ചു. യൂനിറ്റ് പ്രസിഡന്റ് സഫീർ മാസ്റ്റർ അധ്യക്ഷത വഹിച്ചു. അൽ അറബ്, ന്യൂ സലാത്ത യൂനിറ്റുകളുടെ സംയുക്ത സമ്മേളനത്തിൽ മുഹമ്മദ് കുട്ടി അധ്യക്ഷത വഹിച്ചു. കേന്ദ്ര സമിതി അംഗം ഹബീബ് റഹ്മാൻ കീഴിശ്ശേരി മുഖ്യ പ്രഭാഷണം നടത്തി. ഷംസീർ കേച്ചേരി, സന എന്നിവർ സംസാരിച്ചു. അസീരി യൂനിറ്റ് സമ്മേളനത്തിൽ നബീൽ പുത്തൂർ മുഖ്യ പ്രഭാഷണം നടത്തി. സലിം അധ്യക്ഷത വഹിച്ചു.
മാമൂറ യൂനിറ്റ് സമ്മേളനത്തിൽ ഇക്ബാൽ അധ്യക്ഷത വഹിച്ചു. നസീമ ടീച്ചർ പ്രഭാഷണം നിർവഹിച്ചു. മതാർ ഖദീം, മതാർ ഖദീം സൗത്ത് യൂനിറ്റുകളുടെ സംയുക്ത സമ്മേളനത്തിൽ അബ്ദുസ്സലാം തിരുവനന്തപുരം അധ്യക്ഷത വഹിച്ചു. ഡോ. അബ്ദുൽ വാസിഹ് മുഖ്യ പ്രഭാഷണം നടത്തി. നുഐജ വെസ്റ്റ് യൂനിറ്റ് സമ്മേളനത്തിൽ ഗഫൂർ അമ്പലങ്ങാടൻ അധ്യക്ഷത വഹിച്ചു. തുമാമ സോൺ വൈസ് പ്രസിഡന്റ് വി.കെ. നൗഫൽ, സജീർ കൊട്ടാരം എന്നിവർ സംസാരിച്ചു. ഹിലാൽ ഈസ്റ്റ് സമ്മേളനത്തിൽ കെ.വി. നിസാർ അധ്യക്ഷത വഹിച്ചു. മുജീബ് റഹ്മാൻ പേരാമ്പ്ര, വി.കെ. നൗഫൽ എന്നിവർ പ്രഭാഷണം നടത്തി.
സി.ഐ.സി ലഖ്ത്ത യൂനിറ്റ് സമ്മേളനത്തിന്റെ സദസ്സ്
ഹിലാൽ യൂനിറ്റ് സമ്മേളനത്തിൽ കരീം വണ്ടൂർ അധ്യക്ഷത വഹിച്ചു. നബീൽ പുത്തൂർ മുഖ്യ പ്രഭാഷണം നടത്തി. മതാർ ഖദീം ഈസ്റ്റ് യൂനിറ്റ് സമ്മേളനത്തിൽ ഡോ. അബ്ദുൽ വാസിഹ് മുഖ്യ പ്രഭാഷണം നടത്തി. യൂനിറ്റ് പ്രസിഡന്റ് അബ്ദുസ്സലാം അധ്യക്ഷത വഹിച്ചു. പാർക്കോ ഹെൽത്ത് സെന്ററിനുസമീപം നടന്ന സെന്റർ ഫോർ ഇന്ത്യൻ കമ്യൂണിറ്റി മദീന ഖലീഫ സൗത്ത് യൂനിറ്റ് സമ്മേളനം പ്രമുഖ പണ്ഡിതൻ കെ.എൻ. മുജീബുറഹ്മാൻ ഉദ്ഘാടനം ചെയ്തു. യൂനിറ്റ് പ്രസിഡന്റ് എം. നജീബ് അധ്യക്ഷത വഹിച്ചു. ഫൗസിയ നിയാസ് വിമൻ ഇന്ത്യയെ പരിചയപ്പെടുത്തി സംസാരിച്ചു. ഹുദ അബ്ദുൽ ഖാദർ ‘ഞാൻ അറിഞ്ഞ ഇസ്ലാം’എന്ന വിഷയത്തിൽ സംസാരിച്ചു. മലർവാടി കുട്ടികളുടെ കലാപരിപാടികളും നടന്നു.
നജ്മ, നജ്മ ഈസ്റ്റ് സംയുക്ത സമ്മേളനം ദോഹ സോണൽ പ്രസിഡന്റ് മുഷ്താഖ് ഹുസൈൻ ഉദ്ഘാടനം ചെയ്തു. കെ.ടി. മൂസ അധ്യക്ഷത വഹിച്ചു. ഐ.എം. ബാബു, പി.എം. മുഹമ്മദ് സലിം എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

